സഹോദരിമാരുടെ ലേഖനങ്ങൾ

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ നിന്ന് കണ്ണേടുത്തുകൊണ്ട് രവി മതിലിനപ്പുറത്തേക്ക് എത്തിനോക്കി. “അമ്മാ ആ ഷർട്ട് ഇങ്ങേടുത്തെ ഞാൻ അവിടെ വരെ പോയി നോക്കിയിട്ട് വരാം”. തലേദിവസം പെയ്ത തുലാമഴ മുറ്റത്തു പതിവ് ചാലുകൾ തീർത്തിരിക്കുന്നു, നനഞ്ഞു കുതിർന്നു നിൽക്കുകയാണ് പ്രകൃതി .. .. ഇനി വല്ല സ്വീകരണവും മറ്റും ആണോ. പ്രവാസം അവസാനിപ്പിച്ച് …

Read More »

ഓർമ്മയിലെ നബിദിനം

You need to add a widget, row, or prebuilt layout before you’ll see anything here. 🙂 ഓർമ്മയിലെ നബിദിനം ഓർമ്മകൾ ആഷ്‌ന സുൽഫി മറഞ്ഞുപോയ ബാല്യകാലത്തിന്റെ കൈവളകിലുക്കങ്ങൾ നമ്മെ വീണ്ടും ചെറുപ്പമാക്കുന്നു…..തക് ബീർ ധ്വനികളും, മൈലാഞ്ചി മൊഞ്ചും സമ്മാനിക്കുന്ന പെരുന്നാളോർമകൾ പോലെ മനസ്സിൽ മായാതെ നിൽക്കുന്നതാണ് നബിദിനറാലികളും, ആഘോഷങ്ങളും….ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ നബിദിനത്തിന്റെ ആഘോഷാരവങ്ങൾ സ്വഫർ മാസം അവസാനിക്കുന്നത് മുതലേ ആരംഭിക്കും…. റബ്ബിയുൽ അവ്വൽ ഒന്ന് …

Read More »

അകലെയാണെന്റെ ജന്മഗേഹം

ഹിജ്റ തൻ കാഹളം മുഴങ്ങുന്നു വിണ്ണിൽ….യാത്രയായ് മരുഭൂവിൻ മണ്ണിലായ് പ്രവാചകർ… ഇനിയില്ല ഇവിടുത്തെ ഊഷ്മളമാം പ്രഭാതങ്ങൾ..ബൈത്തുൽ അതീഖ്വതൻ  തിരുമുറ്റത്തെ പ്രദോഷങ്ങൾ… ജബലുന്നൂറിലെ   ഏകാന്തമാം ദിനരാത്രങ്ങൾ… പായുന്നൂ  നാലുപാടും ഖുറൈശികൾ മത്സരിക്കുന്നിവർ  തിരുനബിതന്റെ  പ്രാണനായ്…..  അകലെ മായുന്നു  പട്ടണ കാഴ്ചകൾ അഴലായ്  മാറുന്നൂ   ജന്മഗേഹത്തിൻ ഓർമ്മകൾ….. വിഷാദ  മൂകമാം പ്രകൃതി പോലുമേ  വിരഹത്തിൻ നോവിനാൽ വിതുമ്പി നിൽക്കുന്നു….  ആദിത്യ മരുളുന്നു  മരുഭൂ വിശാലമായ്… പാഥേയമൊരുക്കുന്ന പർവ്വത പാർശ്വങ്ങൾ സാക്ഷിയായ്…. ഉഷ്ണരശ്മിതൻ   ചൂടേറ്റു വാടവേ….ചടുലമാം പാദങ്ങൾ മന്ദഗതിപുൽകവേ… ഹൃത്തിലായ് നാഥൻ ഏകിയ ധൈര്യവും തൗഹീദിൻ   മാറ്റൊലിക്കായുള്ള സ്ഥൈര്യവും… കാത്തിരിപ്പൂ  ലോകമീ യുഗപുരുഷപ്രഭാവനായ്… പാരിതിൽ  സത്യ …

Read More »

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി ഞങ്ങളുടെ ലക്ഷ്യം ഫിലിം സിറ്റി എന്നറിയപ്പെടുന്ന ലോസ് ഏഞ്ചലസ് ആണ്… എട്ടു മണിക്കൂറാണ് യാത്രാ ദൈർഘ്യം…. ഇവിടെ വിമാനയാത്രയെക്കാൾ എന്തുകൊണ്ടും അഭികാമ്യം ബസ്സ് യാത്രയാണ്…. ഒരു രാജ്യത്തിന്റെ ഉള്ളറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അനിവാര്യമാണ്… സിറ്റിയിൽ നിന്നു ബഹുദൂരം പിന്നിട്ടപ്പോൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ…. ഒരു രാജ്യത്തിന്റെ …

Read More »

സാൻഫ്രാൻസിസ്കോ

നയാഗ്ര ജലപാതത്തിനടുത്തുള്ള ബഫല്ലോ എയർപോർട്ടിൽ നിന്ന് ഡെൽറ്റാ എയറിന്റെ വിമാനത്തിലായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യമായ സാൻഫ്രാൻസിസ്കോ യാത്ര ….. അമ്പതു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങൾ തമ്മിലുള്ള ദൈർഘ്യം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചത് ഈ യാത്രയ്ക്കുശേഷമാണ്…. ഏകദേശം അഞ്ചോ ആറോ മണിക്കൂർ നീണ്ടു നിന്ന വിമാനയാത്ര അല്പം സാഹസികത നിറഞ്ഞതായിരുന്നു … ഫ്ലൈറ്റ് യാത്രക്കാരുടെ പേടിസ്വപ്നമായ ടെർബുലൻസിന്റെ യഥാർത്ഥ ഭീകരത അന്നാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്…. ക്യാപ്റ്റൻ ഇടയ്ക്കിടെ സുരക്ഷാ …

Read More »

നബി(സ)പഠിപ്പിച്ച സാമൂഹിക പാഠങ്ങൾ

പുരോഗതിയിലേക്കുള്ള പാതയിൽ മനുഷ്യർ ഇന്ന് ഒരു പാട് മുന്നിലാണ്.അസംഖ്യം സാമൂഹിക പരിഷ്കർത്താകൾ,സാംസ്ക്കാരിക നേതാക്കൾ കാലയവനികക്കുള്ളിൽ മറഞ്ഞു….പ്രബോധനം എന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുമ്പോളും അജ്ഞതയിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തെ നന്മയിലേക്കും അതുവഴി സാമൂഹിക ഉന്നമനത്തിലേക്കും നയിച്ച മുഹമ്മദ് നബി(സ) എന്ന അനിഷേദ്ധ്യ നേതാവിനെ ഇന്നേവരെ ലോകം കണ്ടിട്ടില്ല….. ജഹാലത്തിനെ അട്ടിമറിച്ച് കൊണ്ടാണ് അറേബ്യയിൽ നബി(സ)യുടെ രംഗപ്രവേശമുണ്ടായിരുന്നത്….. സാമൂഹിക രംഗത്തെ അസമത്വവും,സാമ്പത്തിക അരാജകത്വവും ദൂരീകരിക്കാനാണ് അവിടുന്ന് ആദ്യം ശ്രമിച്ചത്…… മുഹമ്മദ്(സ) എന്ന വിമോചകൻ …

Read More »

അനുഗ്രഹീത രാപ്രയാണം(ഇസ്റാഅ്,മിഹ്റാജ്)

ലോകചരിത്രത്തിൽ ഒട്ടും തുല്യത കാണാത്ത ഒരു സംഭവമാണ് നബി(സ) ഒരു രാത്രിയുടെ ഏതാനും സമയത്തിനുള്ളിലായി അല്ലാഹുവിൻെറ പരിശുദ്ധ പള്ളി  മസ്ജിദുൽ ഹറംമിൽ നിന്നും നിന്നു ബെെത്തുൽ മുഖദ്ദിസിലേക്കു പ്രയാണം ചെയ്തതും,അവിടെ നിന്നു അനന്തവിദൂരമായഉപരിലോകങ്ങളിലേക്കു ആരോഹണവും പര്യടനവും നടത്തി മക്കയിൽ തന്നെ തിരിച്ചെത്തിയതും.വിശുദ്ധ ഖുർആനിൽ ഒരു സൂറ ത്ത് തന്നെ ഈ പേരിലാണ് അറിയപ്പെടുന്നതു സൂറത്തുൽ ഇസ്റാഅ്.ചരിത്രപ്രസിദ്ധമായ ഹിജ്റയുടെ ഒരു കൊല്ലം മുമ്പ് നബി(സ)യുടെ 52-ാം വയസ്സിലാണ് ഈ സംഭവം നടക്കുന്നതു. …

