അന്തർ ദാഹം

 

straight-path-wallpaper-background-13096-13553-hd-wallpapers

അറിയാതെ തേങ്ങുന്നൊരെൻ മനമിന്നു –
ചികയുന്നു ത്രിവർഷ സ്മരണകൾ.
മുദ്രാവാക്യങ്ങളൊഴുകുമാ ഇടനാഴി
വഴിത്താരകൾ നിറയും പൊട്ടിച്ചിരികളും
നറുമണം പൊഴിക്കുമാ പൂക്കളും, ചെടികളും
ഹരിതകഞ്ചുകമാ മലകളും, കായലും
അറിയാതെ ഒാടിയെത്തുന്നൂ മനമിതിൽ
ഒാർമ്മച്ചെപ്പിലെ മുത്തുകളിവകൾ
ഭാഷണം ഭംഗിച്ചോടിയെത്തിയ കഴുകൻമാർ
സിരകളിൽ കുത്തിവെച്ചൊരാ വിഷവിത്ത്
ഇന്നിതാ വളർന്ന് പന്തലിച്ചിടുവോ

‘സിമി’ യെന്ന കാടത്തത്തിലലിഞ്ഞുവോ

കാരാഗൃഹത്തിന്നിരുമ്പഴിക്കുള്ളിൽ

തേങ്ങലുകൾ ഗദ്ഗദമായി മാറുമ്പോൾ

അറിയുന്നു കൂട്ടരേ ഞാനിന്നു നിങ്ങളെ
കണ്ണീരിലലിയുന്ന ദിനരാത്രങ്ങൾ
ജീവിത പ്രതീക്ഷകളസ്ത്മിച്ചിന്ന് –
വൃഥാവിലായൊരാ മർത്യജന്മങ്ങൾ
ഒാടുമീ ജീവിത നൗകയിലേറി
പോകുവാനില്ലിനിയൊട്ടു ദൂരം
നിലാവിൽ

കുളിച്ചിരുന്ന സന്ധ്യയും
പോയ്മറയാൻ വെമ്പുന്നു മെല്ലെ.
അംബരം ചുറ്റുമാ അർക്കനും
ഒാടിയൊളിക്കാൻ സമയമായ്
നഷ്ട വസന്ത സ്മൃതിയിൽ ഞാനങ്ങനെ –
അകലേക്ക് നോക്കിയിരിക്കെ
കേൾക്കുന്നുവേതോ ദീനരോധനങ്ങൾ ,
കാതുകൾക്കസഹ്യമാം വിധം.
ഉണരുവിൻ കൂട്ടരേ! സമയമായിന്ന്,
തിരുത്തെഴുത്തിനായ് മനം വെമ്പിടുമ്പോൾ
കാടത്തം വിട്ടോടിയടുക്കുവിൻ
സൻമാർഗ പാതയിൽ ധന്യരാവാൻ

ഇന്നത്തെ ജീവിതം വെറും- പാഴ്ക്കിനാവ്,
പരലോക ജീവിതം പടുത്തുയർത്തുവിൻ.
മോക്ഷമെന്നും സത്യത്തിലധിഷ്ടിതം-പിന്നെ ,
കലഹിക്കുന്നതെന്തിനു നാം വൃഥാ…….⁠⁠⁠⁠

About Jasna Harijath

Check Also

അകലെയാണെന്റെ ജന്മഗേഹം

ഹിജ്റ തൻ കാഹളം മുഴങ്ങുന്നു വിണ്ണിൽ….യാത്രയായ് മരുഭൂവിൻ മണ്ണിലായ് പ്രവാചകർ… ഇനിയില്ല ഇവിടുത്തെ ഊഷ്മളമാം പ്രഭാതങ്ങൾ..ബൈത്തുൽ അതീഖ്വതൻ  തിരുമുറ്റത്തെ പ്രദോഷങ്ങൾ… ജബലുന്നൂറിലെ   ഏകാന്തമാം …

Leave a Reply

Your email address will not be published. Required fields are marked *