പർദ്ദ സ്ത്രീക്ക് പൊന്നാട

niqabമൂടുപടം അണിയണമെന്ന് സ്ത്രീയോട് ഇസ്‌ലാം കൽപ്പിച്ചതും വീട്ടിലിരിക്കണമെന്ന് ഉത്തരവിട്ടതും സ്ത്രീകളെ തരംതാഴ്ത്തലാണെന്ന് ചില കുബുദ്ധികൾ പറയാറുണ്ട്.നേർബുദ്ധികൾക്ക് ഈ രണ്ട് കൽപ്പനയിലും  സ്ത്രീത്വത്തോടുള്ള ആദരപ്രകടനം കാണാതിരിക്കാൻ കഴിയില്ല.സ്ത്രീയെ വീട്ടിലിരുത്തിയത് അവൾക്ക് കൂടുതൽ പദവി നല്കുന്നതുകൊണ്ടാണ്.ഉദാഹരണം നോക്കൂ!

            ജ്വല്ലറിയിൽ ഉടമയുടെ പ്രത്യേക ലോക്കറുകളിൽ കിടക്കുന്ന സ്വർണമാലയോട് തർക്കിക്കുന്നു ജനറൽമർച്ചൻറുകാരന്ടെ കടക്ക് മുമ്പിൽ റോഡുവക്കിൽ കിടക്കുന്ന അമ്മികൾ.എന്താണ് വാദം?അമ്മികൾ പറയുന്നു:ഞങ്ങൾക്കാണ് സ്വാതന്ത്ര്യം,അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സ്ഥാനം കൂടുതലുണ്ട്.സ്വർണമാലയ്ക്ക് കടുത്ത വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നു.അമ്മികൾക്ക് രാത്രിയിൽ കടയടച്ചാൽപോലും റോഡിലിരിക്കാൻ സ്വത്രന്ത്യമുണ്ട്.വെളിയിലെ എല്ലാകാര്യത്തിനും ദ്രിക്സാക്ഷിയാവാം.സ്വർണമാലയ്ക്കാവട്ടെ,ഒന്നും കാണാൻവയ്യ.ജ്വല്ലറിക്കാരൻ മാലയോട് പറഞ്ഞത് “നിങ്ങൾ നിങ്ങളുടെ ലോക്കറുകളിൽ അടങ്ങിയോതുങ്ങി നിൽക്കൂ!എഴുന്നുള്ളെരുത്” എന്നാണ്.ജനറൽ മർച്ചൻറുകാരൻ അമ്മികളോട് പറഞ്ഞത് “നിങ്ങൾ രാത്രികളിലും പകലുകളിലും വിഹരിച്ചോളൂ” എന്നുമാണ്.ഈ തർക്കം കേൾക്കുന്ന ഏതെങ്കിലും ബുദ്ധിജീവികൾ പറയുമോ അമ്മിയെക്കാളും വിലയിടിച്ചിരിക്കയാണ് സ്വർണ്ണത്തിന് എന്ന്.ഒരിക്കലുമില്ല.മറിച്ച് അമ്മിയെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ സ്ഥാനം ഏറെ ഉയർത്തിയിരിക്കുകയാണ് എന്നേ പറയുകയുള്ളൂ.അമ്മിയെ പോക്കറ്റടിക്കാർ തിരിഞ്ഞു നോക്കില്ല.സ്വർണ്ണത്തിനു കാമുകനുണ്ട്,വീര്യവുമുണ്ട്,മോഹികളുമുണ്ട്,സ്ഥാനവുമുണ്ട്.ആകയാൽ അതിന്റെ വീര്യത്തിനും പവറിനുമനുസരിച് ഇരിപ്പിടം നൽകി ആദരിച്ചു.അതത്രെ ഭിത്തികൾക്കകത്ത് അലമാരിയും അലമാരിക്കുള്ളിൽ അറകളും അറകൾക്കുള്ളിൽ കടലാസ്,പ്ലാസ്റ്റിക് ബോക്സുകളും ബോക്സിനുള്ളിൽ കളർ പെപ്പറുമെല്ലാം.ഇതുപോലെ പുരുഷനെ റോഡിലിട്ടിരിക്കുകയാണ് അമ്മിയെപ്പോലെ.
