‘സ്വാലിഹാത്‘ ഇതള്‍ വിരിഞ്ഞു

“ഐഹിക ലോകം കേവലം ഉപഭോഗ വസ്തുവാണു, അവയില്‍ ഏറ്റവും ഉല്‍ക്ര്ഷ്ടമായത് സത്-വ്ര്ത്തയായ സ്ത്രീയാകുന്നു” ഈ പ്രവാചക വചനം ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം നിറയെ അഭിമാനം നല്‍കുന്നതാണു.  ഭര്‍ത്ത്ര് വീട് ഭരിച്ചും സന്താനങ്ങളെ പരിചരിച്ചും ഉള്ളിലൊതൊങ്ങുന്ന സ്തീ അടുക്കളയിലെ പണിക്കാരി മാത്രമാണെന്ന് ദുര്‍ വ്യാഖ്യാനിക്കപ്പെടുന്നിടത്തു നിന്ന് ലിംഗ സമത്വവും ലിംഗ നീതിയും വിവിധ കോണുകളിലൂടെ നിര്‍വചിക്കപ്പെടുന്നിടത്ത് വരെ സമൂഹം എത്തി നില്‍ക്കുംബോഴാണു മേല്‍ ഹദീസ് കൂടുതല്‍ പ്രസക്തമാവുന്നത്. സ്തീക്ക് വിശുദ്ധ ഇസ്ലാം നല്‍കുന്ന പരിഗണയുടെ ആഴം മനസ്സിലാക്കാന്‍ ഈ ഹദീസിനപ്പുറം കൂടുതല്‍ പഠനത്തിന്റെ ആവശ്യമൊന്നുമില്ല.

മകള്‍, സഹോദരി, ഭാര്യ, മാതാവ് തുടങ്ങി വിവിധ തലങ്ങളില്‍ സ്ത്രീ വ്യത്യസ്ത ജീവിതങ്ങള്‍ അനുഭവിക്കുന്നവളാണു. മാതാപിതാക്കളെ അനുസരിച്ചും ഭര്‍ത്താവിനെ സ്നേഹിച്ചും പരിചരിച്ചും മക്കളെ ശരിയായി പരിപാലിച്ചും ജീവിക്കുന്നിടത്താണു സ്ത്രീയിലെ വ്യക്തിത്വം പക്വമാകുന്നത്. മകളായാലും ഭാര്യയായാലും ഉമ്മയായാലും സ്ത്രീ ഒരു ഘട്ടത്തിലും അസ്വസ്ഥയാവരുതെന്നാണു ഇസ്ലാമിന്റെ താല്പര്യം. അതുകൊണ്ടു തന്നെ ഒരു ഘട്ടത്തിലും കുംടുംബ സംരക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം സ്തീയില്‍ നിക്ഷിപ്തമാവുന്നില്ല. ഭാര്യയെ മരണം വരെ സംരക്ഷിക്കാനുള്ള കഴിവും അവള്‍ക്ക് സ്വസ്ഥമായ ദാംബത്യവും പരിരക്ഷയും നല്‍കാനുള്ള ശാരീരികവും സാംബത്തികവുമായ ശേഷിയും ഉണ്ടെങ്കിലേ കല്ല്യാണം കഴിക്കാവൂ അല്ലെന്കില്‍ നോംബനുഷ്ടിച്ച് നീ നിന്റെ ശരീരേച്ഛകളെ നിയന്ത്രിക്കണമെന്ന് പുരുഷനോട് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത് അവള്‍ ഒരുതരത്തിലും അധ്വാനത്തിന്റെ അവശതയിലേക്ക് വലിച്ചെറിയപ്പെടരുതെന്ന താല്പര്യത്തില്‍ നിന്നാണു. ഒപ്പം ഓരോ ഘട്ടത്തിലും സ്ത്രീ താന്‍ ആശ്രിതയാവുന്ന ബന്ധങ്ങളെ ബഹുമാനിക്കാനും കുടുംബത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനും കടപ്പെട്ടവളുമാണു. അല്ലാഹുവിനോടുള്ള ബാധ്യതകളായ ആരാധനാ കര്‍മ്മങ്ങളില്‍ വ്യാപ്ര്തയാവുന്നതോടൊപ്പം മാതാപിതാക്കളോടും ഭര്‍ത്താവിനോടും മക്കളോടുമുള്ള ബാധ്യതകള്‍ യഥാവിധം നിറവേറ്റാന്‍ സ്ത്രീ സജ്ജയായിരിക്കണം. അതിനു അവള്‍ക്ക് ഏറ്റവും ആവശ്യമായത് ശരിയായ അറിവാണു. ശരിയായ അറിവും അതനുസരിച്ചുള്ള അനുഭവവും വര്‍ദ്ധിക്കുംബോള്‍  സ്ത്രീ പക്വമതിയാവുന്നു, നല്ല മകളും, നല്ല ഭാര്യയും നല്ല ഉമ്മയുമാകുന്നു. ആ വഴിയിലേക്ക് ഓരോ സ്ത്രീയെയും വഴിനടത്താനും സഹായിക്കാനുമുള്ള ഓണ്‍ലൈന്‍ വഴികാട്ടിയാണു ‘സ്വാലിഹാത്.കോം’.

