വിജയത്തിലേക്കുള്ള വിളി

വിജയത്തിലേക്കുള്ള വിളി……നിസ്ക്കാരത്തിലേക്കുള്ള വിളി….ബാങ്കിൻെറ  ലളിതമായ നിർവചനം.ഇസ്ലാമിൽ ബാങ്കിനുള്ള പങ്ക് അനിർവ്വചനീയമാണ്. അഞ്ചു നേരവും മുടങ്ങാതെ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുമാറ് ലോകത്ത് ഏതൊരുകോണിലും ബാങ്ക് മുഴങ്ങികേൾക്കുന്നു.ബാങ്ക് മുഴങ്ങിയാൽ അംഗശുദ്ധി വരുത്തി നിസ്ക്കാര പട ങ്ങളിലേക്ക് നീങ്ങുന്ന വിശ്വാസികൾ …..ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ഇവിടെ ശക്തിയുക്തം പ്രഖ്യാപിക്കുകയാണ് അല്ലാഹുവിൻെറ ഏകത്വവും,മഹത്വവും നബി(സ) യുടെ പ്രവാചകത്വവും.
ബാങ്കിൻെറ ചരിത്രം
അറിയിപ്പ് എന്നാണ് അദാൻ എന്ന വാക്കിൻെറ ഭാഷാർത്ഥം.നിസ്ക്കാരത്തിന് ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചു കൂടിയാലോചന നടന്ന രാത്രി അബ്ദുള്ളാഹിബ്നു സെെദ്(റ) കണ്ട ഒരു സ്വപനത്തെ തുടർന്നുള്ള ഇജ്മാഅ് ആണ് ബാങ്കിൻെറ അടിസ്ഥാനം.അബ്ദുല്ലാ(റ) പറയുന്നു.നിസ്ക്കാരത്തിനു ജനങ്ങളെ സംഘടിപ്പിക്കുന്നതിനു ഒരു നാഖൂസ്(നകാര) നിർമ്മിക്കാൻ നബി(സ) നിർദ്ദേശിക്കുകയുണ്ടായി. അന്നു ഞാൻ ഉറങ്ങുമ്പോൾ അതു കയ്യില്ലേന്തിയ ഒരാൾ അടുത്തു വരുന്നതായി സ്വപ്നം കണ്ടു.അല്ലാഹുവിൻെറ ദാസാതാ ങ്കൾ ഈ നകാര വിൽക്കുന്നോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.എന്തിനാണെന്ന് ചോദിച്ചപ്പോൾ നിസ്ക്കാരത്തിന് ജനങ്ങളെ ക്ഷണിക്കാൻ ആണ് എന്ന് മറുപടി നൽകി.അതിനേക്കാൾ ഉത്തമമായൊരു കാര്യം ഞാൻ പഠിപ്പിച്ചു തന്നാലോ എന്നായി അദ്ദേഹം.തുടർന്ന് ബങ്കിൻെറ പൂർണ്ണ രൂപം അദ്ദേഹം കേൾപ്പിച്ചു. അൽപ നേരത്തെ മൗനത്തിനുശേഷം അദ്ദേഹം പറ ഞ്ഞു.നിസ്ക്കാരം തുടങ്ങാറാവുമ്പോൾ ഇതുകൂടി പറയുക  തുടർന്ന് ഇഖാമത്തിൻെറ വചനങ്ങൾ പറഞ്ഞു കൊടുത്തു.പ്രഭാതത്തിൽ ഞാൻ ചെന്ന് നബി(സ) മോട് കാര്യം പറഞ്ഞപ്പോൾ നബി(സ) പറഞ്ഞു…..”ഇൻശാ അള്ളാ ….തീർച്ചയായും ഇതൊരു നല്ല സ്വപ്നം തന്നെ.താങ്കൾ ബിലാലിൻെറ കൂടെ നിന്ന് കേട്ടതെല്ലാം പറഞ്ഞുകൊടുക്കുക,അദ്ദേഹമത് ഉച്ചത്തിൽ പറയട്ടെ,താകളേക്കാൾ ശബ്ദമുണ്ടദ്ദേഹത്തിനു”.അങ്ങനെ ബിലാൽ (റ) ഉച്ചത്തിൽ പറയുകയും ചെയ്തു.വീട്ടിലായിരുന്ന ഉമർ(റ) തട്ടവും വലിച്ചിട്ടുകൊണ്ടോടി വന്നു……”സത്യമതവുമായി താങ്കളെ അയച്ച അല്ലാഹുവാണെ സത്യം റസൂലേ,ഞാനും ഇതേ സ്വപ്നം കണ്ടു”…. ഉമർ (റ) ഇങ്ങനെ പറഞ്ഞപ്പോൾ  റസൂൽ (സ) മൊഴിഞ്ഞു….. “അല്ലാഹുവിന് സ്തുതി”.പത്തിലേറെ സ്വഹാബികൾ ഇതേ സ്വപ്നം കണ്ടതായി റിപ്പോർട്ട് ചെയ്യ പ്പെട്ടിരിക്കുന്നു.(ഫത്തഉൽ മുഈൻ)
ബാങ്കിൻെറ വചനങ്ങൾ
 
