മദീന രാജകുമാരൻറെ പിറവി

             img-20161211-wa0011      റബിഉൽഅവ്വൽ മാസ ത്തിന്ന് ഒരുപാട് പ്രത്രേകതകൾ ഉണ്ട് .ഹബീബ്  മുഹമ്മദ് നബി (സ) ജന്മം കൊണ്ട് അനുഗ്രഹീതമാസം, നബി (സ)മക്കയിൽ നിന്ന് മദീനയിലേക്ക്  പാലായനം ചെയ്തത്  ഈ മാസത്തിലാണ്, നബി (സ)യുടെ കാലഘട്ടത്തിൽ പരിശുദ്ധ കഅ്ബാലയതിന് ഹജറുൽ അസ്വദ് എടുക്ക പ്പെട്ടത് ഈ മാസത്തിലാണ് .
        ഇബ്റാഹിം നബി(അ) പരമ്പരയിലാണ് മുഹമ്മദ് നബി(സ) ജനിച്ചത് . അറേ ബ്യയയിലെ പ്രമുഖ ഖുറൈശി  (ബനൂസഹ്റ) ഗോത്രത്തിൽപ്പെട്ട ആമിന ബീവിയാണ് മാതാവ് ,പിതാവ് അബ്ദുല്ലയും പ്രമുഖ  ഖുറൈശി (വഹബ് )ഗോത്ര ത്തിൽപ്പെട്ടവരാണ്  നബി(സ) ജനനവും, ശൈശവം, ബാല്യവും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് അത് മനസ്സിലാക്കി അത്രയേറെ ഹബീബിനെ സ്നേഹിക്കുക.ദുൻയാവിൽ നിന്ന് വിട്ട് പിരിഞ് ഖബറിലേക്ക് പോകുന്നതോടെ അവസാനിക്കുന്നതല്ല നബി(സ)യുമായു ള്ള ബന്ധം.
        ആമിനബീവി ഗർഭം ധരിച്ച് രണ്ട് മാസമായപ്പോൾ അബ്ദുല്ല എന്നവർ കച്ചവടത്തിനായ് ശാമിലേക്ക് പുറപ്പെ ട്ടു ,തിരിച്ചുവരുമ്പോൾ  മദീനയിൽ എത്തിയപ്പോൾ ശക്തമായ രോഗം പിടിപ്പെട്ടു. അസഹ്യമായ പനി ബാധി ച്ചു വഫാത്തായി ദാറുനാബിഗയി ൽ മറവുചെയ്തു. ആമിന ബീവിക്ക് സ്വപ്നദർശ്ശനം ലഭിച്ചു തുടങ്ങി “നിങ്ങൾ ഗർഭം ധരിച്ചിരിക്കുന്നത് ഈ സമുദായത്തിൻറെ നേതാവിനെയാണ് .ഈ കുട്ടി ഭൂമിയിലേക്ക് വീണാൽ തന്നെ പറയേണ്ടതാണ് ഏകനായ അല്ലാഹുവിനോട് കുട്ടിയുടെ കാര്യത്തിൽ കാവലിനെ ചോദിക്കു ക .അപ്പോൾ തന്നെ കാണാം ശാമിലുള്ള ബുസ്റ കൊട്ടാരം വെളിച്ചം പൊതിയുന്നതായി. ഖുർആനിൽ ഈകുട്ടിയുടെ പേര് മുഹമ്മദ് എന്നാണ് , ഇൻ ജീലിൽ അഹ് മദ് എന്നാണ് . ഇങ്ങനെ സ്വപ്നത്തിൽ നിര ന്തരം കാണിക്കുമായിരുന്നു.