വിശുദ്ധ റബീ‍ഇന്റെ വസന്തകാലത്താണു സഹോദരിമാരുടെ വഴികാട്ടിയായി ‘സ്വാലിഹാത്’ പിറവിയെടുക്കുന്നത്. സ്വാലിഹാതിന്റെ സമര്‍പ്പണത്തിന്‍ റബീഉല്‍ അവ്വല്‍ 12 എന്ന പുണ്യദിനം തെരഞ്ഞെടുക്കപ്പെട്ടത് യാദ്ര്ശ്ചികമല്ല. ലോകത്തിനാകമാനം സന്മാര്‍ഗദര്‍ശനത്തിനായി നിയോഗിക്കപ്പെട്ട മുത്തു നബി(സ)യുടെ ജന്മദിനം ‘സ്വാലിഹാതി’ന്റെ പിറവിക്കായി തെരഞ്ഞെടുത്തത് ഈ ദൌത്യം കൂടുതല്‍ ഭാരിച്ചതാണെന്ന് ഞങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടാനും ഈ വെബ്സൈറ്റിനെ നല്ല രീതിയില്‍ പ്രതീക്ഷിക്കുന്ന വലിയൊരു സമൂഹത്തിനു കൂടുതല്‍ പ്രതീക്ഷകള്‍ ഉറപ്പ് നല്‍കാനുമാണു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രത്തോടെ ‘സ്വാലിഹാത്’ റബി.അവ്വല്‍ 12, വ്യാഴം (ഡിസംബര്‍, 24, 2015) പിറവിയെടുത്തു, അല്‍ഹംദു ലില്ലാഹ്. തുടക്കത്തിലെ പരിമിതികളില്‍ നിന്നുമാറി കൂടുതല്‍ കെട്ടുറപ്പുള്ള സംവിധാനങ്ങളുമായി വരും കാലങ്ങളില്‍ ‘സ്വാലിഹാത്’ മുന്നോട്ട് പോകും. അതിനുള്ള സര്‍വ്വ പിന്തുണയും പ്രാര്‍ത്ഥനയും ഞങ്ങള്‍ എല്ലാ കൂട്ടുകാരികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

ദുആ വസ്വിയ്യതോടെ,
ടീം സ്വാലിഹാത്.

About Naseera Ummu Hadi

Check Also

വിവാഹം ആർഭാടമാവുമ്പോൾ

അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, …

9 comments

  1. Inshaallah

  2. sabira binth shihab

    Nalla ore karyathinaane ningal thudakam kurichath. Thakkathaaya prethibhalam ihalokathum paralokathum ithinte aniyara prevarthakark naadhan nalkumaarakate. Ameen

    • ആമീൻ. വളരെ നന്ദി സഹോദരി. നിങ്ങളുടെ ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു

  3. Asslamu alikum crews…
    ithinte pinnil pravarthikkunnavare patti valla ideayum kittan vazhiyundo??
    means eathenkilum sthapanathinteyo angane?? sunnikalanenn ariyaam eath sunniyanu enn ariyaanallatto…back crews aranenn ariyaana..

    • ഇര്‍ഷാദ്,
      നന്മകള്‍ നേരുന്നു. അഹ്ലുസ്സുന്നയുടെ വാഹകരായ ഒരു ഒരു കൂട്ടം സഹോദരിമാണു ഈ വെബ്സൈറ്റിനു പിന്നിലുള്ളത്. പ്രത്യേക സ്ഥാപനങ്ങളുടെയോ വിഭാ‍ഗത്തിന്റെയോ താല്പര്യങ്ങളൊന്നുമില്ല്. പൂര്‍ണ്ണമായും സ്ത്രീ കേന്ത്രീക്ര്ര്തമായ ഒരു ഇസ്ലാമിക വെബ്സൈറ്റ്. താങ്കളെപോലുള്ളവരുടെ കുടുംബിനികളെ ഇതിന്റെ ഗുണഭോക്താക്കളാക്കണം. അല്ലാഹു എല്ലാവര്‍ക്കും നന്മ വരുത്തട്ടെ… ആമീന്‍

  4. അസ്സലാമുഅലൈക്കും
    സ്വാലിഹാത്.കോം പിറവിയെടുത്തത് വളരെ നന്നായിട്ടുണ്ട്.സാധാരണക്കാരായ കുടുംബിനികൾ ഇൻറ്റർനെറ്റ് കണക്ഷനുമെടുത്ത് വാട്സാപ്പിലും ഫേസ്ബുക്കിലും ഒതുങ്ങിക്കൂടുന്ന ഈ കാലത്ത് എല്ലാ മേഖലയിലും അറിവ് നൽകിക്കൊണ്ട് പ്രത്യേകിച്ച് ഇസ്ലാമികപരമായിട്ടുള്ള വിജ്ഞാനം കാഴ്‌ച്ച വെക്കുന്നത് വളരെ ഉപകാരമായി.ഇനിയും ഉന്നതിയിലെത്തെട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അണിയറ ശിൽപികൾക്ക് ആശംസകൾ.

  5. Assalamu alaikum crews,
    Masha Allah A great initiative for the common people who are thirsty of knowledge. Appreciate your effort and may Allah bless us and unite us in Jannathul Firdous.

    Let us hold on our Ahlussunnah waljamaah ideology especially during widespread virus of Wahabbism/Salfafism and its product ISIS and girls are getting misguided by studying in their institution and end up in worst destination of Jahannam by losing their Eeman.

    Jazakallah

  6. Muhammad Swafwan

    masha allah.good work, keep it up. quite appreciable work. finds it very much useful. May allah reward your good work. Jazakumullahu khair. Greetings for all the authors of this knowledge hub. Include us in your payers….

  7. ഉമ്മുൽ ഫിദ

    കൗൺസലിംഗ് എന്ന കാറ്റഗറി കൂടി ഉൾപ്പെടുത്തണമായിരുന്നു….. ജീവിതപ്രശ്നങ്ങൾ കൊണ്ട് നീറുന്ന സഹോദരിമാർക്ക് അതൊരു സഹായമാകുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *