ഇൻസ്റ്റന്റ് ഉണ്ണിയപ്പം

                                                                   ഇൻസ്റ്റന്റ് ഉണ്ണിയപ്പം 

                                Image result for picture of unniappam

 
ആവശ്യമുള്ള സാധനങ്ങൾ 
 
1.റവ -2 കപ്പ് 
2.ശർക്കര -200 ഗ്രാം[2 കപ്പ് വെള്ളംചേർത്തു പാനിയാക്കുക] 
3 തേങ്ങ ചിരകിയത് -1 കപ്പ് [നേരിയ ബ്രൗൺ കള റായി വറുത്ത് എടുക്കുക] 
4.കറുത്ത എള്ള് -1 ടേബിൾസ്പൂൺ 
5.നല്ല ജീരകം [ചെറിയജീരകം ]-1 ടീസ്പൂൺ 
6.ഏലക്കായ -3 എണ്ണംപൊടിച്ചത് 
7.ഉപ്പ് -1\4 ടീസ്പൂൺ
8.വെള്ളം -1 1\4 കപ്പ് 
9.എണ്ണ -ആവശ്യത്തിന് 
10.സോഡാപ്പൊടി -1\5  ടീസ്പൂൺ 
 
തയ്യാറാക്കുന്നവിധം
 
തേങ്ങ വറുത്തതും, ശർക്കരപാനി യുംചൂടാറാൻ വെക്കുക.റവ വെള്ളം ചേർത്ത് 5 മിനിറ്റ് കുതിർക്കുക.ഇതിലേക്ക്സോഡാപ്പൊടി, എള്ള്, ജീരകം, ഏലക്കാപ്പൊടി, ഉപ്പ്, തേങ്ങ, ശർക്കരപ്പാനി ഇവ ചേർത്ത് മിക്സ് ചെയ്യുക.[ഇഡ്ഡലി മാവിനേക്കാൾ കുറച്ചുകൂടി കട്ടിയായിരിക്കണം].ഉണ്ണിയപ്പ ചട്ടിയിൽ കുഴികളിൽ എണ്ണ നികക്കെ ഒഴിച്ച് ചൂടായാൽ മീഡിയം ചൂടിൽ കോരിയൊഴിച്ചു അടിഭാഗം ബ്രൗൺ കളർ ആയാൽ മറിച്ചിട്ടു മൊരിഞ്ഞാൽ കോരിയെടുത്തു എണ്ണ വാലാൻവെയ്ക്കുക.  

About Shaiza Azeez

Check Also

ബീഫ് ചോപ്സ് & ഗാർലിക് ബ്രെഡ്

ബീഫ്‌  ചോപ്സ്  ആവശ്യമുള്ള സാധനങ്ങൾ   1.ബീഫ്–1 kg 2.സവാള –4 [സ്‌ലൈസ് ചെയ്തത് ]   3.ഇഞ്ചി —2 ഇഞ്ച് പീസ് …

Leave a Reply

Your email address will not be published. Required fields are marked *