     ജനനം

      കൃസ്തു വർഷം 571ൽ ഏപ്രിൽ 21 തിയ്യതി റബിഉൽ അവ്വൽ 12ന്  തിങ്കളാഴ്ച  പ്രഭാതത്തിന് മുമ്പ്    മക്കയുടെ വിരിമാറിലേക്ക് വസന്തത്തിൻറെ പുഷ്പമായിലോകത്തിൻറെ നേതാവ് അഷ്റഫുൽ ഹൽഖ് റസൂലു ല്ലാഹി(സ) ജനിക്കുന്നത്                                                                                                                                                     ബാല്യലക്ഷണങ്ങൾ                                                                                                                                                                                                                                                                                                                                                                                                                                                                   ആമിനബീവി പറയുന്നു ” എൻറെ ഈ കുഞ്ഞിൻറെ സ്ഥിതി  അത്ഭുതം തന്നെ . ഞാനിവനെ ഗർഭം ചുമന്നു വെന്നത് ശരി.പക്ഷേ എനിക്ക് ഗർഭസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കുട്ടി വയറ്റിൽ  കിടക്കുന്നതിൻറെ ഭാരം എനിക്ക് തോന്നിയിട്ടേയില്ല.അനുഗ്രഹ ങ്ങളുടെ പൂക്കാലം .പെറ്റു വീണപാടെ എന്നിൽ നിന്ന് കൊള്ളിയാൻ പോലെ  ഒരു പ്രകാശവീചി പുറത്തുവന്നു . നോക്കുമ്പോൾ  ആ വെളിച്ച ത്തിൽ ബുസ്വ് റ പട്ടണത്തി ലെ ഒട്ടകങ്ങളുടെ കഴുത്തു കൾ  കാണാൻ സാധിക്കുന്നു! കൈകൾ രണ്ടും നിലത്ത് കുത്തി തല ആകാശത്തേക്കുയർത്തിയാണ് ഇവൻ ഭൂമിയിലേക്ക് പിറക്കുന്നത് തന്നെ'(ഇബ്നുഹിബ്ബാൻ).   അനന്തരം ആകുഞ്ഞ് ഒരു പിടി മണ്ണ് നിലത്ത് നിന്ന് തൻറെ കുഞ്ഞികൈകളിൽ വാരിപ്പിടിച്ചു.ഇബ്നുജൗസി അൽവഫായിൽ ഇത് രേഖപ്പെടുത്തി. പിന്നീട് കുട്ടി സുജൂദിൽ വീണു.
    അല്ലാമ ശംസുദ്ദീൻ ജൗഹരി എഴുതിയത്. കണ്ണുകൾ മേലോട്ടുയർത്തിക്കൊണ്ട് പെറ്റുവീണത് ഉന്നത സ്ഥാനവും നേതൃപദവിയും മേളിക്കുന്ന കുഞ്ഞാണിത്  എന്നതിൻറെ ലക്ഷണം തന്നെ. വാക്കുകൊണ്ടല്ല  കർമം കൊണ്ട്തന്നെ  താൻ അല്ലാഹുവിൻറെ അടിമയാണെന്ന് തെളിയിക്കുന്നതാണ്  ഈ സുജൂദ് .സാധാരണ ഗതിയിൽ ഏഴ്  വയസ്സാകുമ്പോൾ കുട്ടികളോട് നിസ്കരിക്കാൻ  പറയണമെന്നാണ് കല്പന.എന്നാൽ റസൂൽ പെറ്റുവീണതേ സുജൂദിലേക്ക്. പെറ്റുവുണപ്പോഴേ ബാല്യലക്ഷ ണങ്ങൾ കാണിച്ചു തുടങ്ങിയി രുന്നു.
     ചേലാകർമം ചെയ്യപ്പെട്ട നിലയിലാണ് ജനനം. ഇതേ കുറിച്ച് നബി(സ) പറയുന്നു” എനിക്ക് എൻറെ രക്ഷിതാവ് നൽകിയ മഹത്തായ ഒരു ആദരവ് തന്നെയാണ് ചേലാകർമ്മം ചെയ്യപ്പെട്ട നിലയാൽ ജനിക്കാൻ കഴിഞ്ഞു എന്നത്.  എൻറെ നഗ്നത അപ്പേരിൽ പിന്നെ ആർക്കും കാണേണ്ടി വന്നിട്ടില്ല.(മാലിക് ,ത്വബ്റാനി,അബൂ നുഐ, ഇബ്നു അസാകി)തികഞ്ഞ വൃത്തിയോടെയാണ് കുഞ്ഞിൻറെ പിറവി.
    ഒരിക്കൽ അബ്ബാസുബ്നു അബ്ദുൽമുത്വലിബ് നബി(സ)യോട് പറഞ്ഞതായി  “തിരൂനബിയേ,എന്നെ ഇസ്ലാ മിലേക്കാ കർഷിച്ചത് തൊട്ടിൽ പ്രായത്തിൽ ഞാൻ കണ്ട അത്ഭുതമാണ് .അക്കാലത്തൊരിക്കൽ ഞാൻ വന്നപ്പോൾ  അങ്ങ്  ചന്ദ്രനെ നോക്കി വിരലുകൾ കൊണ്ട് ആാഗ്യം കാട്ടി എന്തൊക്കെയോ  സംസാരിക്കുന്നു.ഇത് കേട്ടപ്പോൾ തിരുനബി (സ) പറഞ്ഞു:ശരിയാണ് .ഞാനന്ന് ചന്ദ്രനോട് സംസാരിക്കും. ചന്ദ്രൻ തിരിച്ചിങ്ങോട്ടും. എൻറെ കരച്ചിൽ മാറ്റാനായി അത് എൻറെ ശ്രദ്ധ ആകർഷിക്കും. സത്യത്തിൽ ചന്ദ്രൻ അർശിൻറെ കീഴെ സുജൂദ് ചെയ്യുന്ന ശബ്ദം ഞാൻ കേൾക്കാറുണ്ടാ യിരുന്നു.ഇബ്നു സഅ്ദ് സ്വഹീഹായ പരമ്പരയിൽ  നിവേദനം ചെയ്തത് (ത്വബ്റാനി , ബൈഹഖി).നോക്കു! മറ്റു കുട്ടികളെ പോലെയല്ല നബി(സ). പെറ്റുവീണപ്പോൾ സംസാരിക്കുന്നു.ലോകം കുട്ടിയെ താരാട്ടുന്നു .പലരും കുട്ടിയിൽ ആകൃഷ്ടരാവുന്നു.ചിലർക്ക് ഇസ്ലാമിലേക്ക് വരാനുള്ള പ്രചോദനം പോലും ഈ ശൈശവമാണ് .