ﷲﺍﻛﺑﺮ اﷲﺍﻛﺮ ﷲﺍﻛﺑﺮ اﷲﺍﻛﺮ(അല്ലാഹു ഏറ്റവും ഉന്നതനാകുന്നു)
ﺸﻬﺩاﻦﻻاﻟﻪاﻼﷲ*  ﺍﺸﻬﺩاﻦﻻاﻟﻪاﻼﷲ (ആരാധിക്കപ്പെടാൻ അർഹനായി അല്ലാഹുവല്ലാതെ  ആരും തന്നെ ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു)
ﺍﺸﻬﺩاﻦﻤﺤﻤﺪﺍﺮﺴﻮﻝاﷲ* ﺍﺸﻬﺩاﻦﻤﺤﻤﺪﺍﺮﺴﻮﻝاﷲ (മുഹമ്മദ് നബി(സ) അല്ലാഹുവിൻെറദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.)
*  ﺤﻲﻋﻠﻰﺍﻠﺼﻼﺓ   ﺤﻲﻋﻠﻰﺍﻠﺼﻼﺓ (നിസ്ക്കാരത്തിലേക്ക വരൂ)
 * ﺤﻲﻋﻠﻰﺍﻠﻓﻼﺡ  ﺤﻲﻋﻠﻰﺍﻠﻓﻼﺡ  (വിജയത്തിലേക്ക് വരൂ)
اﷲﺍﻛﺑﺮ*  اﷲﺍﻛﺑﺮ(അ ല്ലാഹു ഏറ്റവും ഉന്നതനാകുന്നൂ)
لا إله إلا الله*അല്ലാഹു അല്ലാതെ ഒരു ആരാധ്യനു മില്ല)
ബാങ്കിൻെറയും ഇഖാമത്തിൻെറയും സുന്നത്തുകൾ
1.ബാങ്കും ഇഖാമത്തും കൊടുക്കുമ്പോൾ നിൽക്കുക
2.ഖിബലയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിൽക്കുക
3.ശുദ്ധിയുണ്ടായിരിക്കുക
4.’ഹയ്യാ അല സ്വലാത്ത്’ എന്ന് പറയുമ്പോൾ മുഖം  വലതു ഭാഗത്തേക്കു തിരിയ്ക്കുക.
5.’ഹയ്യാ അലൽ ഫലാഹ്’ എന്ന് പറയുമ്പോൾ മുഖം ഇടത്തോട്ട് തിരിക്കുക.
6.ബാങ്ക് വിളിക്കുന്നതു പൊക്കമുള്ള സ്ഥലത്ത് വെച്ചാവുക.
7.ബാങ്കും ഇഖാമത്തും കൊടുക്കുമ്പോൾ രണ്ട് ചെവികളിലും വിരൽ വെയ്ക്കുക.
8.ശബ്ദം ഉയർത്തുക.
9.തർജീഹ്(രണ്ട് ശഹാദത്തുകൾ ഉറക്കെ പറയുന്നതിനു മുമ്പെ പതുക്കെ പറയുക).
10.സുബ്ഹ് നിസ്കാകാരത്തിൻെറ ബാകിൽ ‘ഹയ്യ അലൽ ഫലാഹിനു ശേഷം’ (അസ്സലാത്തു ഹെെറുൻ മിന ന്നൗമ്) എന്ന് രണ്ട് പ്രാവശ്യം ഉറക്കെ പറയുക.നിസ്ക്കാരം ഉറക്കത്തേക്കാൾ ഉത്തമമെന്നാണ് ഇതിനർത്ഥം.
പ്രതികരണം
ബാങ്കും ഇഖാമത്തും കേൾക്കുന്നവൻ അതു പോലെ പറയൽ സുന്നത്തുണ്ട്.
ഹയ്യാ അലസ്വലാത്തെന്നും‘, ‘ഹയ്യാ അലൽ ഫലാഹ്‘ എന്നും കേൾക്കുമ്പോൾ’ ലാ ഹൗല വലാ കൂവത്ത ഇല്ലാ ബില്ലാഹിൽ അലീയിൽ അളീം’  എന്ന് പറയുക.( വഴിപ്പെടാനും ദോഷത്തിൽ നിന്നൊഴിഞ്ഞ് നിൽക്കാനും കഴിവു നൽകുന്നവൻ അത്യുന്നതനും മഹാനുമായ അല്ലാഹു മാത്രമാണ്)
 