Read More »

ഇൻശാ അള്ളാ…………

മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ തന്നെ.മാനവർ അക്ഷമരും ധൃതശീലരുമാണ്.ഈ ലോകം കെെപിടിയിലൊതുക്കി എന്ന് ജയഭേരി മുഴക്കുമ്പോളും ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയാൻ അവൻ അശക്തനാണ്.മുന്നോട്ടുവെയ്കുകുന്ന  കാൽ ജീവിതത്തിലേക്കാണോ മരണ ത്തിലേക്കാണോ എന്ന് കേവലധാരണ പോലുമില്ലാത്ത നാം പിന്നെ എന്തിനു അഹങ്കരിക്കണം.നാളയെ ക്കുറിച്ചു മനക്കോട്ടകൾ കെട്ടി ജീവിക്കുമ്പോൾ ചിലപ്പോളെങ്കിലും നാം വിസ്മരിക്കുന്നു, നാഥൻെറ കരുണാകടാക്ഷമുണ്ടെങ്കി ലെ …

Read More »

സ്വന്തം വീട്ടിലെ വിരുന്നു കാരി

ബന്ധൂജനങ്ങളും എത്തി തുടങ്ങുന്നു തൻ പുതു നാരിക്ക് മംഗളമോതുവാൻ…….. ഉദയ സൂര്യനെ വെല്ലുന്നൊരാ മുഖം ഇന്നെന്തെ കാളിമ ഏറ്റ പോലെ? യാത്ര ചോദിച്ചവൾ നീങ്ങുന്നു മെല്ലനെ ഞെട്ടറ്റു വീണൊരാ പൂവുപോലെ…….. ഉള്ള് നോവുമ്പോളും ഉള്ള് വേവുമ്പോളും പുഞ്ചിരി തൂകുംതൻ ഉമ്മയോടും….. കണ്ണീർ മറക്കുവാൻ പാടുപ്പെടുന്നോരാ ജീവൻെറ പാതിയാം ഏട്ടനോടും………. ഒാർക്കുന്നു ഇന്നവൾ ഗദ്ഗദത്തോടെയാ…. മൃത്യുവെ പുൽകിയ താതനേയും…….. കൊച്ചു കുറുമ്പുകൾ കാട്ടി നടക്കുന്ന കുട്ടികുറുമ്പിയാം കുഞ്ഞനുജത്തിയും…… വാക്കുകൾ മുറിയുന്നു നോട്ടങ്ങൾ …

Read More »

വിജയത്തിലേക്കുള്ള വിളി

വിജയത്തിലേക്കുള്ള വിളി……നിസ്ക്കാരത്തിലേക്കുള്ള വിളി….ബാങ്കിൻെറ  ലളിതമായ നിർവചനം.ഇസ്ലാമിൽ ബാങ്കിനുള്ള പങ്ക് അനിർവ്വചനീയമാണ്. അഞ്ചു നേരവും മുടങ്ങാതെ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുമാറ് ലോകത്ത് ഏതൊരുകോണിലും ബാങ്ക് മുഴങ്ങികേൾക്കുന്നു.ബാങ്ക് മുഴങ്ങിയാൽ അംഗശുദ്ധി വരുത്തി നിസ്ക്കാര പട ങ്ങളിലേക്ക് നീങ്ങുന്ന വിശ്വാസികൾ …..ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ഇവിടെ ശക്തിയുക്തം പ്രഖ്യാപിക്കുകയാണ് അല്ലാഹുവിൻെറ ഏകത്വവും,മഹത്വവും നബി(സ) യുടെ പ്രവാചകത്വവും. ബാങ്കിൻെറ ചരിത്രം അറിയിപ്പ് എന്നാണ് അദാൻ എന്ന വാക്കിൻെറ ഭാഷാർത്ഥം.നിസ്ക്കാരത്തിന് ജനങ്ങളെ …

Read More »