ഇൻശാ അള്ളാ…………

മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ തന്നെ.മാനവർ അക്ഷമരും ധൃതശീലരുമാണ്.ഈ ലോകം കെെപിടിയിലൊതുക്കി എന്ന് ജയഭേരി മുഴക്കുമ്പോളും ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയാൻ അവൻ അശക്തനാണ്.മുന്നോട്ടുവെയ്കുകുന്ന  കാൽ ജീവിതത്തിലേക്കാണോ മരണ ത്തിലേക്കാണോ എന്ന് കേവലധാരണ പോലുമില്ലാത്ത നാം പിന്നെ എന്തിനു അഹങ്കരിക്കണം.നാളയെ ക്കുറിച്ചു മനക്കോട്ടകൾ കെട്ടി ജീവിക്കുമ്പോൾ ചിലപ്പോളെങ്കിലും നാം വിസ്മരിക്കുന്നു, നാഥൻെറ കരുണാകടാക്ഷമുണ്ടെങ്കി ലെ ഇവയെല്ലാം യാഥാർത്ഥ്യ മാക്കൂ എന്ന സത്യം.ഇവിടെയാണ് നാളയെ ക്കുറിച്ചു പറയുമ്പോൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിൻെറ പ്രസക്തി
                                                                                                                   ഖുർആനിൽ ഇങ്ങനെ പറയുന്നു…. “യാതൊരു കാര്യത്തെ സംബന്ധിച്ചും,നാളെ ഞാനതു ചെയ്യും  എന്ന് അല്ലാഹു ഉദ്ദേശിക്കുന്നതായാൽ’ എന്നു ചേർത്തികൊണ്ടല്ലാതെ താങ്കൾ ഒരിക്കലും പറഞ്ഞ്പോകരുത്…മറന്നുപോയാൽ (ഒാർമ്മവരുന്ന സമയം) താങ്കളുടെ രക്ഷിതാവിനെ പറയുക.(അൽ കഹ്ഫ്…23,24)പ്രസ്തുത ആയത്തിൻെറ അവതരണ പശ്ചാത്തലം ഇങ്ങനെ യാണ്.പ്രബോധന വേളയിൽ പ്രതിബന്ധങ്ങൾക്കുമേൽ പ്രതിബന്ധങ്ങൾ വേട്ടയാടുമ്പോളും ആത്മവിശ്വാസം കെെവെടിയാതെ മുന്നോട്ടു നീങ്ങിയ പ്രവാചകൻ.ശത്രുകളുടെ കുതന്ത്രങ്ങളിലും,ഒളിമ്പുകളിലും പതറാതെ സമാധാനത്തിൻെയും,സത്യത്തിൻെറയും മതം വിളംബരം ചെയ്തു അവിടുന്നു.നബി(സ)മയെ കുറിച്ച് ഖുറെെശ്, വേദക്കാരായ യഹൂദി പണ്ഢിതൻമാരടു ചോദിച്ചു…….അപ്പോൾ അവരുടെ മറുപടി ഇതായിരുന്നു.”പണ്ട് കാലത്ത് നാടുവിട്ടപോയ ചില യുവാക്കളെ കുറിച്ചും(അസ്ഹാബുൽ കഹ്ഫ്)കിഴക്കു പടിഞ്ഞാറു നാടുകളിൽ പര്യടനം നടത്തിയ ഒരു മനുഷ്യനെ സംബന്ധിച്ചും (ദുൽകർനെെൻ) റൂഹിനെ പറ്റിയും നിങ്ങൾ അദ്ദേഹത്തോടു ചോദിക്കുക. ഇതിനു മറുപടി തന്നാൽ അദ്ദേഹം യാഥാർത്ഥ നബിയാണ്.മറുപടി തന്നില്ലെങ്കിൽ അയാളെ സംബന്ധിച്ചു നിങ്ങൾ കണ്ടതു പ്രവർത്തിച്ചുകൊള്ളുക”. ജൂത പണ്ഡിതൻമാരുടെ ഉപദേശമനുസരിച്ചു ഖുറെെശ് നബി(സ)യോടു ചോദിച്ചു.നാളെ പറയാമെന്നു അവിടുന്നു മറുപടി നൽകി.അല്ലാഹുവിൽ നിന്നുള്ള വഹ് യ് പ്രതീക്ഷിച്ചുകൊണ്ടാണ് അങ്ങനെ പറഞ്ഞതു. എന്നാൽ ഇൻശാ അള്ള പറയാൻ അവിടുന്നു വിട്ടുപോയി.പ്രതീക്ഷിച്ചപോലെ അള്ളാഹുവിൽ നിന്നുള്ള വഹ് യ് വന്നില്ല
                                        ഖുറെെശ് ഇതൊരു സുവർണ്ണാവസരമായിട്ട്  കണ്ട് നബി(സ) മിനെ കളിയാക്കി..മുഹമ്മദിൻെറ റബ്ബ് കോപിക്കുകയും കെെവെടിയുകയും ചെയ്തിരിക്കുന്നു എന്നവർ തട്ടിവിട്ടു.നബിതിരുമേനിക്കു ഇത് വളരെ പ്രയാസമുളവാക്കി.തൽ സമയത്താണ് ഈ സുക്തം അവതരിച്ചത്.ഒരുകാര്യം പീന്നീടു ചെയ്യാമെന്നു  പറയാറുണ്ടെങ്കിലും അതു ഉദ്ദേശിച്ചപ്രകാരം നിറവേറ്റുന്നതിനു പല പ്രതിബന്ധങ്ങളും നേരിട്ടേക്കാം.മനുഷ്യൻ പരിപൂർണ്ണ സ്വതന്ത്രനല്ലല്ലോ.അവനു സ്വന്തമായി കഴിവുകൾ ഇല്ല. അതിനാൽ ഭാവിയെ കുറിച്ചു ഒരുകാര്യം തീർത്തു പറയുമ്പോൾ’ ഇൻശാ അള്ള എന്നു തീർത്തു പറയേണ്ടതാണ്. യഥാസമയം മറന്നു പോയാൽ ഒാർമ വരുമ്പോൾ അതു നിക ത്തണം.
                                                കഴിഞ്ഞുപോയതും, വരാനിരിക്കുന്നതുമായ കാര്യങ്ങൾ അല്ലാഹുവിൻെറ അറിവിന്നതീതമല്ല. അവൻെറ അറിവ് അനന്തവിശാലമാണെന്ന് ഖുർആൻ വിളിച്ചോതുന്നു.മനുഷ്യൻ എത്ര ഉന്നതനാണെങ്കിലും,ജ്ഞാനം എത്ര വർദ്ധിച്ചതാണെങ്കിലും അതിനൊരു പരിധിയുണ്ട്.ഭാവികാര്യങ്ങളിൽ ആശങ്കപ്പെടാതെ,എല്ലാം അല്ലാഹുവിൽ അർപ്പിച്ചു നമ്മുക്കു മുന്നോട്ടു നീങ്ങാം…ഇൻശാ അള്ളാ…….
                                                                                                                                  ആഷ്ന സുൽഫിക്കർ

About ashnasulfi

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *