ഹസ്രത്ത് മറിയം ബീവി(റ.അ) -(വിശുദ്ധിയുടെ പ്രതീകം)

മാനവസമൂഹത്തിൻെറ മോചനത്തിനും,അവരെ സത്പന്ഥാവിലേക്ക് നയിക്കുന്നതിനും വേണ്ടി അവതീർണ്ണമായിട്ടുള്ളതാണ് പരിശുദ്ധ ഖുർആൻ.ഖുർആനിലെ ഓരോ അദ്ധ്യായങ്ങളുടെ ക്രമീകരണവും, അവയിലെ സൂക്തങ്ങളുടെ ക്രമീകരണവും അള്ളാഹുവിൽ നിന്നുള്ള വഹ് യ് പ്രകാരമാണ്.ഖുർആനിൽ ഒരു മഹതിയുടെ പേരിലുള്ള ഏക അദ്ധ്യായം സൂറ ത്തുൽ മറിയം ആണ്.ദാവൂദ് നബി(അ)യുടെ സന്താന പരമ്പരയിൽ പെട്ട ഇംറാൻ എന്നിവരുടെ പുത്രിയാണ് അവർ.ഇസ്രാഈല്യരിലെ ഉന്നത കുടുംബത്തിലാണ് അവർ ജനിച്ചത്.ഖുർആനിൽ മുപ്പതു സ്ഥലത്താണ് ആ പേർ പറ ഞ്ഞിട്ടുള്ളത്.മാത്രമല്ല ഒരു പ്രവാചകൻെറ മാതാവാകാൻ ഭാഗ്യം സിദ്ധിച്ച മഹതിയാണവർ.

ഇംറാനും ഭാര്യ ഹന്ന(റ)സക്കരിയ നബി(അ) അവിടേക്ക് വിരുന്ന് പോയതായിരുന്നു.ഹന്ന(റ) സഹോദരിയാണ് സക്കരിയ നബിയുടെ ഭാര്യ.അവിടെ ശുഭ്രവസ്ത്രം ധരിച്ചു പ്രർത്ഥനകളിൽ പൻകെടുക്കുന്ന കുട്ടികൾ ഹന്നയെ വല്ലാതെ ആകർഷിച്ചു.തനിക്ക് ഒരു കുട്ടിയുണ്ടായാൽ ഇതുപോലെ ബെെത്തുൽ മുഖദ്ദിസലേക്ക് നൽകുമെന്ന് അവർ തീരുമാനിച്ചു.എന്നാൽ താൻ പ്രതീക്ഷിച്ചതിനു വിപരീതമായി ഒരു പെൺ കുഞ്ഞാണ് അവർക്ക് ജനിച്ചതു.തൻെറ നേർച്ച എങ്ങനെ നിറവേറ്റും?.പെൺ കുട്ടിയെ എങ്ങനെ പള്ളിയിലേക്ക് നൽക്കും?അവർ വിഷമിച്ചു.അവർ ആ കുഞ്ഞിനു മറിയം എന്ന് നാമകരണം ചെയ്തു പിശാചിൻെറ ഉപദ്രവത്തിൽ നിന്ന് മകളെ കാത്തു രക്ഷിക്കണ മെ ന്ന് അവർ ദുആ ചെയ്തു (ആലു ഇംറാൻ).അവസാനം നേർച്ച വീട്ടാൻ തന്നെ തീരുമാനിച്ചു.

ബെെത്തുൽ മുഖദ്ദിസിലെ പരോഹിതൻമാരുടെ നേതാവും,മർയമിൻെറ മാതൃസഹോദരിയുടെ ഭർത്താവുമായ സക്കരിയ(നബി)യുടെ സംരക്ഷണത്തിലും,പ്രത്യേക പരിഗണനയിലുമാണ് മഹതി വളർന്നതു.സുന്ദരിയായ മറിയം സുശീലയും ധർമ്മനിഷ്ഠയുമായി വളർന്നു.തൗറാത്ത് പാരായണവും ദിക്റുകളും രാത്രിയിലെ നീണ്ട ആരാധനകളിലും,പകലിൽ വ്രതാനുഷ്ടാനങ്ങളിലും അവർ മുഴുകി.അള്ളാഹുവിൻെറ പ്രീതിക്കു പാത്രമായി. അവരിൽ നിന്നു കറാമത്തുകൾ പ്രകടമായി തുടങ്ങി.മറിയമിനു ഉപദേശ നിർദ്ദേശങ്ങൾ നൽ കാൻ മഹതിയുടെ മുറിയിൽ ചെല്ലുമ്പോൾ സാധാരണ ഗതിയിൽ കാണാൻ സാധിക്കാത്ത ഭക്ഷ്യ സാധനങ്ങൾ അദ്ദേഹം കാണുമായിരുന്നു.”മറിയം ഇതു എവിടുന്നാണ്” എന്നു ചോദിക്കുമ്പോൾ” അള്ളാഹുവിൽ നിന്നുള്ളതാണ്” എ ന്നായിരുന്നു മഹതിയുടെ മറുപടി.അതെ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകുന്നു.

മഹതിക്കു പ്രവാചകത്വ സ്ഥാനമിലെൻകിലും,മലക്കുകൾ അവരുടെ അടുത്ത് ചെന്നിരുന്നതായും,അനുമോദന സന്ദേശങ്ങൾ നൽകിയിരുന്നതായും പറയപ്പെടുന്നു.”മറിയമേ…..നിന്നെ അല്ലാഹു തെരഞ്ഞെടു ത്തിരിക്കുന്നു.നിന്നെ വിശുദ്ധയാക്കുകയും ലോകസ്ത്രീകളിൽ ഉത്തമയാക്കുകയും ചെയ്തിരിക്കുന്നു.”(ആലു ഇംറാൻ)അങ്ങനെ ഇരിക്കെ അല്ലാഹു ഒരു മഹാത്ഭുതത്തിനു അവരെ തിരഞ്ഞെടുത്തു!!. പ്രമുഖ പ്രവാചകരിൽ ഒരാളായ ഈസ(ന ബി) യുടെ മാതൃത്വം. അതും ഒരു പുരുഷ സ്പർശമില്ലാതെ!!.ഈ സന്ദർഭത്തിൽ ജിബ്രീൽ(അ) ഒരു മനുഷ്യ ൻെറ രൂപത്തിൽ മഹതിക്കു മുമ്പിൽ പ്രത്യക്ഷ പെട്ടു.ഇമാം ഇബ്നു അബ്ബാസ്(റ)പറയുന്നു സുന്ദരനും സുമുഖനുമായ ചുരുണ്ട മുടിയുള്ള ഒരു യുവാവിൻെറ വേഷ ത്തിൽ ആണ് ജിബ്രീൽ(അ) ബീവിയുടെ മുന്നിൽ പ്രത്യക്ഷ പ്പെട്ടതു.(സാദുൽ മസീർ 5… 217).ബീവി ഭയവിഹ്വലയായി അല്ലാഹുവിൽ ശരണം പ്രാപിച്ചു.മഹതിയുടെ അസ്വസ്ഥതയും പരിഭ്രാന്തിയും കണ്ടപ്പോൾ നിങ്ങൾക്ക് ഒരാൺകുട്ടിയെ പ്രദാനം ചെയ്യാനായി അല്ലാഹു തന്നെ അയച്ചതാണെന്നു മലക്കു വ്യക്തമാക്കി.ശേഷം മലക്കു അവരുടെ കുപ്പായ മാറിൽ ഊതുകയും,മഹതി ഗർഭം ധരിക്കുകയും ചെയ്തു.

താൻ സത്യവതിയാണെൻകിലും ജനങ്ങൾ തന്നെ വിശ്വസിക്കിലെന്ന് മഹതി ക്കറിയാമായിരുന്നു.ബീവി ജനങ്ങളിൽ നിന്നു വിട്ടകന്നു നിന്നു.മറിയമിനു പ്രസവവേദനയായി സഹായത്തിനാരുമില്ലാതെ അവർ വ്യസനിച്ചു.അത്യധികം ദയനീയ മായ രംഗം……..അല്ലാഹു അവരെ സഹായിച്ചു.അടുത്തു കാണുന്ന തലയില്ലാത്ത ഉണങ്ങിയ ഈത്തപ്പന കുലുക്കാൻ നിർദ്ദേശിച്ചു.ഈത്തപ്പഴങ്ങൾ ഉതിർന്നു വീണ പ്പോൾ അതു കഴിച്ചു വിശപ്പു മാറ്റുകയും,അരുവിയിൽ നിന്നു വെള്ളം കുടിച്ചു ദാഹമകറ്റുകയും ചെയ്തു.പ്രസവശേഷം ബീവി സ്വഗൃഹത്തിലേക്ക് തിരിച്ചു പോയി.ജനങ്ങൾ അവരെ പരിഹസിച്ചു.അങ്ങയറ്റം ഗുരുതരമായ ഒരു മഹാപാപവും പേറിയാണല്ലോ നീ വന്നിരിക്കുന്നതെന്ന് ആർത്തട്ടഹസിച്ചു.നാട്ടുകാരുടെ ആക്രോശ ത്തിനു ബീവി ഒന്നും പ്രതികരിച്ചില്ല.അല്ലാഹുവിൻെറ കൽപന പ്രകാരം കുട്ടിയോട് ചോദിക്കാൻ അവർ ആംഗ്യം കാണിച്ചു.കുട്ടി സംസാരിക്കാൻ തുടങ്ങി’.ഞാൻ അല്ലാഹുവിൻെറ അടിമയാണ്.അവൻഎനിക്കു ഗ്രന്ഥം നൽകിയിരിക്കുന്നു.എന്നെ പ്രവാചകനും അനു്ഗ്രഹീതനു മാക്കിയിരിക്കുന്നു.”…..ജനങ്ങൾ അത്ഭുതപ്പെട്ടു.ബീവീ ഒരിക്കലും ചീത്ത നടപടിക്കാരിയല്ലെന്ന് അവർക്കു ബോദ്ധ്യ പ്പെട്ടു.എതിർപ്പുകൾ മാറി

ബീവി മകനെ വളർത്തി സ്നേഹത്തിൻെറയും,സമാധാനത്തിൻെറയും മതം പ്രചരിപ്പിച്ചു ഈസാ(നബി)പ്രവാചകനായി.പ്രബോധനപ്രവർത്തനങ്ങളിൽ മകനു താങ്ങുും തണലുമായി ആ ഉമ്മ കഴിച്ചു കൂട്ടി.ധാരാളം പ്രയാസങ്ങൾ അനുഭവിച്ചുഅവസാനം മകൻെറ ആകശാരോഹണ ത്തിനു സാക്ഷിയായി.ബീവീ പിന്നീടാണ് മരണ പ്പെ ട്ടത്.ബീവിയുടെ ഖബറിടം ജെറുസലേമിൽ ആണെന്നാണ് വിശ്വസിക്കുന്നു

പതിവ്രതയും സച്ചരിതയുമായ തന്നെ ജനങ്ങൾമുഴുവൻ എതിർത്തപ്പോഴും അല്ലാഹുവിൻെറ വിധിക്കു മുമ്പിൽ അവർ തല കുനിച്ചു.ആരാധന, ഭയഭക്തി,സ്വഭാവ ഗുണം,ത്യാഗം, ആദിയായ വിശിഷ്ടഗുണങ്ങളും മാലിന്യ ങ്ങളിൽ നിന്നുള്ള പരിശുദ്ധിയും നൽകി അല്ലാഹു അവരെ അനു ഗ്രഹിച്ചിരിക്കുന്നു.ഈസ(അ) ആകാശാരോഹണത്തോടെ വേദക്കാർ പല വിഭാഗങ്ങളായെൻകിലും ക്ഷമയുടേയും,നിഷ്കളൻകതയുടെയും പ്രതീകമായി ഓരോ മുസ്ലിമിൻെറയുെ മനോമുകുരത്തിൽ മഹതി ഇന്നും വിരാചിക്കുന്നു……

ആഷ്ന സുൽഫിക്കർimg-20160925-wa0010

About ashnasulfi

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

Leave a Reply

Your email address will not be published. Required fields are marked *