മഹതി

ആസിയ(റ) ഒരു ചെറിയ ആമുഘം

വിശ്വാസികൾക്ക് മാതൃക:

ഇസ്ലാം സ്ത്രീകൾക്ക് ഉന്നതമായ സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്.ഇസ്ലാം ചരിത്രം മഹത്തായ സ്ത്രീ രത്നങ്ങളെ കൊണ്ട് സംമ്പുഷ്ട്ടമാണ്.ഇസ്ലാമിൻെറ വിജയത്തിനു വേണ്ടി അഹോരാാത്രം കഠിനാദ്ധ്വാനം ചെയ്ത ഖദീജ ബീവി(റ),മുത്തുനബിയുടെ കരളിൻെറ കഷണമായ ഫാത്തിമ ബീവി(റ),വിജ്ഞാനത്തിൻെറ നിറകുടമായ ആയിഷ ബീവി(റ) ഇങ്ങനെ പോവുന്നു ആ നിര.
എന്നിരുന്നാലും ആധുനിക സ്ത്രീ സമൂഹത്തിന് ഒരു മാതൃകയാണ് ആസിയ ബീവി(റ).ഖുർആൻ പരാമർശിച്ചിട്ടുള്ള ചുരുക്കം ചില മഹതികളിൽ പ്രമുഖ.വിശ്വാസത്തിൻെറയും ഭക്തിയുടെയും മുന്നിൽ മറ്റെല്ലാം തൃണവൽഗണിച്ച മഹതി.ധിക്കാരിയും ക്രൂരനുമായ പുരുഷൻ ഭർത്താവായിരുന്നിട്ടു പോലും തൻെറ വിശ്വാസം അടിയറവെക്കാൻ മഹതി തയ്യാറാവുന്നില്ല.
ബനൂ ഇസ്റായേല്യരിൽ പെട്ട ഒരാൺകുട്ടി തന്നെ വധിക്കുമെന്നറിഞ്ഞ്,ജനിക്കുന്ന ആൺകുട്ടികളെയെല്ലാം വധിക്കാൻ ഉത്തരവിറക്കി ഫിർഔൻ. നെെൽ നദിയുടെ വിരിമാറിലൂടെ ഒഴുകിവന്ന പേടകത്തിലെ ഒാമനത്ത്വം തുളുബുന്ന പെെതലിനെ കണ്ടപ്പോൾ മഹതിയുടെ മാതൃത്വം ഉണർന്നു. ഫിർഔൻെറ സമ്മതത്തോടെ അവർ ആ കുഞ്ഞിനെ സ്വന്തം മകനെ പോലെ വളർത്തി.അങ്ങനെ താൻ അറിയാതെ തൻെറ ഘാതകൻ ഫിർഔൻെറ കൊട്ടാരത്തിൽ വളർന്നു.
മൂസ(അ)നെ അംഗീകരിക്കുകയും അള്ളാുവിൽ വിശ്വസിക്കുകയും ചെയ്യുന്നവരെ ഫിർഔൻ നിർദാക്ഷിണ്യം പീഡിപ്പിച്ചു.മൂസ(അ)ൻെറ വിശ്വാസങ്ങളിൽ ആകൃഷ്ടയായ മഹതിയും ഒരുപാട് പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു.തന്നെ ഏകദെെവവിശ്വാസത്തിൽ നിന്നും അകറ്റാൻ ശ്രമിച്ച ഫറോവയുടെ മുന്നിൽ അവർ പൂർവാധികം ശക്തിയോടെ പിടിച്ചു നിന്നു.അചന്ജലമായ ഭ്തിയുടെ മുന്നിൽ തൻെറ രാജ്ഞീ പദവും,സമ്പത്തും ത്യജിക്കാൻ തയ്യാറായ മഹിളാരത്നം.
ഒടുവിൽ വിശ്വാസത്തിൻെറ പേരിൽ അവർ രക്തസാക്ഷിത്വം വരിച്ചു.മഹതിയുടെ പ്രാർത്ഥന ഇങ്ങനെ ആയിരുന്നു.നാഥാ! “നിന്കൾ സ്വർഗ്ഗത്തിൽ എനിക്കു ഒരു ഭവനം പണിയേണമേ.ഫറോവയിൽ നിന്നും അവൻെറപ്രവർത്തനങ്ങളിൽ നിന്നും അക്രമികളായ ജനങ്ങളിൽ നിന്നും എന്നെ കാക്കേണമേ”(സൂറ-അത്തഹ്രീം-11).അവർ ആഗ്രഹിച്ചതുപോലെ സ്വർഗ്ഗത്തിൽ തനിക്കു പണിത ഭവനം കണ്ടുകൊണ്ടാണവർ വഫാത്തായത്.
നോക്കൂ…..ഫിർഔൻ അവിശ്വാസത്തിൻെറയും ക്രൂരതയുടെയും പ്രതീകമായി,മനുഷ്യകുലത്തിനു തന്നെ ദൃഷ്ടാന്തമായി ഇന്നും നിലനിൽക്കുന്നു.മഹതിക്കാവട്ടെ അള്ളാഹു ഉന്നതപദവികൾ നൽകി ആധരിച്ചിരിക്കുന്നു.അവിശ്വാസത്തിനു മേൽ വിശ്വാസത്തിൻെറ വിജയത്തിനു ഇതിൽ പരം ഒരു ഉദാഹരണം നമ്മൾക്കിടയിലുണ്ടോ.നശ്വരമായ ദുനിയാവിലെ സുഖങ്ങൾക്കും സന്തോഷ ത്തിനും വേണ്ടി അള്ളാഹുവിൻെറ വിധിവിലക്കുകളും,മുന്നറിയിപ്പുകള്ളും കാറ്റിൽ പറത്തി ജീവിക്കുന്നവർ മനസ്സിലാക്കണം മഹതിയുടെ ത്യാഗോജ്ജ്വലമായ ജീവീതം.നാളെ സ്വർഗ്ഗപൂകാവനത്തിൽ മഹതിയോടൊപ്പം ഒരുമിച്ചുക്കൂടാൻ അള്ളാഹു നമ്മൾക്ക് തൗഫീക്ക് നൽകട്ടെ…..ആമീൻ.
ആഷ്ന സുൽഫിക്കർ.

About ashnasulfi

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

Leave a Reply

Your email address will not be published. Required fields are marked *