സ്ത്രീ ഒർു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി (റഹ്മല്ലഹ്) പറയുന്നു :”അള്ളാഹുവിന്ടെ സൃഷ്ടികളിൽ അത്യൽഭുത വസ്തുവാണ് സ്ത്രീ “. അവൾ പ്രപഞ്ചത്തിന്റെ കൌതുകമാണ്. നറുമണം പരത്തുന്ന ഇളം തെന്നലാണ്.എല്ലാ വിധത്തിലും ചാരുതയാർന്ന ശില്പഭംഗി സമ്മേളിച്ചവളാണവള്. അവൾ സമൂഹത്തിന്റെ അർദ്ധഭാഗവുമാണ്
എങ്കിലും സ്ത്രീകളിൽ പ്രക്ര്ത്യാ ചില ബലക്ഷയങ്ങ്ങ്ങൾ കാണാം. അതിൽ സുപ്രധാനമാണ് ആർതവം. ഇതൊരു അനിവാര്യ ഘടകമാണ്.
വിശുദ്ധ ഇസ്ലാമിൽ ഇതിന്റെ ഗുണദോഷങ്ങളും ആർതവ കാലഘട്ടതിൽ സ്ത്രീകളും അവരുടെ ഭർതാക്കന്മാരും പാലിക്കേണ്ട മര്യാദകളും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.
ആർതവം, ബ്ലീഡിംഗ് പോലുള്ള സ്ത്രീരക്ത്ങ്ങളെക്കുറിച് ഓരോ സ്ത്രീയും അവരുടെ മാതാക്കളും ഭർതാക്കന്മാരും മറ്റും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്അലകളിലെകുള്ള ഒരെത്തിനോട്ടമാണ് നാമിവിടെ ഉദ്ദേശികുന്നത്. അല്പം പ്രയാസമുള്ള വിഷയമായത്കൊണ്ട് പ്രിയ വായനക്കാർ മനസ്സിരുത്തി പലവുരു വായിച് കാര്യങ്ങൾ വസ്തുനിഷ്ട്ടമായി പഠിക്കുമല്ലോ. കഴിവിന്റെ പരമാവധി ബന്ധപ്പെട്ട സ്ത്രീ ജനങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്യുക.അല്ലാഹു നമ്മെ അന്ഗ്രഹിക്കുകയും നമ്മുടെ സൽപ്രവർതനങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ മാപ്പാകിതരികയും ചെയ്യട്ടെ ആമീൻ.
അല്ലാഹു വിശുദ്ധ ഖുർആനിൻ പറയുന്നു .
“ആർത്തവത്തെ കുറിച് താങ്കളോട് ചോദിക്കുന്നു. പറയുക: അതൊരു മാലിന്ന്യമാണ്. അത്കൊണ്ട് ആർതവകാലത്ത് നിങ്ങൾ സ്ഽതീകളിൽ നിന്ന് അകന്നിരിക്കുക. ശുദ്ധരാകുന്നത് വരെ അവരെ നിങ്ങൾ സമീപിക്കരുത്. അവർ ശുദ്ധിയുള്ളവരായിക്കഴിഞ്ഞാൽ അല്ലാഹു കല്പിച്ച മാർഗത്തിലൂടെ നിങ്ങൾ അവരുടെ അടുത്ത ചെല്ലുക. നിശ്ചയമായും പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു തആല സ്നേഹിക്കുന്നു.
നിങ്ങളുടെ ഭാരൃ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാൽ ഇഛിക്കുന്ന വിധം സ്വന്തം കൃഷിസ്ഥലത് നിങ്ങള്ക്ക് ചെല്ലാം. നിങ്ങളുടെ നന്മയ്കായി( സൽകർമങ്ങൾ ) മുന്കൂട്ടി ചെയ്ത് വെക്കുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനുമായി കണ്ട്മുട്ടുകതന്നെ ചെയ്യുന്നവരാണെ ന്നറിയുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് താങ്കള് സന്തോഷ വാർത്ത അറിയിക്കുക”. അൽബഖറ 222-223
????സ്ത്രീരക്തങൾ ഭാഗം 2
അനസ് (റളിയല്ലാഹു അൻഹു ) പറഞ്ഞു : യഹൂദ സ്ത്രീ ഋതുമതിയായിരികുമ്പോൾ അവർ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയിൽ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല. അത് കൊണ്ട് സ്വഹബാക്കൾ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലമ) യോട് അതിനെ സംബന്ധിച്ചു ചോദിക്കുകയും അല്ലാഹു അതിനുള്ള മറുപടിയായി ഖുർആൻ അവതരിക്കുകയും ചെയ്തു. ശേഷം അൽബഖറയിലെ കഴിഞ്ഞ ബുള്ളറ്റിനിൽ കൊടുത്ത ആയതുകളോതി ,അവിടുന്ന് പറഞ്ഞു : സംഭോഗമൊഴിച്ച് ബാക്കിയെല്ലാ കാര്യവും ചെയ്യുക.( മുസ്ലിം )
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക:-
“ആയിശ (റളിയല്ലാഹു അൻഹു ) നിവേദനം ചെയ്യുന്നു: ഞാനും നബി (സ്വല്ലല്ലാഹുഅൻഹു ) യും ഒരേ പാത്രത്തിൽനിന്നും കുളിക്കാറുണ്ട്. ഞങ്ങള്ക്ക് രണ്ട്പേർകും വലിയശുദ്ധിയുണ്ടായിരിക്കെ. അവിടുന്നു ചിലപ്പോൾ ആർതവഘട്ടതിൽ എന്നോട് വസ്ത്രം ധരിക്കാൻ ആവശ്യപ്പെടും ,എന്നിട്ടവിടുന്നു എന്നോട് ചേർന്ന് കിടക്കും. അവിടുന്ന് ഇഅതികാഫിരിക്കുമ്പോൾ തല എനിക്ക് നീട്ടിതരും. ഞാൻ തല കഴുകി കൊടുക്കും. ഞാൻ ഋതുമതിയായിരിക്കെ. ( ബുഖാരി )
സ്ത്രീകളിൽനിന്നു വരുന്ന രക്തങ്ങൾ മൂന്നു വിധമാണ് :- ആർതവരക്തം ,രോഗരക്തം പ്രസവരക്തം
1⃣ആർത്തവം( ഹയ്ള് ):-
സ്ത്രീയുടെ ഗർഭാശയന്തർഭാഗത്ത് നിന്ന് പ്രത്യേക സമയങ്ങളിൽ നിന്ന് വരുന്ന പ്രകൃതി രക്തതിനാണ് ആർതവമെന്നു പറയുന്നത്.
ഗർഭകാലത്തും ഇതുണ്ടാകാം. ഉണ്ടാകാവുന്ന കുറഞ്ഞ പ്രായം ചന്ദ്രവർഷ പ്രാകാരം ഉദ്ധേശം ഒൻപത് വയസ്.എങ്കിലും ഒൻപത് പൂർത്തിയാവാൻ പതിനാറു ദിവസത്തിനു താഴെയുള്ളപ്പോൾ കണ്ടാലും ആര്തവമാണ്.
ഒൻപത് വയസ്സ് പൂർത്തിയാവാൻ പതിനാറു ദിവസത്തിൽ അധികമുള്ളപോൾ ഉണ്ടാകുന്ന രക്തം നിലച്ചത് പതിനാറു ദിനത്തിൽ കുറവുള്ള സമയതാനണെങ്കിൽ പതിനാറിന് മുമ്പുള്ളത് രോഗ രക്തവുമാണ്.
ആര്തവതോടെ സ്ത്രീ പ്രായപൂർതിയായി കണക്കാക്കപ്പെടും. ആർത്തവമുണ്ടായില്ലെങ്കിൽ പതിനഞ്ചു വയസ്സ് പൂർത്തിയാകുന്നതോടെ പ്രായപൂർതിയെതിയവളാകും. മരണം വരെ ഹയ്ള് ഉണ്ടാകാം എങ്കിലും അറുപത്തിരണ്ടു വയസ്സായാൽ അധികപേരിലും നിലക്കും.
തീരെ ആർത്തവമുണ്ടാകാത്ത സ്ത്രീകളുമുന്ടാകാം. നബി ( സ്വല്ലല്ലാഹു അലൈഹിവസല്ലമ )യുടെ പുത്രി മഹതി ഫാത്വിമ ( റളിയല്ലാഹു അൻഹു )ഈ ഗണത്തിൽ പെട്ടവരായിരുന്നു.
ആർത്തവം മനുഷ്യസ്ത്രീകളുടെ മാത്രം പ്രത്യേകതയുമല്ല. ഒട്ടകം, കുതിര ,മുയൽ വവ്വാൽ തുടങ്ങിയ മറ്റു ചില ജീവികൾക്കും ആർത്തവം കണ്ടുവരുന്നുണ്ട്.
ചുരുങ്ങിയ ആർതവസമയം 24 മണികൂറും സാധാരണ ആറോ ഏഴോ ദിവസവും വർധിച്ചാൽ 15 ദിവസവുമാണ്. 15 ദിവസം ആർതവമുണ്ടാകുന്ന സ്ത്രീക്ക് രക്തം നിരന്തരം പുറപ്പെടണമെന്നില്ല.പക്ഷെ 15 ദിവസം പുറപ്പെട്ട ആകെ രക്തത്തിന്റെ സമയം കൂട്ടിയാൽ 24 മണിക്കൂറിൽ കുറയാതിരിക്കണം. അതിനെക്കാൾ കുറയുന്ന പക്ഷം അത് ആർതവമായി ഗണിക്കപ്പെടുകയില്ല.
എന്നാൽ ഒരു രാപ്പകൽ മാത്രം ആർത്തവം ഉണ്ടാകുന്ന സ്ത്രീക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പെടെണ്ടതുണ്ട്.പഞ്ഞിയോ മറ്റൊ ഗുഹ്യസ്ഥാനത്ത് വെച്ചാൽ രക്തം അതിൽ പുരണ്ടാൽ മതി. മനോഹരം ചെയ്യൽ നിർബന്ധമായ സ്ഥലത്തേക്ക് രക്തം ഒലിക്കണമെന്നില്ല. രണ്ടു ഹയ്ള്കൾക്കിടയിലെ ശുദ്ധസമയം കുറഞ്ഞത് 15 ദിവസമാണ്.കൂടിയാൽ മരണം വരെയാകാം.
????സ്ത്രീരക്തങ്ങൾ ഭാഗം 4
വിവിധ സമയങ്ങളിൽ വന്ന രക്തം 24 മണിക്കൂറുണ്ടായാൽ അതിന്റെ ഇടയിൽ വരുന്ന ശുദ്ധിസമയത്തിന് ആർതവതിന്റെ വിധിയാണ്.രക്തസ്രാവതിന്റെയും ശുദ്ധിയുടെയും എല്ലാസമയം കൂടി 15 ദിവസത്തിൽ കവിയതിരിക്കണമെന്ന നിബന്ധനയോടെ. അഥവാ ,രക്തവും ശുദ്ധിയും കൂടി 15 ദിവസത്തിൽ അധികാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറിൽ കുറയാതിരിക്കുകയും ചെയ്താൽ ഇടയിലുള്ള ശുദ്ധിസമയങ്ങളും ആർതവമായി പരിഗണിക്കപ്പെടും
സാധാരണ ആറോ ഏഴോ ദിവസം കാണുന്ന പെണ്ണിന് ഒരു തവണ രണ്ടു ദിവസം കഴിഞ്ഞ് രക്തം നിലച്ചാൽ കുളിച് നിസ്കാരം നോമ്പ് മുതലായവ നിർവഹിക്കണം.
9 വയസ്സ് പൂർത്തിയാവാൻ 16 ദിവസതിലധികമുള്ള സമയത്ത് വന്ന രക്തവും 24 മണിക്കൂർ തികയാത്ത രക്തവും 15 ദിവസത്തെക്കാൾ കൂടുതൽ വന്ന രക്തവും ഒരു ആർത്തവം കഴിഞ്ഞ് 15 ദിവസം പൂർതിയാവുന്നതിനു മുമ്പ് കണ്ട രക്തവും രോഗലക്ഷണമാണ്.
ആർത്തവം നിലക്കുകയോ രോഗരക്തമെന്നു ബോധ്യപെടുകയോ ചെയ്താൽ നിസ്കാരം നോമ്പ് തുടങ്ങിയവ ഉടനെ നിർവ്വഹിക്കണം.
രക്തം നിലച്ചു എന്ന ധാരണയോടെ ആർത്തവം മുഖേന നിഷിദ്ധമാകുന്ന കാര്യങ്ങൾ നിർവ്വഹിക്കുകയും പിന്നീട് രക്തം കാണുകയും ചെയ്താൽ ഹയ്ളാണെന്നു അറിയാതെ ചെയ്ത കർമങ്ങൾ പോലെ തന്നെ കുറ്റമുണ്ടാവില്ല.
ആർതവകാരിക്കും നിഫാസുകാരിക്കും രക്തം നിലച്ചശേഷം ഗുഹ്യസ്ഥാനം കഴുകലും ഉറക്കം ഭോജനം ദിക്ർ എന്നിവയ്ക്ക് വുളൂ ചെയ്യലും സുന്നത്താണ്. വുളൂ ഇല്ലാതെ പ്രസ്തുത കാര്യങ്ങൾ ചെയ്യൽ കറാഹതാണ്. കുളിക്കുന്നതിനു മുമ്പ് നഖം മുടി രക്തം തുടങ്ങിയവ നീക്കം ചെയ്യൽ നല്ലതല്ല. നീക്കൽ ഹറാമില്ലതാനും
????സ്ത്രീരക്തങ്ങൾ ഭാഗം 5
നിസ്കാരം,ത്വവാഫ് ,സുജൂദ് ,മുസ്ഹഫ് വഹിക്കുകയോ സ്പർശിക്കുകയോ ചെയ്യൽ ,പള്ളിയിൽ നിൽക്കൽ ,ഖുർആൻ പാരായണം, വ്രതം,വിവാഹമോചനം എന്നിവ നിഷിദ്ധമാണ്.
ഖുറാനിലെ ദിക്റകുൾ ചെല്ലൽ അനുവദിനീയമാണ്. ഉദാഹരണമായി വീട്ടില് നിന്ന് പുറത്ത്പൊകുമ്പോൾ ചൊല്ലൽ സുന്നത്തായ ദിക്റുകളിൽ പെട്ട ആയത്തുൽ കുർസി ആർതവകാരിക്കും ചൊല്ലാവുന്നതാണ്.
സംഭോഗം ( മറയോടെയെങ്കിലും ) ഹറാമാണ്.മറയില്ലാതെ മുട്ട്പൊക്കിളിനിടയിലുള്ള ബന്ധപ്പെടലും ഹറാമാണ്.( വികാരമില്ലെങ്കിലും )
ആർത്തവം നിലച്ചാൽ കുളിക്ക് മുമ്പ് നോമ്പ് വിവാഹമോചനം എന്നിവ ആകാം.കുളിക്കുശേഷമേ സംഭോഗവും മുട്ടുപൊക്കിളികൾക്കിടയിലുള്ള സ്പർശനവും അനുവദനീയമാവൂ.
പുരുഷന്റെ മുട്ടുപൊക്കിള്കൾക്കിടയിലുള്ള ഭാഗം സ്പർശിക്കുന്നതും ആസ്വതിക്കുന്നതും ആർതവകാരിയായ ഭാര്യക്ക് തെറ്റില്ല.
ആർത്തവ നിയന്ത്രണവും നിർമാണവും ശരീരത്തിനു പ്രയാസമില്ലെങ്കിൽ അനുവദനീയം. മരുന്നുപയോഗിച്ചോ മറ്റോ ആർത്തവം നിറുത്തിയാൽ അവൾ ശുദ്ധിയുള്ളവളായും ആർത്തവം ഉണ്ടാക്കിയാൽ ആർത്തവം ഉള്ളവളായും ഗണിക്കും. എന്നാൽ ആരോഗ്യത്തിനു വല്ല വിധവും ഹാനികരമെങ്കിൽ നിർത്തലും നിർമാണവും ഹറാമാണ്.
ആർതവസമയത്തു നഷ്ടപെട്ട നോമ്പുകൾ ഖളാ വീട്ടൽ നിർബന്ധമാണ്. നിസ്കാരം ഖളാ വീട്ടേണ്ടതില്ല. പക്ഷെ രക്തം അവസാനിക്കുന്നത് എതെങ്കിലുമൊരു നിസ്കാര സമയത്താണെങ്കിൽ ആ നിസ്കാരതിന് ഒഴിവു ബാധകമല്ല.
????സ്ത്രീരക്തങ്ങൾ ഭാഗം 6
രക്തം മുറിഞ്ഞോ എന്നറിയാനായി പരുത്തിയോ വെളുത്ത ശീലക്കഷ്ണമോ യോനിയിൽ വെച്ച് പരിശോധിക്കേണ്ടതാണ്. അവയ്ക്ക് നിറമാറ്റമില്ലെങ്കിൽ രക്തം നിന്ന് എന്ന ഉറപ്പിക്കാവുന്നതാണ്.
നിസ്കാര സമയത്തിൽ നിന്ന് തക്ബീറത്തുൽ ഇഹ്റമിൻ മാത്രം വേണ്ട സമയം ബാക്കിയുള്ളപോഴാണ് രക്തം മുറിഞ്ഞതെങ്കിൽ ആ നമസ്കാരവും അതോടെ ജംആക്കാവുന്ന നിസ്കാരവും നിർബന്ധമാകും.അസറിന്റെ സമയത്ത് രക്തം നിലച്ചാൽ അസറിനു പുറമെ ളുഹ്റും ഇഷാഇന്റെ സമയത്ത് നിന്നാൽ ഇഷാഇനു പുറമെ മഗരിബും നിസ്കരിക്കൽ നിർബന്ധമാണെന്നു സാരം. അഽശദ്ധമാകുന്ന ഈ സംഗതി സ്ത്രീകൾ പ്രത്യേകം പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ആർത്തവ കാലത്തെ നിസ്കാരം ഖാളാ വീട്ടൽ ഹറാമാണ്.
ആർതവകാരിക്ക് തിന്നുമ്പോൾ ബിസ്മി ചൊല്ലുക, ബാങ്ക് കേൾകുമ്പോൾ മറുപടി വചനങ്ങൾ ചൊല്ലുക,നിത്യക്രിത്യങ്ങൽകുള്ള മറ്റു ദിക്റുകൾ ചൊല്ലുക. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലമ )യുടെ പേരിൽ സ്വലാത്ത് ചൊല്ലുക, അല്ലാഹുവിനോട് ദുആ ചെയ്യുക എന്നിവ അനുവദനീയവും സുന്നതുമാണ്.
ആർത്തവ ദിവസങ്ങളിൽ അദ്ധ്വാനമുള്ള ജോലികൾ ചെയ്യുന്നതും ,രാത്രി ഉറക്കമൊഴിക്കുന്നതും,ശക്തിയായ എരിവ് പുളി എന്നിവ പെരുമാറുന്നതും ഗുണകരമല്ല.
ആർത്തവ കാലത്തോ രക്തം മുറിഞ് കുളിക്കുന്നതിന്റെ മുമ്പോ ഭർത്താവുമായി സംയോഗതിലെർപെടുന്നതിനാൽ സന്താനം ജനിക്കാനിടയുണ്ടെങ്കിൽ കുട്ടി ഭ്റാന്തനും പാണ്ട് രോഗിയും ആകുമെന്ന് പണ്ടിതന്മാർക് അഭിപ്രായമുണ്ട്. ഇത്തരം നിഷിദ്ധ ബന്ധങ്ങൾ ഉപേക്ഷിക്കാത്തതാണ് ജനിക്കുന്ന കുട്ടികളിൽ പലവിധ ന്യൂനതകളും വൈകല്യങ്ങളും കാണാനുള്ള കാരണം
????സ്ത്രീരക്തങ്ങൾ ഭാഗം 7
????ഗർഭിണികളുടെ ആർത്തവം :
ബീജവും അണ്ഡവും സംയോജിച് ഗർഭാശയത്തിൽ എത്തുന്നതിനാണ് ഗർഭധാരണമെന്നു പറയുന്നത്. ഗർഭധാരണമുണ്ടായാൽ പിന്നെ ആർതവമുണ്ടാകുന്നത് അപൂർവമാണ്.പക്ഷെ ശിശുവിന് ജീവൻ വരുന്നത് വരെ (4 മാസം വരെ )യുള്ള രക്തം ഗർഭാഷയഭിത്തിയിൽ കുട്ടിക്ക് മെത്തയായി നിലകൊള്ളും ,അതിനു ഷ
ശേഷമുള്ളത് കുട്ടിക്ക് ആഹാരമായി നൽകപ്പെടും. അല്ലാഹുവിന്റെ അത്യത്ഭുതമായ അനുഗ്രഹങ്ങളിൽ ഒന്നാണിത് അവനെ നമുക്ക് കൂട്ടമായി സ്മരിക്കാം.
ഒരുപാട് പ്രയാസങ്ങൾ സഹിച് നമ്മെ ഗർഭം ചുമന്ന് ,കഠിന വേദന സഹിച് പ്രസവിച്ചു വാല്സല്ല്യത്തോടെ നമ്മെ വളർതിയെടുത്ത പ്രിയപ്പെട്ട ഉമ്മമാരെ എത്ര ആദരിചാലും മതിയാകില്ല. അവര്ക്ക് എത്ര ഗുണം ചെയ്താലും അപൂര്ണമായിരിക്കും. അവരിൽ പലരും മൺമറഞ്ഞു പോയി.അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവരുടെ പാപങ്ങൾ പൊറുത്ത്കൊടുത്ത് സ്ഥാനങ്ങൾ വർധിപ്പിച്ചു കൊടുക്കട്ടെ. ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മമാർക് അല്ലാഹു ആഫിയതോടുകൂടെയുള്ള ദീ ർഖായുസ് നല്കട്ടെ ,ആമീൻ.
ഗർഭിണിക്ക് ആർതവമുണ്ടായാൽ അപൂർവമാണെങ്കിലും ഗർഭകാലത് പുറപ്പെടുന്ന രക്തം ഗർഭചിദ്രമല്ലെന്നു ഉറപ്പായാൽ 24 മണിക്കൂർ കുറയാതിരിക്കുകയും 15 ദിവസത്തിൽ അധികരിക്കാതിരിക്കുകയും ചെയ്താൽ അത് ആർതവമായി തന്നെ കണക്കാക്കും.
പ്രസവ വേദനയോട് കൂടെയും ശിശു പുറം തള്ളപ്പെടുന്നതിനോടു കൂടെയും രണ്ട് കുട്ടികളെ പ്രസവിക്കുമ്പോൾ ഇടയ്കുണ്ടാകുന്ന രക്തവും മുമ്പുള്ള ആർതവതിനോട് ചേർന്നു വന്നാൽ ഇവയും ആർതവമായി പരിഗണിക്കും.
ഇതോടെ സ്ത്രീരക്തങ്ങളിൽനിന്നു ആർതവതെകുറിച്ചുള്ള വിവരണങ്ങൽ കഴിഞു.
????സ്ത്രീരക്തങ്ങൾ ഭാഗം 7
2⃣സ്ത്രീരക്തങ്ങളിൽ രണ്ടാമത്തേത് :നിഫാസ് രക്തം:
സ്ത്രീകളുടെ യോനിയിൽകൂടി പ്രസവാനന്തരം( രക്തപിണ്ടത്തെ പ്രസവിച്ചതാനണെങ്കിലും) പുറപ്പെടുന്ന രക്തതിന് നിഫാസ് എന്ന് പറയുന്നു.
ഗർഭാശയം മുഴവനും ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക.സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടര്ന്ന് നില്ക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഗ്യം ഒരു സെക്കന്റ് മാത്രമാണ്.ഏറിയാൽ 60 ദിവസം വരെ നീണ്ടു പോകാം.
പ്രസവിച്ച ഉടനെ രക്തം കാണാത്തവൾക്ക് നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവുന്നതല്ല.അവ കുളിച് നിസ്കാരം പോലുള്ളവ തുടങ്ങുകയും 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം നോമ്പ് മുതലായവ ഉപെക്ഷിക്കുകയുമാണു വേണ്ടത്.അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസുകാരിയായി കണക്കാക്കപെടുന്നതാണ്. തത്സമയം അനുഷ്ഠിച്ച ആരാധന നിഫാസ് കാലത്തയാതിനു അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ഠിചിട്ടുണ്ടെങ്കിൽ ഖാളാ വീട്ടൽ നിർബന്ധവുമാണ്.
പ്രസവിച്ചു 15 ദിവസം കഴിഞ്ഞതിനു ശേഷമാണ് രക്തം പുറപ്പെടുന്നുവെങ്കിൽ അത് ആർത്തവ രക്തമാണ്.പ്രസവ രക്തമല്ല.പുറപ്പെട്ടുകൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർതിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങി വരികയും ചെയ്താൽ അത് പ്രസവരക്തം തന്നെയാണ്.15 ദിവസം കഴിഞ്ഞതിനു ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.
രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വ്യത്യാസമില്ലാതിരിക്കുകയോ വ്യത്യാസം രേഖപെടുത്താതിരിക്കുകയോ ചെയ്താൽ മുൻ പതിവനുസരിച് ആരാധന നിർവ്വഹിക്കണം. മുൻ പതിവ് ഓർമിക്കുന്നില്ലെങ്കിൽ സൂക്ഷ്മത പാലിക്കണം.
( സൂക്ഷ്മതയുടെ രൂപം ഇസ്തിഹാളതുകാരിയെകുറിച്ച് പറയുന്ന സ്ഥലത്ത് പിന്നീട് വരും )
????സ്ഽതീരക്തങ്ങൾ ഭാഗം 9
നിഫാസ് രക്തം,തുടർച്ച :
ആദ്യമായി നിഫാസുണ്ടാകുന്ന സ്ഽതീയുടെ രക്തമാണ് 60 ദിവസം വിട്ടു കടന്നതെങ്കിൽ ,ഒരു നിമിഷം നിഫാസും ബാക്കി മുഴുവൻ രോഗരക്തവുമായി കണക്കാകും.ആ സമയത്തുള്ള നിസ്കാരവും നോമ്പും ഖാളാ വീട്ടണം.
60 കഴിഞ്ഞശേഷം അല്പസമയം രക്തം നിന്ന് വീണ്ടും പുറപ്പെട്ടാൽ അത് ആർത്തവ രക്തമായി കണക്കാകും.
വ്യത്ഥസ്ത രൂപത്തിലാണ് സ്ത്ത്രീകളിൽ നിഫാസിന്റെ കാലം. ചിലർക്ക് 28 നും 40 നും അതിൽ അധികരിച്ചും ചുരുങ്ങിയുമെല്ലാം രക്തം നിലക്കും. പ്രസവിച്ചു 40 ദിവസം കഴിഞ്ഞതിനു ശേഷമേ നിസ്കാരവും മറ്റും നിർബന്ധമാവൂ എന്നൊരു തെറ്റിധാരണ നമ്മുടെ സ്ത്ത്രീകളെ പിടികൂടിയിട്ടുണ്ട്. ഇത് ശുദ്ധ വിവരക്കേടാണ്. തിരുത്ത പെടെണ്ടതുമാണ്.
ആർത്തവം മൂലം നിഷ്ദ്ധമാകുന്ന കാര്യങ്ങൾ പ്രസവ രക്തം മൂലവും നിഷിദ്ധമാണ്. അശുദ്ധ കാലത്തെ നിസ്കാരം ഖളാ വീട്ടേണ്ടതില്ല.നോമ്പ് ഖാളാ വീട്ടണം.
പ്രസവം മൂലം കുളി നിർബന്ധവുമാകും യാതൊരു ഈർപവുമില്ലാതെ കുട്ടി പുറത്ത് വന്നാലും മാംസ പിണ്ഡത്തെ പ്രസവിച്ചാലും കുളി നിർബന്ധമാണ്. ഓപറേഷൻ മുഖേനെ കുട്ടിയെ പുറത്തെടുത്താലും പ്രസവത്തിൻറെ വിധിയാണ്.
സയാമീസ് ഇരട്ടകളിൽ രണ്ടും പൂർണമായി പുറത്ത് വന്നാലേ കുളി നിർബന്ധമാവുകയുള്ളൂ.
????(അടുത്ത ബുള്ളറ്റിൻ ഇസ്തിഹാളതിനെ കുറിച്ചായിരിക്കും
ഇൻഷ അല്ലഹ്.)????
???? സ്ത്രീരക്തങ്ങൾ ഭാഗം 10
3⃣ഇസ്തിഹാളത് (രോഗരക്തം )
നാം സ്ത്രീരക്തങ്ങളിൽ നിന്ന് ഹൈളിനെകുറിച്ചും നിഫാസിനെകുറിച്ചും വിശദീകരിച്ചു.ഇനി രോഗം കാരണതാൽ സ്ത്രീകൾകുണ്ടാകുന്ന രക്തതിനെകുറിച്ചാണ് വിശദീകരിക്കുന്നത്.വളരെ ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാകേണ്ടുന്ന വിഷയമാണത് നല്ലവരായ വായനക്കാർ ശ്രദ്ധിക്കുമല്ലോ.
ആർത്തവം അതിന്റെ പരമാവധി ദിവസമായ 15 വിട്ട് കടന്ന നിലകൊള്ളുന്നതിൻ ഇസ്തിഹാളത് എന്ന് പറയുന്നു.രക്തസ്രാവം ,രക്തംപോക്ക് ,ബ്ലീഡിംഗ് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു.
മൂത്രവാർച്ചപോലെയുള്ള രു നിത്യ അശുദ്ധിയാണിത്.അല്ലാഹു അത്തരം രോഗങ്ങളിൽ നിന്ന് നമ്മുടെ കുടുംബത്തെയും പെൺകുട്ടികളെയും എല്ലാ മുസ്ലിം സഹോദരിമാരെയും കാത്തുരക്ഷിക്കട്ടെ.ആമീൻ.
രക്തം നില്ക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിന് ചികിത്സ അനിവാര്യമാണ്.അതോടൊപ്പം മത നിയമങ്ങൾ പാലിക്കുകയും വേണം
വേറെ നിവൃത്തിയില്ലാതത് കൊണ്ട് നോമ്പിനും നിസ്കാരത്തിനും ഇത് തടസ്സമല്ല. സമയം ആഗാതമായിട്ടെ നിസ്കാരങ്ങൾക് ഒരു വുളൂ എടുക്കാൻ പാടുള്ളൂ.അത് തന്നെ ഗുഹ്യഭാഗം നല്ലവണ്ണം കഴുകിയശേഷം അതിൽ പഞ്ഞിനിറച്ച് ഒരു ശീലകൊണ്ട് നീങ്ങിപോകാത്ത വിധത്തിൽ കെട്ടിയ ശേഷം മാത്രമേ വുളൂ ചെയ്യാവൂ.
ഇങ്ങനെ ചെയ്തിട്ടും രക്തം നിലചില്ലെങ്കിൽ അതിനു കുഴപ്പമില്ല.ഓരോ വഖ്തിലും ഇങ്ങനെ ചെയ്യണം.നോമ്പുള്ളവർ ഇങ്ങനെ യോനി നിറക്കരുത്. നോമ്പ് മുറിയും. പകരം പുറം കെട്ടിയാൽ മതി. കെട്ടുന്നത്കൊണ്ടോ പഞ്ഞി പോലുള്ളവ വെക്കുന്നത് കൊണ്ടോ സഹിക്കാനാകാത്ത വിധം വിഷമമുണ്ടായാൽ ഇക്കാര്യങ്ങൾ നിര്ബന്ധമില്ല. കെട്ടിയശേഷം ഉടൻ വുളൂ ചെയ്ത് നിസ്കരിക്കണം.
കെട്ടുന്നതിലോ ,പഞ്ഞിപോലുള്ളവ നിറക്കുന്നതിലോ വീഴ്ച വന്നത് കൊണ്ടോ തലസ്ഥാനത് നിന്ന് നീങ്ങിപോയതുകൊണ്ടോ രക്തവും മറ്റും വന്നാൽ വുളൂ ബാത്വിലാകുന്നതാണ്.
ശൗച്യം ചെയ്യുന്നതിനും പഞ്ഞി ,തുണിക്കഷ്ണം പോലുള്ളവ വെക്കുന്നതിനും ഇടയ്ക്കും ,വുളൂ ചെയ്യുന്നതിനിടയ്കും വുളൂഇന്റെ പ്രവർതനങ്ങൽകിടയിലും അത്കഴിഞ് നിസ്കരിക്കുന്നതിനിടയിലും അനാവശ്യമായ ഇടവേള ഉണ്ടാവാൻ പാടില്ല. എല്ലാം പെട്ടെന്ന് ചെയ്യണം. അപ്പോൾ തിന്നുക,കുടിക്കുക സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ട് ഇവയ്ക്കിടയിൽ താമസം വന്നാൽ വുളൂ ബാത്വിലാകും.കഴുകലും പഞ്ഞിവെച്ചുകെട്ടലും വുളൂഉമെല്ലാം ആവര്തിക്കെണ്ടതാണ്.
ഇരുന്നു നിസ്കരിച്ചാൽ വാർച്ച നിലയ്കുമെങ്കിൽ ഇരുന്നു തന്നെ നിസ്കരിക്കൽ നിർബന്ധമാണ് അത് പിന്നീട് മടക്കി നിസ്കരിക്കേണ്ടതില്ല.തുണിക്കഷ്ണം കൊണ്ട് കെട്ടുന്നതിനു പകരം ട്യുബുകളോ മറ്റോ ഉപയോഗിച്ചു കൂടാ.കാരണം ആ ട്യുബിൽ നജ്സ് വന്നു നില്ക്കുകയും നിസ്കാരത്തിൽ അത് ചുമക്കാൻ നിർബന്ധിതരാകുകയും ചെയ്യും.
ഇസ്തിഹാളതുകാരി വുളൂ ചെയ്യുമ്പോൾ ശുദ്ധി വരുതുന്നുവെന്നോ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുന്നുവെന്നോ മാത്രം കരുതിയാൽ പോര. അവളുടെ അശുദ്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതാണ് കാരണം. പകരം വുളൂ ചെയ്യാൻ കരുതി എന്നോ വുളൂഇന്റെ ഫർലിനെ വീട്ടാൻ കരുതി എന്നോ ,നിസ്കാരത്തെ ഹലാലാകാൻ ഞാൻ കരുതി എന്നോ കരുതണം. അശുദ്ധി ഉയർതുന്നു എന്നും മേല്പറഞ്ഞവയിലെതെങ്കിലുമൊന്നും ഒന്നിച്ചു കരുതലാണ് കൂടുതലുത്തമം.
ഈ വുളൂ മുഖേനെ ഇവൾക് ഒരു ഫർള് നിസ്കാരമേ അനുവദനീയമാകൂ. സുന്നത് നിസ്കാരങ്ങൾ എത്രയുമാവാം.
ഇവൾ ഗുഹ്യഭാഗങ്ങളും മറ്റും കഴുകി വൃത്തിയാക്കി പഞ്ഞിവെച്ചു തുണിക്കഷ്ണം കൊണ്ടോ മറ്റോ ഭദ്രമായി കെട്ടിയതിനു ശേഷം പുറത്തുവരുന്നത് വുളൂഇന് മുമ്പായാലും ശേഷമായാലും നിസ്കാരതിലുമായാലും കുഴപ്പമില്ല.ഇതിനു വസ്ത്രത്തിലും ശരീരത്തിലും വിട്ടുവീഴ്ച നൽകപ്പെടും. പക്ഷെ ഇത് ആ നിസ്കാരത്തിനു മാത്രമാണ്. അടുത്ത നിസ്കാരതിനായി ശരീരവും വസ്ത്രവും കഴുകണം.അമിത സ്രാവമുള്ള സ്ത്രീക് പഞ്ഞി വെച്ച് കെട്ടുന്നതിനു തടസ്സം നേരിട്ടത് കൊണ്ട് അത് ഒഴിവാകിയാൽ അവളുടെ രക്തതിൽനിന്നു അധികമുള്ളതിനും വിട്ടുവീഴ്ചയുണ്ട്.
????സ്ത്രീ രക്തങ്ങൾ ഭാഗം 12
????3:ഇസ്തിഹാളത് (രോഗരക്തം )തുടർച്ച:????