‘അസ്സലാത്തുഹെെറു മിന ന്നൗമ്’ എന്ന് കേൾക്കുമ്പോൾ ‘സ്വദഖ്ത്ത വബരിർത്ത‘(നീ സത്യം പറഞ്ഞു…. നൻമ ചെയ്തു )വുളു എടുക്കുന്നവനാണെങ്കിലും, ജനാബത്തുകാരനോ,ആർത്തവകാരിയോ ആണെങ്കിലുംപ്രതികരിക്കൽ സുന്നത്തുണ്ട്.ഒന്നിനു പിറകെ ഒന്നായി പലയിടത്തുനിനും ബാങ്കുകേൾകുകയാണെങ്കിൽ എല്ലാത്തിനും പ്രതികരിക്കൽ സുന്നത്തുണ്ട്.
ബാങ്കിനു ശേഷമുള്ള ദുആ
للَّهُمَّ رَبَّ  هَذِهِ الدَّعْوَةِ التَّامَّةِ،وَالصَّلَاةِ الْقَائِمَةِ، آتِ مُحَمَّداً الْوَسِيلَةَ وَالْفَضِيلَةَ، وَالدَّرَجَةِ الرَّفِيعَة وَابْعَثْهُ مَقَاماً مَحْمُوداًاالَّذِي وَعَدْتَهُ وَرزقنا شفاعَتَه يَومَ القِيامَة ، إَنَّكَ لَا تُخْلِفُ الْمِيعَاد 
(ഈ സമ്പൂർണ്ണ വിളിയുടെയും നിർവ്വഹിക്കപ്പെടുന്ന നിസ്ക്കാരത്തിൻെറയും ഉടമയായ അല്ലാഹുവേ….മുഹമ്മദ്(സ) വസീല,ഫളീല എന്നീ പദവികൾ നീ നൽകേണമേ.നീ വാഗ്ദത്തം ചെയ്ത സ്തുത്യർഹ പദവിയിൽ നിയോഗിക്കുകയും ചെയ്യേണമേ…..)
നിസ്ക്കാരത്തിനല്ലാത്ത ബാങ്ക്
നിസ്ക്കാരത്തിനല്ലാതെയും ബാങ്ക് വിളിക്കൽ സുന്നത്തുണ്ട്.ദു:ഖിതൻ,പെെശാചിക ബാധയേറ്റവൻ,കോപാകുലൻ,ദു:സ്വഭാവമുള്ള മനുഷ്യൻ അല്ലെകിൽ മൃഗം എന്നിവരുടെ ചെവിട്ടിലും. അഗ്നി ബാധ ഉണ്ടാവുമ്പോളും ഇത് സുന്നത്താണ്.ഇഹലോകത്തേക്ക് വരുന്ന ഒരു കുഞ്ഞ് ആദ്യമായി കേൾക്കുന്നതു ഈ മഹൽ വചനങ്ങളായിരിക്കണം.ഒരാൾ ചെയ്ത് കഴിഞ്ഞാൽ എല്ലാർക്കും അതുമതിയാവുന്ന ഫർള് കിഫായ എന്ന ഇനത്തിലാണ് ബാങ്കും ഇഖാമത്തും  ഉൾപ്പെടുക.പെരുന്നാൾ നിസ്കാകാരം,ഗ്രഹണ നിസ്കാകാരം തുടങ്ങി സംഘടിതമായി നർവഹിക്കുന്ന സുന്നത്തു നിസ്കാകാരങ്ങൾക്ക് ബാങ്കോ ഇഖാമത്തോ സുന്നത്തില്ല. ഇതിനു പകരം  അസ്സലാത്തുൽ ജാമിഅ(സംഘടിതമായി നിസ്ക്കരിക്കാൻ പോകുന്നു) എന്നാണ് വിളിച്ചു പറയേണ്ടത്.
ബാങ്കിൻെറയും ഇഖാമത്തിൻെറയും ഇടയിലുള്ള സമയം പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്ന പ്രധാനപ്പെട്ട സമയങ്ങളാണ്.അമുസ്ലീം സഹോദരങ്ങൾപോലും ബാങ്കിനെ ബഹുമാനിച്ച് ഐക്യദാർഡ്യം പ്രകടിപ്പിക്കുമ്പോൾ ഇസ്ലാമായ് ജനിച്ച്,ഇസ്ലാമിൽ വളർന്ന്,നമ്മുടെ ബാങ്കിനോടുള്ള  നിസ്സംഗ മനോഭാവം വേദനിപ്പിക്കുന്നതാണ്.വിനയവും,ഭക്തിയും നിറഞ്ഞ മനസ്സോടെ ബാങ്കിനെ ശ്രവിക്കാനും,നിറഞ്ഞ ഹൃദയത്തോടെ ഉൾക്കൊള്ളാനും കഴിയുന്ന മുഅ്മിനീങ്ങളിൽ നമ്മളെ  ഉൾപ്പടുത്തട്ടെ….ആമീൻ
                                                                                                                                               ആഷ്ന സുൽഫിക്കർ

About ashnasulfi

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *