കേരറ്റ് കേക്ക്

carrot-cake-real-pic

carrot-cake

ആവശ്യമുള്ള സാധനങ്ങൾ
1. മൈദ -11/4 കപ്പ്
2. പൊടിച്ച പഞ്ചസാര -11/4 കപ്പ് 3. എണ്ണ -1/4കപ്പ്
4. മുട്ട -3
5. കേരറ്റ് ചീവിയത് -ഇടത്തരം -3
6. ബേക്കിങ്ങ് പൗഡർ -1ടീസ്പൂൺ 7. സോഡാ പൊടി -1ടീ സ്പൂൺ
8. കറുക പട്ടയുടെ പൊടി -ഒരു നുള്ള്
9. വാനില എസ്സൻസ് -11/2 ടീസ്പൂൺ
10. അണ്ടിപ്പരിപ്പ് -15 എണ്ണം

തയ്യാറാക്കുന്ന വിധം

ബേക്കിങ്ങ് ടിന്നിൽ കുറച്ച് ബട്ടറിട്ട് തൂത്ത് വെക്കുക. മൈദയും ബേക്കിങ്ങ് പൗഡർ സോഡാപ്പൊടി ഇവ ഒരുമിച്ച് തെള്ളി വെക്കുക. മുട്ട ബീറ്റ് ചെയ്ത് അതിലേക്ക് പഞ്ചസാരയും എണ്ണയും ചേർത്ത് ഒന്ന്കൂടെ ബീറ്റ് ചെയ്യുക. മൈദ കൂട്ട് കുറേശ്ശെയായി ചേർത്ത് വാനില എസ്സൻസും കറുക പട്ട പൊടിയും ചേർത്ത് ഇളക്കുക. കശുവണ്ടിയും കേരറ്റും ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക.ഇത്ബേക്കിങ്ങ് ടിന്നിലേക്ക് ഒഴിച്ച് മുപ്പത് മിനിറ്റ് ബേക്ക് ചെയ്യുക. നോൺ സ്റ്റിക്ക് പാനിലും ചെയ്യാവുന്നതാണ്.
പക്ക് വട (കൊക്ക് വട)

നാലു മണി ചായയുടെ ഒപ്പം കൊറിക്കാൻ പറ്റുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ്.

About Shaiza Azeez

Check Also

ഓർമ്മയിലെ നബിദിനം

You need to add a widget, row, or prebuilt layout before you’ll see anything here. …

Leave a Reply

Your email address will not be published. Required fields are marked *