​നബി തിരുമേനി ( സ ) യുടെ ശുപാർശ ലഭിക്കാനുള്ള പ്രാർത്ഥന

മഹ്ശറാ വൻസഭയിൽ ആരുമാരും സഹായിക്കാനില്ലാത്ത അത്യന്തം ദയനീയമായ അവസ്ഥയിൽ നബി തിരുമേനി (സ ) യുടെ ശുപാർശ ലഭിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും അവിടുത്തെ ശഫാഅത്ത് സിദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പ വഴി തിരുമേനി (സ ) തന്നെ നിർദ്ദേശിച്ചതന്നിട്ടുണ്ട് ബാങ്ക്‌വിളി അവസാനിക്കുമ്പോൾ താഴെക്കൊടുക്കുന്ന പ്രാർത്ഥന ചൊല്ലുക എന്നതാണ്

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ الْقَائِمَةِ، آتِ مُحَمَّداً الْوَسِيلَةَ وَالْفَضِيلَةَ، وَالدَّرَجَةِ الرَّفِيعَة وَابْعَثْهُ مَقَاماً مَحْمُوداً الَّذِي وَعَدْتَهُ وَرزقنا شفاعَتَه يَومَ القِيامَة ، إَنَّكَ لَا تُخْلِفُ الْمِيعَاد
പരിപൂർണ്ണമായ ഈ വിളിയുടേയും നിർവ്വഹിക്കാൻ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ മുഹമ്മദ് നബി (സ) ക്ക് നീ വസീലത്തും ഫളീലത്തും ഉന്നതപദവിയും നൽകേണമേ നീ വാഗ്ദാനം ചെയ്ത സ്തുത്യർഹമായ സ്ഥാനത്ത് അവിടുത്തെ എത്തിക്കുകയും ചെയ്യണമെ ഖിയാമത് നാളിൽ അവിടുത്തെ ശുപാർശ ഞങ്ങൾക്ക് നൽകുമാറാകേണമേ നിശ്‌ചയമായും നീ വാഗ്ദത്തം ലംഘിക്കുന്നവനല്ല
ഇപ്രകാരം പ്രാർത്ഥിക്കുന്നതായാൽ നബി തിരുമേനി (സ ) യുടെ ശുപാർശ സിദ്ധിക്കുന്നതാണ്‌ അവിടുന്ന് അരുളിചെതിട്ടുണ്ട് ജാബിർ (റ) നിവേദനം ചെയ്ത ഈ ഹദീസ് ബുഖാരി , തിർമതി ,അബൂദാവൂദ് അഹ്‌മദ് മുതലായവർ ഉദ്ധരിച്ചിട്ടുണ്ട്

About Maslama Muhammed

Check Also

സ്വലാത്ത് ജീലാനി

Leave a Reply

Your email address will not be published. Required fields are marked *