ഇസ്ലാം ദീന്‍ കൈമാറ്റം ചെയ്യപ്പെട്ടത് പ്രവാചക അനുചര വൃന്ദത്തിലൂടെയും അവരെ പിന്തുടര്ന്നറ പണ്ഡിത വൃന്ദത്തിലൂടെയും ആണെന്ന പരമാര്ത്ഥം ബോധ്യം വരുകയാണ് ഇസ്ലാമിനെ മനസ്സിലാകാന്‍ ഉദ്ദേശിക്കുന്നവര്ക്ക് ആദ്യം വേണ്ടത്.
ഈ ബോധ്യത്തിന്റെ അഭാവം കൊണ്ട് മത വിമര്ശകരും ഒരു പക്ഷെ മത വിശ്വാസികള്‍ എന്ന് പറയുന്നവരും ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കാറുണ്ട്. യോഗ്യരും ഇസ്ലാമിക ലോകം അംഗീകരിക്കപ്പെട്ടവരുമായ ആധികാരിക പണ്ഡിതന്മാര്‍ പ്രമാണ ബദ്ധമായി ഒന്നിച്ച അടിസ്ഥാന കാര്യങ്ങളെ, – വിശ്വാസങ്ങളെ , കര്മ്മയങ്ങളെ , ആദര്ശ ങ്ങളെ , നിലപാടുകളെ അംഗീകരിക്കുകയും, വിശതാംശങ്ങളില്‍ വരുന്ന അഭിപ്രായ വൈചാത്യങ്ങളെ അവര്‍ ഒന്നിച്ചു അംഗീകരിക്കപ്പെട്ട നിലപടുകളോടെ സമീപിക്കുന്നതുമാണ് ഇസ്ലാമിനെ അംഗീകരിക്കുക എന്നത്.
പക്ഷെ പുത്തന്‍ ഇസ്ലാമിസ്റ്റുകളും അവരിലൂടെ ഇസ്ലാമിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന യുക്തിവാദികളും രണ്ടും ഇസ്ലാമില്‍ നിന്നും അകലാന്‍ കാരണം ഈ ബോധ്യത്തെ മനസ്സിലാക്കാന്‍ പരാചയപ്പെട്ടതാണ്.
അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു; നിശ്ചയം’ (വി.ഖു. 3:19).
ഈ ഒരു ദീന്‍ ഭദ്രമായി സമകാലീന മുസ്ലിംകള്‍ക്ക് ലഭ്യമായ വഴി സാത്വികരായ പണ്ഡിതര്‍ ആണ്.
“സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലുംപ്രവാചകര്‍ക്ക് എതിരാവുകയും മുഅ്മിനുകള്‍ സ്വീകരിച്ചതല്ലാത്തമാര്‍ഗം പിന്തുടരുകയും ചെയ്താല്‍അവനേറ്റെടുത്തതിന്റെ ഭാരം അവനെത്തന്നെ നാം ഏല്‍പ്പിക്കും. അവനെ നാം നരഗത്തിലേക്കു ചേര്‍ക്കും.അതു ചെന്നുചേ രുന്ന സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും ചീത്തയാകുന്നു” സൂറത്ത് ന്നിസാ: