god swalihath

ദൈവം പദാർത്ഥ മല്ല അത് കൊണ്ട് ശാസ്ത്രീയവുമല്ല.

god swalihath

ദൈവം ശാസ്ത്രീയമല്ലാത്ത ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് ദൈവത്തിനു ശാസ്ത്രീയമായ തെളിവ് തേടി ആരും വിഷമിക്കണ്ട. ഒരു ശാസ്ത്രീയമായ അന്വേഷണത്തിനും പഴുത്തില്ലാത്ത വിധം പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥയിൽ നിന്നും സുവിധമാണ് ദൈവത്തിന്റെ അസ്തിത്വം.

ദൈവത്തിനു ബാധകമാവുന്നത് (വിശേഷണങ്ങൾ ) ദൈവത്തിനു മാത്രം. പദാർത്ഥ ഗുണങ്ങളുള്ള സൃഷ്ടികളുടെ ഒരു ഗുണവും ദൈവത്തിനില്ല.

ദൈവത്തിന്റെ കാര്യത്തിൽ ഏതു ദൈവം എന്ന ചോദ്യം  അപ്രസക്തമാണ്. കാരണം ദൈവം ഒന്നേ ഉള്ളൂ . ദൈവത്തിനു ഒരേ ഒരസ്തിത്വമേ ഉള്ളൂ. ദൈവം എവിടെ എന്ന ചോദ്യവും അപ്രസക്തമാണ്. ദൈവത്തിനു സ്ഥലമില്ല. എപ്പോഴാണ് ദൈവം ഉണ്ടായത് എന്ന ചോദ്യവും അപ്രസക്തമാണ് , കാരണം ദൈവത്തിനൊരു സമയമില്ല. ദൈവം സ്ഥല കാല പരിമിതികൾക്ക് അതീതമാണ്.

ദൈവം ഉള്ളവനാണ് ഉണ്ടായവനല്ല. ദൈവമില്ലാത്ത ഒരു ഘട്ടം പ്രപഞ്ചത്തിനു കഴിഞ്ഞു പോയിട്ടുണ്ടെന്ന് കരുതണ്ട. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടി മാത്രമാണ്. പ്രാപഞ്ചിക വസ്തുക്കൾക്ക് മാത്രമാണ് സമയവും സ്ഥലവുമുള്ളത്.

മനുഷ്യ ബുദ്ധി പറഞ്ഞു തരുന്നതാണ് ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച്. ശാസ്ത്രം പറയേണ്ടതല്ല ദൈവത്തിന്റെ അസ്തിത്വം.  ഏതു സാധാരണക്കാരന്റെ ബുദ്ധിയിലും കടന്നു വരുന്നതല്ലെങ്കിൽ ദൈവ നിഷേധം എങ്ങിനെ കുറ്റകരമാവും ?

പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥ അതിന്റെ സൃഷ്ടിപ്പിന്റെ , രൂപപ്പെടലിന്റെ അനിവാര്യമായി ബുദ്ധിയിൽ ചെലുത്തുന്ന ആത്യന്തിക കാരണമാണ് ദൈവം എന്ന് വരുമ്പോൾ അതിനു തെളിവില്ല എന്ന് പറയുന്നതും, ദൈവത്തിനു പദാർത്ഥ ലോകത്തെ സ്വാധീനിക്കാൻ കഴിയുന്നുണ്ടോ എന്ന് സംശയിക്കുന്നതും മൗഢ്യമാണ്.

ശാസ്ത്രം ബുദ്ധിപരമായ അന്വേഷണത്തിന്റെ ഒരേ ഒരു രീതി മാത്രമാണ്. ശാസ്ത്രീയതയുടെ സങ്കീർണമായ സാങ്കേതികത്വങ്ങൾ വേണ്ടാത്ത വിധം സുവിധമാണ് ദൈവത്തിന്റെ അസ്‌തിത്വം.

പ്രകാശ ഗോളമായ സൂര്യന്റെ നേർക്ക് നോക്കുമ്പോൾ കണ്ണിരുട്ടടയും പോലെ , ബുദ്ധിയുടെ അസാന്നിധ്യത്തിൽ ശാസ്ത്രം കൊണ്ട് മാത്രം ദൈവത്തെ തെളിയണം എന്ന് വാശി പിടിക്കുന്നവരാണ് , തെളിവുകളുടെ ആധിക്യം കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതും , പ്രപഞ്ച സൃഷ്ടിപ്പിന്റെ പിന്നിലുള്ള ദൈവാസ്തിത്വത്തെ നിഷേധിക്കുന്നതും . ബുദ്ധി ഉണ്ടായിട്ടു പോരാ അത് ഉപയോഗിക്കുകയും വേണം. അല്ലാത്ത പക്ഷം ദൈവാസ്തിത്വത്തെ കാണാൻ കഴിയില്ല. പദാർത്ഥ ലോകത്തെ സൃഷ്‌ടിച്ച പദാർത്ഥ ഗുണങ്ങളില്ലാത്ത ദൈവത്തെ പദാർത്ഥ ഗുണങ്ങളിൽ അധിഷ്ഠിതമായ ശാസ്ത്രീയ രീതികളെ കൊണ്ട് കണ്ടത്തണം എന്ന പിടി വാശി ഒഴിവാക്കിയാൽ ബുദ്ധിയുള്ള ആർക്കും തെളിയുന്നതാണ് ദൈവത്തിന്റെ അസ്തിത്ത്വം.

ദൈവത്തെ കാണാൻ കഴിയുമോ ?

ഉള്ളത് മുഴുവൻ കാണാൻ പറ്റുന്നതാണ്. സാധാരണ ഗതിയിൽ കണ്ണ് ദൈവ നിഷ്ഠമായ ചില ഭൗതിക നിയമങ്ങൾ പാലിക്കുന്നതാണ്. നമ്മുടെ കണ്ണുകൾ ദൈവ ദത്തമായ കഴിവ് കൊണ്ട് കാഴ്ചയുള്ളതാണ് . കണ്ണിന്റെ പരിമിതി കൊണ്ട് പലതും കാണുന്നില്ല എന്നതും ദൈവത്താൽ നിർണ്ണിതമാണ്. ഈ പരിമിതി ദൈവത്തിനു മാത്രമാണ് മനുഷ്യരിൽ നിന്നും എടുത്തു കളയാനും പറ്റൂ. ദൈവമാഗ്രഹിക്കുന്ന ഒരാൾക്ക് ഈ പരിമിതി എടുത്തു കളയാൻ ദൈവം തുനിഞ്ഞാൽ അത്തരം ആളുകളുടെ കണ്ണ് കൊണ്ട് ദൈവത്തെ ദർശിക്കാവുന്നതാണ്. കണ്ണ് പാലിക്കേണ്ട ഭൗതിക നിയമങ്ങൾ ലംഘിക്കപെടുമ്പോൾ ആണ് ഈ കാഴ്ച സംഭവിക്കുന്നത്. ഇതൊരു സാധാരണ കാഴ്ച്ചയുമല്ല.
റൈഹാന അബ്ദുല്ല 

About Raihana Abdulla

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

One comment

  1. ബുദ്ധിപരമായതു മുഴുവൻ അസത്യവൽക്കരണക്ഷമതയുള്ള ശാസ്ത്രീയമല്ല എന്ന ബാലപാഠം അറിവില്ലാത്തവർക്കു വേണ്ടി എഴുതിയതല്ല പോസ്റ്റ് എന്ന് തോന്നുന്നു (:
    അസത്യവൽക്കരണക്ഷമതയുള്ള ശാസ്ത്രീയത മാത്രമാണ് അംഗീകരിക്കാനും വിശ്വസിക്കാനും പറ്റുന്നത് എന്ന് കരുതുന്നവരുടെ പരിമിതമായ അന്ധവിശ്വാസ വൃത്തത്തിലേക്കു ചുരുങ്ങാൻ ഒരുക്കമല്ലാത്തവരാണ് വിശ്വാസികൾ. അവിശ്വാസികളും യുക്തി വാദികളും അങ്ങിനെ തെന്നെയാണ് പക്ഷെ മതത്തിന്റെയും ദൈവത്തിന്റെയും കാര്യത്തിൽ അത് മാറ്റിവെക്കുമെന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *