ക്രോഡീകരണം,
An ancient hand scripted Quran

വിശുദ്ധ ഖുർആനിന്റെ ക്രോഡീകരണം-2

ക്രോഡീകരണം,

An ancient hand scripted Quranഖുർആനിന് മൂന്ന് ക്രോഡീകരണം നടന്നിട്ടുണ്ട് .മുഹമ്മദ് നബി (സ)ന്റെ കാലത്ത് ,അബൂബക്കർ സിദ്ധീഖ് (റ) ന്റെ കാലത്ത് ,ഉസ്മാൻ (റ)ന്റെ കാലത്ത് .ഉസ്മാൻ (റ) ന്റെ കാലത്താണ് ഇസ്ലാമിന്റെ പ്രയാണം പല രാജ്യങ്ങളിലും നടന്നത് ..ഉസ്മാൻ (റ) 7 രാജ്യങ്ങളിലേക്ക് ഖുർആൻ കൊടുത്തയച്ചു ..ഖുറൈശി ഭാഷയായ റസ്മുൽ ഉസ്മാനിയിലാണ് ഖുർആൻ എഴുതപ്പെട്ടിട്ടുള്ളത് ..അതിന് മുൻപ് ഉണ്ടായ ഖുർആനൊക്കെ കത്തിച്ചു കളയാൻ ഉസ്മാൻ (റ) പറഞ്ഞു ..
സൂറതുൽ ബഖറ(23) :”നിങ്ങൾക്ക് ഖുർആനിൽ സംശയമുണ്ടെങ്കിൽ ഒരധ്യായമെങ്കിലും കൊണ്ടുവരാൻ സാധിക്കുമോ “.
ഖുർആനിന്റെ സാഹിത്യം വാക്കുകൾക്ക് അതീതമാണ് ..”മീം” ഇല്ലാതെ അറബി സാഹിത്യത്തിൽ ഒന്നും തന്നെ എഴുതാൻ കഴിയില്ല .അങ്ങനെയുള്ള സാഹചര്യത്തിലാണ് നബി (സ) സൂറതുൽ കൗസർ കൊണ്ട് വന്നത് .
“ജിന്നുകളെയും മറ്റെല്ലാ ദൈവങ്ങളെയും ഒരുമിച്ച് കൂട്ടിയാൽ പോലും ഖുർആൻ പോലത്തെ കൊണ്ട് വരാൻ കഴിയില്ല ..”-(സൂറതുൽ ഇസ്‌റാ -28 ആയത്ത് )
സാഹിത്യകാരനായ വലീദ് ബ്നു മുഗീറ നബി (സ) അടുത്തെത്തി ഖുർആൻ ശ്രവിച്ചപ്പോൾ അമ്പരന്നു പോയി ..അദ്ദേഹം പറഞ്ഞു -പരിശുദ്ധ ഖുർആന് എന്തൊരു മധുരമാണ് ,എന്തൊരു പ്രസന്നതായാണ് ,മുകൾ ഭാഗം ഫല സമൃദ്ധിയാണ് ,താഴ്ഭാഗം ജലസമൃദ്ധിയാണ് …
ഖുർആൻ അമാനുഷികമാണ് .ഗദ്യമോ പദ്യമോ അല്ല .മുൻകാല ചരിത്രങ്ങൾ ഖുർആൻ പരാമർശിക്കുന്നു ..ഖുർആൻ മുൻകൂട്ടി പ്രവചനം നടത്തുന്നു .ഖുർആൻ ഓതുമ്പോൾ ചില മര്യാദകൾ പാലിക്കേണ്ടതുണ്ട് ..വുളു ഉണ്ടായിരിക്കണം ,നിരന്തരമായി ഓതണം ,ഖുർആനുമായി ബന്ധം നിലനിർത്തണം …
ഇബ്നു അബ്ബാസ് (റ)പറയുന്നു :എന്റെ ഒട്ടകത്തിന്റെ കയർ വിട്ടുപോയാൽ ഖുർആൻ നോക്കി കണ്ടെത്തുമായിരുന്നു …

തുടരും ……

About resmina abdulkhader

Check Also

വിശുദ്ധ ഖുർആനിന്റെ  ക്രോഡീകരണം- 1

   പല ഇമാമീങ്ങളും പരിശുദ്ധ ഖുർആൻ ആഴത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. അതിൽ പെട്ട ഒരു ഇമാം ആണ് ഇമാം സുയൂതി. …

Leave a Reply

Your email address will not be published. Required fields are marked *