                സ്ത്രീയെ ഭദ്രമായി കാത്തുസൂക്ഷിക്കുകയും ആദരിച്ചിരുത്തുകയും ചെയ്തിരിക്കുന്നു.വീട്ടിനകത്ത് തന്നെ ഏറെ സമയം.വല്ലപ്പോഴും പുറത്തു പോവുകയാണെങ്കിൽ കവർ ഇടണം.പൊന്ന്‌ പോതിഞ്ഞുവേണം ജ്വല്ലറിയിൽനിന്ന് കൊണ്ടുപോവാൻ.കപ്പ കൊണ്ടുപോകുന്നതുപോലെയാവരുത്.സ്ത്രീയും പുരുഷനും തമ്മിലെ ബന്ധം,കാന്തവും ഇരുമ്പും തമ്മിലെ ബന്ധമാണ്,പരസ്പരം ആകർഷിക്കും.ആകർഷണം എടുത്തുചാട്ടമായിത്തീരും.ഇതത്രേ അവിഹിത വേഴ്ച്ചയായിത്തീരുന്നത്.കാന്തവും ഇരുമ്പും പരസ്പരം ആകർഷിച്ചു എടുത്തുചാട്ടമായി കലാശിക്കാതിരിക്കാൻ രണ്ടിലൊന്നിൽ  കവറിംഗ് വേണ്ടതുണ്ട്.കവറിംഗ് ഏറ്റം കരണീയം സ്ത്രീയിലാണ്.കാരണം,ദൗർബല്യം കൂടുതൽ അവിടെയാണ്.സൗന്ദര്യവും കൂടുതൽ അവിടെത്തന്നെ.
                 പുരുഷന്റെ ചുമലിലാണ് ജോലിഭാരം.ഉപജീവനത്തിന് അവൻ പണിയെടുക്കണം.ദാരിദ്ര്യം ഇല്ലാത്ത പുരുഷനും പണിയെടുത്ത് ഭൂമിയിൽ പരിഷ്ക്കരണം സൃഷ്ടിക്കണം.പണിയെടുക്കുന്ന പുരുഷന് മൂടുപടം പ്രയാസം സൃഷ്ടിക്കും.വയലിൽ ഉഴുതുമറിക്കുമ്പൊഴും തെങ്ങിൽ കയറുമ്പോഴും മൂടുപടമിട്ടാൽ എങ്ങനെയുണ്ടാവും?ആകയാൽ പുരുഷൻമാർ ജോലിവസ്ത്രം ധരിച്ചാൽമതി.അതായത് തന്റെ ഔറത്ത് മുട്ട്പൊക്കിൾ ഇടമാത്രം.എന്നാൽ സ്ത്രീ ഉപജീവനാർത്ഥം പണിയെടുക്കേണ്ടി വന്നാൽപോലും തന്റെ ദൗർബല്യത്തെയും സൗന്ദര്യത്തെയും ആകർഷണീയതെയും കണക്കിലെടുത്ത് മൂടുപടമണിഞ്ഞേ പറ്റൂ.
                  ഫിഖ്ഹ് പറയുന്നത് കാണുക.
                   مهمة :ـ  يحرم على الرجل ولوشيخا هما تعمد نظرشيئ  من بدن اجنبية حرة او امة بلغت حدا تشتهى فيه ولوشوهاء او عجوزة وعكسه خلافا للحاوي كالرافعى وان نظربغيرشهوة او مع امن الفتنة (فتح المعين.٢٤) 
 
               “അന്യസ്ത്രീ സ്വതന്ത്രയോ,അടിമയോ,വിരൂപിണിയോ,കിഴവിയോ,ആരാവട്ടെ വൈകാരികാകർഷണ പ്രായത്തിലുള്ള ഏതൊരുവളുടെയും  ശരീരത്തിലെ ഏതൊരു വസ്തുവും മനപ്പൂർവം ദർശിക്കുന്നത് പുരുഷന്-അയാൾ വായോവൃദ്ധനെങ്കിൽപോലും-ഹറാമാണ്‌.സ്ത്രീ പുരുഷനെ ദർശിക്കുന്നതും തഥൈവ.നിർവികാരമായും ഫിത്ന നിർഭയത്തോടെയും ദർശിച്ചാലും സ്ഥിതി ഇതുതന്നെ.”

About Aneesa Irshad

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

Leave a Reply

Your email address will not be published. Required fields are marked *