ഒരു പുസ്തക നിരോധനത്തിറെ പിന്നാമ്പുറം

പുസ്തകത്തിന്റെ പേര് : അസവർണർക്ക് നല്ലത് ഇസ്ലാം. ഇതൊരിക്കലും ഒരു മുസ്ലിം എഴുത്തുകാരന്റെ പുസ്തകം അല്ലെ അല്ല എന്ന വസ്തുത വായനക്കാര്‍ മറക്കരുത്.

1936 ൽ കേരള തിയ്യ യൂത്ത് ലീഗ് – (മുസ്ലിം യൂത്ത് ലീഗ് അല്ല ) പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ്‌ ഈ പുസ്തകം. അത് ഒരു കൂട്ടം എഴുത്ത് കാരുടെ എഴുത്തിനെ പ്രകാശിപ്പിച്ച കൃതി ആണ്. കെ. സുകുമാരൻ, – കേരള കൌമുദി പത്രാധിപര്‍ – എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, സഹോദരൻ അയ്യപ്പൻ,ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നി വരായിരുന്നു ആ എഴുത്ത് കാര്‍.

തൊട്ടു കൂടാ തീണ്ടി ക്കൂടാ എന്ന അധ പതന മുദ്രാവാക്യം മാത്രം കേള്‍ക്കേണ്ടി വന്ന ഒരു ജനതയ്ക്ക് അയിത്തത്തിന്റെ കരാളഹസ്തങ്ങളില്‍  നിന്ന് രക്ഷപ്പെടാൻ ഇസ്ലാം ആണ്‌ നല്ലതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം. ലേഖകർ എല്ലാം ഇഴവ നേതാക്കളായിരുന്നു എന്നത് വളരെ പ്രസക്തമായ ഒരു കാര്യം കൂടിയാണ്. ഇ.വി. രാമസ്വാമി നായ്കരുൾപ്പെടെയുള്ളവരുടെ ആശംസകളും ഉത്ബോധനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ സുകുമാരന്‍ ഈ പുസ്തകത്തില്‍ സുവ്യക്തമായ ഭാഷയില്‍ എഴുതിയ ഭാഗം വായനക്കാരുടെ ചിന്ത ഉദ്ധീഭവിപ്പിക്കുന്നതാണ്.

“ ഒരുജാതി, ഒരുദൈവം, ഒരുമതം’ എന്ന ശ്രീനാരായണ സ്വാമിയവർകളുടെ മുദ്രാവാക്യങ്ങൾ ഏകദേശമെങ്കിലും പരിപൂർത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാംമതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയിൽ കല്ലുകെട്ടി ഉറപ്പിച്ചുവെച്ചപോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. ‘ഏതൊരു ദിക്കിൽ ധർമം ക്ഷയിച്ച് അധർമം വർധിക്കുന്നുവോ അവിടെ ധർമരക്ഷക്കുവേണ്ടി ഞാൻ അവതരിക്കും’ എന്നതിനുപകരം ‘ഞാൻ എന്റെ നബിമാരെ അയക്കും’ എന്നാക്കിയാൽ ഇസ്‌ലാംമതത്തിന്റെ അടിസ്ഥാനമായ മുദ്രാവാക്യമായി. ‘ഇസ്‌ലാം’ എന്നാൽ സമാധാനം എന്നാണർഥം. “

 

About Admin

Check Also

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി …

Leave a Reply

Your email address will not be published. Required fields are marked *