????സ്ത്രീകളുടെ സലാം????

salam ladies
????മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യല്‍ വളരെ പുണ്യമുള്ള ആചാരമാണ്. സലാം ചൊല്ലലാണ് ഇസ്ലാമിന്റെ അഭിവാദന രീതി. സലാം ചൊല്ലല്‍ സ്ത്രീക്കും പുരുഷനുമൊക്കെ സുന്നത്താണ്. സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും സലാം പറയുമ്പോള്‍ ചില പ്രത്യേക മസ്അലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിവിടെ വിവരിക്കുന്നു.

   ????സ്ത്രീകള്‍ പരസ്പരം സലാം പറയല്‍ സുന്നത്താണ്; അത് പോലെ വിവാഹബന്ധം ഹറാം ആയവരോടും ഭര്‍ത്താവിനോടും സലാം പറയല്‍ സുന്നത്താണ്. സലാം പറയല്‍ സുന്നത്താണ് എങ്കിലും സലാം മടക്കള്‍ നിര്‍ബന്ധം ആണ്. അന്യയല്ലാത്ത സ്ത്രീയോടും ആകര്ഷിക്കപ്പെടാത്ത കിഴവിയോടും പുരുഷന് സലാം പറയല്‍ സുന്നത്താണ്. സ്ത്രീകള്‍ക്ക് ഈ സലാം മടക്കള്‍ നിര്‍ബന്ധവുമാണ്.

   ????കണ്ടാല്‍ അകര്‍ഷകത്വമുള്ള സ്ത്രീ തനിച്ചാണ് എങ്കില്‍ അന്യപുരുഷന്‍ അവര്‍ക്ക് സലാം പറയാന്‍ പാടില്ല. അങ്ങിനെ ഒരു പുരുഷന്‍ പറഞ്ഞാല്‍ അത് മടക്കള്‍ സ്ത്രീക്ക് ഹറാം ആണ്. സ്ത്രീ അന്യ പുരുഷന് സലാം പറയലും ഹറാം ആണ്. ഒരാള്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സിനു സലാം പറഞ്ഞാല്‍ എല്ലാവരും മടക്കണം. ആരും മടക്കിയില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരന്‍ ആകും.

       ????പരസ്പരം കാണാതെ ഉള്ള സലാമിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. അന്യ പുരുഷന്‍ സ്ത്രീയെ കാണുന്നത് തന്നെ ഹറാം ആണ്. അത് സുന്നതോ, കറാഹത്തു ആവുന്ന സലാമിന്റെ അവസരത്തിലും ബാധകം ആണ്

????തസ്ലീമു സ്ത്രീകള്‍ തമ്മിലും വേണ്ടുന്നതാ
പുരുഷന്‍ പരസ്പരംമുള്ള വിധിയതിനുള്ളതാ
നീ അന്യയുവതിക്കും സലാം പറയണ്ട
അവളും നിനക്കതുപോലതില്‍ തുനിയണ്ട
അഥവാ പറഞ്ഞാലോ ജവാബും(മറുപടി) വേണ്ട
ലാഭം കൊതിച്ചു നീ കൈമുതല്‍ കളയണ്ട
ഖുര്‍തുബി ഇമാമിത്‌ വ്യക്തമായ്‌ പറയുന്നതാ
റൂഹുല്‍ബയാന്‍ തഫ്സീറതില്‍ വിവരിച്ചതാ
അവരോന്നില്ലധികം  ഉണ്ട് എന്നാല്‍ പിന്നെ
കുഴപത്തിനിടയില്ലെന്കിലാകാം പൊന്നെ
അദകാറിലുണ്ടിത് നോക്കിയാല്‍ കാണുന്നതാ
ഒരുന്നൂറ്റി പന്ദ്രണ്ടില്‍ ബയാന്‍ ചെയ്യുന്നതാ
നീ നിന്‍റെ ഭാര്യക്കും സലാം പറയേണ്ടതാ
വീട്ടില്‍ കടന്നാലെപ്പോഴും ഓര്‍കേണ്ടതാ
അതിരറ്റ ഖൈര്‍ അതിനാലെ വന്നെത്തുന്നതാ
നിനക്കും ലഭിക്കും അഹലിനും കിട്ടുന്നതാ
അനസ്‌ ഇബ്നു മാലികിനോട് നബി കല്പിച്ചതാ
തുര്‍മുദി രിവായതുള്ളതായ്‌ പറയുന്നതാ????

About zenusfareed

Check Also

വിവാഹം ആർഭാടമാവുമ്പോൾ

അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, …

Leave a Reply

Your email address will not be published. Required fields are marked *