ചങ്കുറ്റമാണ് മാതൃത്വം

img-20161013-wa0002

ആകാംക്ഷ ,ഭീതി ,കാത്തിരിപ്പ് ,പ്രാർത്ഥന ,സന്തോഷം , ആനന്ത കണ്ണീർ അങ്ങനെയുള്ള പല വികാരങ്ങളും മിന്നിമറിയുന്ന മുഖഭാവങ്ങൾ കാണാം ലേബർ റൂമിന്റെ പടിവാതിക്കൽ

ഉള്ളിലെ അവസ്ഥ വിചിത്രമാണ്, സ്പിരിററിന്റെ ഗന്ധമാണ് അവിടം നിറയെ .ഗ്രാഫ് മെഷീന്റെ പ്രവർത്തനം സംഗീതം പോലെ അലയടിച്ച് കൊണ്ടിരിക്കും .ഒരോ കട്ടിലിലും ട്രിപ്പിട്ട് ചെരിഞ് കിടക്കുന്ന ഒരോ ഗർഭണികളും ഘോരവനത്തിൽ അകപ്പെട്ടതു പോലത്തെ ഭീതിയാണ് അവരുടെ ഓരോ നെടുവീർപ്പുകളിലും.

അടുത്ത ചുവട് വെക്കുമ്പോഴാണ് സ്ത്രീകളെ ഏറ്റവും കൂടുതൽ ബഹുമാനിക്കണമെന്ന് തോന്നി പോകുന്ന കാഴ്ച്ചകൾ .നിലവിളികൾ, ഏങ്ങലുകൾ, പരി ശ്രമങ്ങൾ – എന്ത് അത്ഭുതമാണന്നറീല്ല മരണവേദനക്ക് അടുതെത്തി നിൽക്കുന്ന ഈ വേദനയിലും ഒരിറ്റ് കണ്ണുനീർ അവിടെ വീഴുന്നില്ല.

അവിടെ ഏറ്റവും ശത്രുത തോന്നുന്നത് പെണ്ണിന്റെ ജീവന്റെ സംരക്ഷണം ഏറ്റെടുത്ത ഡോക്ടറോടാണ്. ഈ വേദനയിലും ആയുധവുമായി കുത്തിനോവിക്കാൻ വരുന്ന ഡോക്ടറി നോട്.

ഭൂമിയിലെ മാലാഖമാരെ അവിടെ കാണാം – അവിടെ ഏറ്റവും സ്വാന്തനുമായെത്തുന്നത് അവരാണ്. മാതൃത്വത്തിന്റെ പൊന്നാടയണിയാനുള്ള ഓരോ വേദനയിലും ശ്രമങ്ങളിലും ആശ്വാസവുമായി ഞങ്ങളുടെ കൂടെ തന്നെ നിൽക്കുന്ന നഴ്സുമാരെയാണ് .

അടുത്ത ഘട്ടം
ഒരു സ്ത്രീ ഏററവും കൂടുതൽ ശക്തിയാർജ്ജിക്കുന്നതിവിടെയാണ്. അവിടെ ചിന്തയിൽ ഒന്നും തന്നെയില്ല’ തളർന്ന ശരീരവുമായി പോരാടുകയാണ് .ഉള്ളിലെ ജീവനെ ഈ ലോകത്തിലേക്ക് കൂട്ടികൊണ്ടുവരാനുള്ള പോരാട്ടത്തിന്റെ വിജയമാണ് അവിടത്തെ അന്തിമഘട്ടം’

ഓരോ പുതു ജീവനും പിറന്നു വീഴുമ്പോഴും ആ ജീവൻ അറിയുന്നില്ലല്ലോ തനിക്ക് വേണ്ടിയുള്ള വാദങ്ങളാണ് ഇവിടെ നടന്നിരുന്നതെന്ന്. അവരന്നത റിഞ്ഞിരുന്നങ്കിൽ ഇന്നിവിടെ ഇത്രയധികം വൃദ്ധസധനങ്ങൾ വളരുകയില്ലായിരുന്നു

അഞ്ചും പത്തും അതിൽ കൂടുതൽ തവണ പേറ്റുനോവറിഞ്ഞവരെ കാണുമ്പോൾ പരിഹാസമല്ല ബഹുമാനമാണ് തോന്നാറുള്ളത് ‘അവർ നേരിടാൻ പോവുന്ന വേദനകളുടെയും യാതനകളുടെയും അനുഭവമറിഞ്ഞിട്ടും വീണ്ടും വീണ്ടും അവർ കാണിച്ച ചങ്കുറ്റത്തിനോടുള്ള ബഹുമാനം…..

നാജി ഷാഹിർ

About Najira Shahir

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

One comment

  1. Well said !

Leave a Reply

Your email address will not be published. Required fields are marked *