ഇനി ഇസ്തിഹാളതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം ,ഹയ്ളിന്റെ പ്രായത്തിൽ കാണുന്ന രക്തങ്ങൾ ഒരു രാപകൽ പിനിട്ടു,15 ദിവസതിലധികമാകാതിരിക്കുന്മ്പോൾ അവയെല്ലാം ഹയ്ള് തന്നെ.നിറമോ രൂക്ഷ ഗന്ധമോ കട്ടി കൂടുതലോ കുറവോ ആകുന്നത് അത് ആർതവരക്തമാകുന്നതിനു തടസ്സമില്ല.
എന്നാൽ ശുദ്ധികാലം ബാക്കി നിൽകുമ്പോൾ കണ്ട രക്തം ആർതവമല്ല.രോഗരക്തമാണ്.????ഉദാ:ഒരു സ്ത്രീക് 3 ദിവസം രക്തം ഉണ്ടായി അനന്തരം 12 ദിവസം രക്തം ഉണ്ടായില്ല.പിന്നീട് 3 ദിവസം രക്തം ഉണ്ടായി എങ്കിൽ ഒടുവിലെ 3 ദിവസം കണ്ടത് ആർതവമല്ല ഇസ്തിഹാളതാണ്.
ആർതവമുണ്ടായ സ്ത്രീക് 15 ദിവസം കഴിഞ്ഞിട്ടും രക്തം നിലയ്ക്കാതെ വന്നാൽ ആദ്യത്തെ 15 ദിവസം തീർത്തും ഹയ്ളാകണമെന്നില്ല.അത്തരം ഘട്ടത്തിൽ താഴെ പറയുന്ന വിശദീകരണത്തോടെ അത് ഹയ്ളും ഇസ്തിഹാളതുമാകും.
രക്തം വ്യത്യസ്ത രൂപതിലുള്ളതാണെങ്കിൽ ശക്തിയുള്ള രക്തവും ശക്തി കുറഞ്ഞ രക്തവും വേർതിരിച്ച് മനസ്സിലാകേണ്ടതാണ്. നിറം,മനം,കട്ടി എന്നിവയെല്ലാം ശക്തിയുടെ മാനദണ്ഡങ്ങളാണ് ക്രമപ്രകാരം കറുപ്പ് , ചുമപ്പ് , തവിട്ട്നിറം മഞ്ഞ കലർന്ന എന്നിവ ശക്തിയുള്ളതാണ്.കട്ടിയുള്ളത് ഇല്ലാതതിനേക്കാൾ ശക്തം. ദുർഗന്ദ്ധമുള്ളത് ഇല്ലാതതിനെക്കാളും ശക്തം. അപ്പോൾ ഏറ്റവും ശക്തം ദുർഗന്ധവും ശക്തിയുള്ള നിറവും കട്ടിയും ഒത്തുചേർന്നതാണ്. രണ്ടു ഗുണങ്ങൾ ഒത്തുവന്നത് ഒന്ന് മാത്രമുള്ളതിനെകാൾ ശക്തം.
♦ഇസ്തിഹാളതിന്റെ വിവിധ രൂപങ്ങൾ :
1)❗ദിവസം കഴിഞ്ഞിട്ടും രക്തം നിലയ്കാത്ത സ്ത്രീ ,മുമ്പും ആർതവമുണ്ടായവളും രക്തത്തിന്റെ മുമ്പ് പറഞ്ഞ വഽത്യസ്ഥ രൂപങ്ങൾ വേർതിരിച്ച് മനസ്സിലാക്കിയവളുമാണെങ്കിൽ ഇവൾ മുമ്പ് രക്തം തിരിച്ചറിയാൻ സ്വീകരിച്ചിരുന്ന മാനദണ്ഡം തന്നെയാണ് ക്രമം തെറ്റി പുറപ്പെടുന്ന രക്തതിന്റെ വിഷയത്തിലും സ്വീകരിക്കേണ്ടതാണ്. ശക്തിയുള്ള രക്തങ്ങൾ ശ്രവിച്ച ദിവസമത്രയും ഇസ്തിഹാളതുമാണ്
????സ്ത്രീരക്തങ്ങൾ ഭാഗം 13
????3:ഇസ്തിഹാളത് (രോഗരക്തം)തുടർച്ച:????
ഇനി അവളുടെ പതിവ് രക്തവും വകതിരിവും പരസ്പര വിരുദ്ധമായാൽ വകതിരിവിന് സ്ഥാനം നൽകണം.ഉദാഹരണമായി ഒരു സ്ത്രീയുടെ പതിവ് ,മാസത്തിൽ ആദ്യത്തെ 5 ദിവസം ആർത്തവവും ,ബാക്കി ശുദ്ധിയുമാണ്.പിന്നീട് ഈ ക്രമം തെറ്റി അഥവാ ആദ്യം 5 ദിവസം ചുവപ്പ് നിറത്തിലും തുടർന്ന് 5 ദിവസം കറുപ്പ് നിറത്തിലും രക്തം വന്നു.പിന്നെയും ചുവപ്പ് തന്നെ തുടർന്ന്.എന്നാൽ കറുപ്പ് രക്തം പുറപ്പെട്ട ദിവസം ഹയ്ളും ചുവപ്പ് രക്തം കണ്ട ദിവസം ശുദ്ധിയുമാകുന്നു. പതിവ് ഇവിടെ സ്വീകരിക്കില്ല.
ശക്തിയില്ലാത്ത രക്തം 15 ദിവസത്തിൽ കവിഞു.പിന്നീട് ശക്തിയുള്ള രക്തം ഒരു ദിവസത്തിൽ കുറയാതെയും 15 ദിവസത്തിൽ അധികരിക്കാതെയും പുറപ്പെട്ടു എന്നാൽ ശക്തിയുള്ളത് ഹൈളും ശക്തിയില്ലാതത് ശുദ്ധിയുമാകുന്നു.
2)❗❗ആർത്തവം ആദ്യമാണ്.അതുതന്നെ ക്രമം തെറ്റികാണുകയും ശക്തമായ രക്തവും ബലഹീനമായ രക്തവും തമ്മിൽ തിരിചറിയാതിരിക്കുകയും ചെയ്യുന്നവളാണ്.രക്തമെല്ലാം സമാനസ്വഭാവതിലായിരുന്നു.ഒന്നുകിൽ തീർത്തും ദുർഗന്ധമുള്ളത് അല്ലെങ്കിൽ തീർത്തും കട്ടിയില്ലാതത്. അതുമല്ലെങ്കിൽ ഒരേ നിറതിലുള്ളത് എന്നിങ്ങനെ സമാനതയുണ്ടായത് കൊണ്ടോ വ്യത്യസ്ഥ രൂപങ്ങളുണ്ടായിരുന്നെന്കിലും അത് തിരിച്ചറിയാത്തത് കൊണ്ടോ ഈ ആർതവകാരി വിവേകിച്ചറിഞ്ഞില്ല.അതുതന്നെ 15 ദിവസം കഴിഞ്ഞിട്ടും നിലച്ചിട്ടുമില്ല ,അത്തരം ഘട്ടത്തിൽ ഒരു രാപകൽ മാത്രം ഹയ്ളായും മറ്റു ദിനങ്ങളത്രയും ശുദ്ധിയായും ഗണിക്കണം.
അപ്പോൾ ഇവൾ മാസത്തിലെ പ്രഥമ ദിവസം ആർതവമാണെന്ന് വെച് കുളിച് ശുദ്ധിയായി ബാക്കി ദിവസങ്ങളിലെല്ലാം നിസ്കാരം പോലുള്ള ആരാധനങ്ങൾ നിർവ്വഹിക്കേണ്ടതാണ്. 15 ദിവസം കഴിയാൻ കാത്തരിക്കേണ്ടതില്ല.ആദ്യമായി ആർതവമുണ്ടാകുന്ന അവസരതിലൊഴികെ. അപ്പോളവൾ നിസ്കാരം മറ്റുമുപേക്ഷിച് 15 ദിവസം വരെ കാത്തിരിക്കേണം. 16 ആമത്തെ ദിവസത്തിലേക്ക് രക്തം വിട്ടുകടന്നാൽ ആദ്യത്തെ ഒരു ദിവസമല്ലാത്ത ദിവസങ്ങളിലെ എല്ലാ നിസ്കാരവും അവൾ ഖാളാ വീട്ടണം. രക്തം ഒരേ രൂപത്തിൽ തുടർന്നോണ്ടിക്കുകയാണെങ്കിൽ 31 ആമത്തെ ദിവസം മറ്റൊരു ആർത്തവവും പിന്നീടുള്ള 29ദിവസം ശുദ്ധികാലവുമായി പരിഗണിക്കും.
????സ്ത്രീ രക്തങ്ങൾ ഭാഗം:14
????3:ഇസ്തിഹാളത്(രോഗരക്തം )തുടർച്ച:????
3)❗❗❗15 ദിവസം കഴിഞ്ഞിട്ടും രക്തം നിലയ്കാത്ത സ്ത്രീ,മുമ്പ് ആർതവമുണ്ടാകാത്തവൾ എന്നാൽ ശക്തിയുള്ളതും അല്ലാത്തതും വേർതിരിചറിഞ്ഞവളുമാണെങ്കിൽ , അവൾ ശക്തിയുള്ളത് ഹയ്ളും അല്ലാത്തത് ഇസ്തിഹാളതുമായി ഗണിക്കണം.പക്ഷെ അതിനു 4 നിബന്ധനകളുണ്ട് :
????ശക്തിയുള്ളത് ഒരു ദിവസത്തിൽ(24 മണിക്കൂറിൽ)ചുരുങ്ങാതിരികുക.
????ശക്തിയുള്ളത് 15 ദിവസത്തേകാൾ കൂടാതിരിക്കുക.
????ബലഹീനമായ രക്തം ഏറ്റവും കുറഞ്ഞ ശുദ്ധകാലത്തേക്കാൾ (15ദിവസത്തെക്കാൾ)കുറയാതിരിക്കുക.
????ബലഹീനമായ രക്തം 15 ദിവസം ഇടവിടാതെ ഉണ്ടാവുക
ശക്തിയായ രക്തം ആദൃമായാലും മധ്യതിലായാലും അവസാനതിലായാലും ഉപര്യൂക്ത നിബന്ധനകളെ ഉള്ളപോഴെല്ലാം ആർതവം തന്നെ.ബലഹീനമായ രക്തം വർഷങ്ങളോളം നീണ്ടു നിന്നാലും ശുദ്ധി തന്നെ.
ഉദാഹരണമായി ഒരു സ്ത്രീക് 4 ദിവസം കറുത്തരക്തവും ,പിന്നെ മാസാവസാനം വരെ മുഴുവനും ചുവപ്പ് രക്തവും കണ്ടു. അതുമല്ലെങ്കിൽ 5 ദിവസം ചുവപ്പും പിന്നെ 5 ദിവസം കറുപ്പും പിന്നെ മാസത്തിലെ ബാക്കി ദിവസം മുഴുവൻ ചുവപ്പും കാണുക.ഇപ്പറഞ്ഞ രീതിയിൽ പുറപ്പെട്ട കറുപ്പ് രക്തങ്ങളെല്ലാം ഹയ്ളും ചുവപ്പ് രക്തമെല്ലാം ഇസ്തിഹാളതുമാണ്.
മുൻ വിവരിച്ച 4 നിബന്ധനകളിൽ 1 ഇല്ലാതായാൽ അവളുടെ ആർത്തവം മാസത്തിലൊരു ദിവസമാണെന്നും ബാക്കി ശുദ്ധി ദിവസമാണെന്നും വെക്കണം.ആദ്യ ദിവസങ്ങളില സ്രവിക്കുന്ന രക്തം ആർതവമല്ല ഇസ്തിഹാളതാണ്.
4)❗❗❗❗മുമ്പും ഹയ്ള് ഉണ്ടായിട്ടുള്ള സ്ത്രീ രക്തത്തിന്റെ നിറവും മറ്റും വിവേചിച്ചരിയാതവൾ എന്നാൽ പതിവ് പ്രകാരമുള്ള ആർത്തവത്തിന്റെ കണക്കും സമയവും ഒർമ്മയുണ്ട് താനും എങ്കിൽ അവളുടെ മുൻ പതിവനുസരിച് ഹയ്ളും ശുദ്ധിയും കണക്കാകണം.7 ദിവസമാണ് ഹയ്ളുണ്ടാകാറുള്ളതെങ്കിൽ 7 ദിവസം ഹയ്ളായും ബാക്കി ദിവസം ഇസ്തിഹാളതായും ഗണിക്കണം.