തിരുജനനത്തിലെ മറ്റു അത്ഭുതങ്ങൾ

 ജനനസമയത്ത് ധാരാളം അത്ഭുതങ്ങൾ പ്രകടമായി. സാവാതടാകം വറ്റിയുണങ്ങി,  സമാവാ താഴ്വരയിൽ പുതിയൊരു നീരുറവയുണ്ടായി.നബി(സ) ജനിച്ചതറിഞ്ഞ് അബൂലഹബ്(നബിയുടെ പിതൃവ്യൻ) തൻറെ അടിമ സ്ത്രീയായ സുവൈയ്ബതിനെ സ്വതന്ത്രയാക്കി തൻറെ സന്തോഷം ലോകത്തെ അറിയിച്ചു.നബി(സ)ക്ക്  മുലകൊടുക്കാൻ ഭാഗ്യം കിട്ടിയ മഹതിയാണ് സുവൈയ്ബത്.  വേദപ ണ്ഡിതനായ ബറകത്ബ്നു നൗഫൽ,  സൈദ്ബ്നു അംറുബ്നു നുഫൈൽ എന്നിവർ നേഗസ് ചക്രവർത്തിയായ നജ്ജാശി രാജാവിൻറെ അടുക്കൽ ചെന്നു രാജാവ് ചോദിച്ചു ഒരുകുട്ടി ജനിച്ചിട്ടുണ്ടോ? നിങ്ങൾക്ക് ആ ജനനത്തെ കുറിച്ച് വല്ലതും അറിയുമൊ?  അവർ പറഞ്ഞു “ഞങ്ങൾ ബിംബത്തിൻറെ അരികിലൂ ടെ  നടക്കുമ്പോൾ  ബിംബ ങ്ങൾ  പറയുന്നത് കേട്ടു നബി തങ്ങൾ പിറന്നു,രാജാക്കന്മാർ മുഴുവനും അവരുടെ പദവി താഴ്തപ്പെട്ടു.ബഹുദൈവത്വം പിന്നോട്ട് ഒാടിപ്പോയി.
മക്കത്തെ ചാരത്ത് ബിംബങ്ങളെ കൊണ്ടുള്ള ഉത്സവം നടക്കുമ്പോൾ    അവിടുത്തെ പണ്ഡിഥന്മാരും ജ്യോത്സ്യന്മാരും ബിംബങ്ങളെ ക്രമീകരിക്കുന്നു  പക്ഷെ ബിംബങ്ങൾ നേരെ നില്കു ന്നില്ല മറിഞ് വീഴാൻ തുടങ്ങി, ആരാധ്യർക്ക് അത്ഭുദം തോന്നി അവർ പറഞ്ഞു ഞങ്ങൾ തെറ്റ് ചെയ്തതിൽ കോപം വച്ചിട്ടണെങ്കിൽ ഞങ്ങൾ പശ്ചാതപിക്കു ന്നു.അവിടെ  തന്നെ നില്ക ണം  എന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ ഉസ്മാനുബ്നു ഹുവൈരിസ് പറഞ്ഞു അല്ലാഹുവിൻറെ റസൂലിൻറെ  സാനിദ്ധ്യം കൊണ്ടാണ് മറിഞ്ഞു വീഴുന്നത്. ബിംബങ്ങൾ തിരിച്ചു പറഞ്ഞു അതെ വാഗ്ദത്വപ്രവാചകൻ ജനിച്ചിരിക്കുന്നു .എല്ലാ കല്ലു കൾക്കും  മരങ്ങ ൾക്കും സൂര്യനും ചന്ദ്രനും  അറിയാം നബി തങ്ങളെ.
    ആർക്കും എഴുതിയൊ പറഞ്ഞൊ തീർക്കാൻ പറ്റാത്ത അവതാനത്തിൻറെ അനുഗ്രഹ പ്രവഞ്ചം അതാ ണ് ഹബീബ് റസൂലുല്ലാഹി(സ)  നബി(സ) തങ്ങളെ കുറിച്ച് എഴുതിയതിൽ തെറ്റ് വന്നുപോയെങ്കിൽ അറിയാതെ വന്നു പോയതാണ്  പൊറുത്തുതരണേ നാഥ. അവസാനം അങ്ങയുടെ പൂമുഖം കണ്ട് മരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ നാഥ.ആമീൻ
ഷമീമ ഉമർ

 

About shameema Umer

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *