സ്ത്രീകളുടെ സിയാറത്ത്

സാധാരണക്കാരുടെയും കുടുംബങ്ങളുടെയും ഖബർ സിയാറത്ത് സ്ത്രീകൾക്ക് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം.നബി(സ്വ)യെ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്ക് സുന്നത്താണ്.അതിൽ ആർക്കും തർക്കമില്ല.അതുപോലെതന്നെ മറ്റു അമ്പിയാക്കൾ,ഔലിയാക്കൾ,സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ സിയാറത്ത് ചെയ്യലും അവർക്ക് സുന്നത്താണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.പക്ഷെ,സ്ത്രീകളുടെ സിയാറത്ത് സോപാധികം മാത്രമാണ്.വീടുവിട്ടു പുറത്തുപോകുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ അവൾ പോകാൻ പാടുള്ളൂ.യുവതിയാണെങ്കിൽ ശരീരം മുഴുവൻ മറയുന്ന മൂടുപടം അണിയുകയും യാത്ര,ശരീരം അന്യരിൽനിന്നു മറയ്ക്കുന്ന വാഹനങ്ങളിൽ മാത്രമായിരിക്കുകയും വേണം.വാഹനങ്ങളിൽ മറഞ്ഞുകൊണ്ടാല്ലാതെ സാധാരണ പർദ്ദ അണിഞ്ഞുകൊണ്ട് പോവുകയാണെങ്കിൽ അവൾ വൃദ്ധ ആയിരിക്കണം.സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കരുത്.അലങ്കാരസമേതം ചമഞ്ഞൊരുങ്ങരുത്.തുഹ്ഫ 3-201ൽ  ഈ ഉപാധികൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

                     കാർക്കശ്യസ്വഭാവമുള്ള ഈ നിയമങ്ങൾ പാലിക്കാതെ സിയാറത്തിനു പോവുകയോ മഖ്ബറകളിൽ ക്ഷമകേടിൻടെ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്ന സ്ത്രീകൾ ശപിക്കപ്പെട്ടവരാണ്.
                     ഖബർ സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ നബി(സ്വ) ശപിച്ചിരിക്കുന്നു.(തിർമുദി,ഇബിനുമാജ)
                                                        (انَ رسول الله صلعم لعن زوَرات القبور (التر مذي ابن ماجه
                     മതനിയമങ്ങൾ പാലിക്കാതെ മഖ്ബറയിൽ അലയുന്ന സ്ത്രീ സംസ്കാരം വച്ചുപോറുപ്പിക്കാവതല്ല.ആയിശ ബീവി(റ)യുടെ സിയറത്ത് സംഭവമാണ് സ്ത്രീകൾ മാതൃക ആക്കേണ്ടത്.
                     ആയിശ(റ) പറയുന്നു:എൻടെ വീട്ടിൽ നബി(സ്വ) ഖബറടക്കപ്പെട്ടു.ഞാനവിടെ പ്രവേശിക്കുമ്പോൾ മൂടുപടം അഴിച്ചുവെച്ചായിരുന്നു പ്രവേശിച്ചിരുന്നത്.അവിടെ അന്ത്യവിശ്രമം കൊളളുന്നത് എന്റെ ഭർത്താവും പിതാവും-അബൂബക്കർ(റ)-മാത്രമാണെന്ന് ഞാൻ കരുതാറുണ്ടായിരുന്നു.ഉമർ(റ)നെ അവിടെ മറയടക്കിയതിനു ശേഷം മൂടുപടം ധരിച്ചുകൊണ്ടല്ലാതെ ഞാനവിടെ പ്രവേശിച്ചിട്ടില്ല.അന്യപുരുഷനായ ഉമർ(റ)ൽ നിന്ന് നാണിച്ചുകൊണ്ടായിരുന്നു അത് (അഹ്മദ്). siyaarath pht

About Aneesa Irshad

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

Leave a Reply

Your email address will not be published. Required fields are marked *