പരീക്ഷപ്പേടി പടിക്ക് പുറത്ത്….( ​​ദുആ )


ആധുനികകാലത്ത് “പരീക്ഷ” മഹാമേരുവായ ഒരു കടമ്പയായിട്ടുണ്ട് എന്നതാണ് കാര്യം. എല്ലാം പഠിച്ചാലും ഉള്ളിന്റെ ഉള്ളിൽ പേടിയുടെ ഒരു വൈകാരിക തലം എവിടെയോ രൂപപ്പെടുന്നുണ്ട്. ചിലപ്പോൾ പരീക്ഷ, ഒരു കുടുംബത്തിന്റെ തന്നെ അതി ദുർഘടവും സങ്കീർണ്ണവുമായ ആധിയും ആകുലതയുമായി മാറിയിട്ടുണ്ട്. പരീക്ഷയെ സധൈര്യം നേരിടാനും പരീക്ഷപ്പേടി ഹാളിനും മനസ്സിനും പുറത്തു വെക്കാനുമുള്ള ശക്തി മന്ത്രങ്ങളാണ് താഴെ. പതിവാക്കണം, നമ്മുടെ സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം.
💐💐💐💐💐💐💐💐💐💐
1) പരീക്ഷാ ദിവസങ്ങളിൽ തഹജ്ജുദ് നിസ്കാരശേഷവും പരീക്ഷക്ക്‌ മുമ്പും പരീക്ഷാ ദിവസങ്ങളിലും താഴെ പറയുന്ന സ്വലാത്ത് 11 തവണ ചൊല്ലുക.
اللَّهُمَّ صَلِّ عَليَ سَيِدِنَا مُحَمَّدٍ مُحْيِ النُّفُوسِ صَلَاةً تُسْعِدُنَا بِهِ فِي جَمِيعِ الدُرُوسِ وَ عَليَ اۤلِهِ وَ صَحْبِهِ وَ سَلِّمْ
💐💐💐💐💐💐💐💐💐💐
2) പരീക്ഷാദിവസങ്ങളിൽ അഞ്ചു വഖ്‌ത്‌ നിസ്ക്കാര ശേഷവും 7 പ്രാവശ്യം (الم نشرح) സൂറത്ത് ഓതി നെഞ്ചിൽ ഊതുക.
💐💐💐💐💐💐💐💐💐💐
3) ഉറങ്ങുന്നതിനു മുമ്പ്
وَالسَابِقُونَ السَابِقُرونْ اُلۤئِكَ الْمُقَرَّبُرونْ (الواقعة ۱۱،۱٢) എന്ന ആയത്‌ 11 തവണ ചൊല്ലുക
💐💐💐💐💐💐💐💐💐💐
4) പരീക്ഷാഹാളിലേക്ക് കടക്കുമ്പോൾ
وَ قُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَ أَخْرِجْنِي مُخْرَجَ صِدْقٍ وَ اجْعَل لِِّي مِن لَّدُنْكَ سُلْطَانًا نَّصِيرً
(ഇസ്‌റാഅ 80) ഈ ആയത്ത് ഒരു പ്രാവശ്യം ചൊല്ലുക.
💐💐💐💐💐💐💐💐💐💐
5) ചോദ്യപേപ്പർ ലഭിക്കുമ്പോൾ
بِسْمِ اللَهِ تَوَكَّلْتُ عَليَ اللَهِ بِحَقِّ مُحَمَّدٍ ﷺ
ഒരു പ്രാവശ്യം ചൊല്ലുക
💐💐💐💐💐💐💐💐💐💐
6) ഉത്തരം കിട്ടതിരിക്കുകയോ മറക്കുകയോ ചെയ്താൽ,
لَا إِلاَهَ إِلاّٰ اَنْتَ سُبْحَانَكَ اِنِّي كُنْتُ مِنَ الظّٰلِمِينْ.
എന്നത് ഒരു പ്രാവശ്യം ചൊല്ലിയശേഷം
اَللّٰهُمَّ صَلِّ عَلَيْه.. اَللّٰهُمَّ صَلِّ عَلَيْه..اَللّٰهُمَّ صَلِّ عَلَيْه
എന്ന സ്വലാത്തുള്ളമീർ ..ആവർത്തിച്ചു ചൊല്ലുക
💐💐💐💐💐💐💐💐💐💐
7) പേപ്പർമടക്കുമ്പോൾ..
اَلْحَمْدُ لِلَهِ الَذِي هَدٰنَا لِهَذَا وَ مَا كُنَّاَ لِنَهْتَدِيَ لَوْلاَ أَنْ هَدٰنَا اللَهُ(سورة الأعراف 43)
ഒരു പ്രാവശ്യം ചൊല്ലുക
💐💐💐💐💐💐💐💐💐💐
8) പേപ്പർ തിരിച്ചു കൊടുക്കുമ്പോൾ
اَلْحَمْدُ لِلَهِ الَذِي بِنِعْمَتِهِ تَتِمُّ الصَالِحَاتْ
എന്നു ചൊല്ലുക.

പാണാവള്ളി ദാരിമി ഉസ്താദ്
🌿🌿🌿🌿🌿🌿🌿🌿🌿🌿

About Admin

Check Also

​നബി തിരുമേനി ( സ ) യുടെ ശുപാർശ ലഭിക്കാനുള്ള പ്രാർത്ഥന

മഹ്ശറാ വൻസഭയിൽ ആരുമാരും സഹായിക്കാനില്ലാത്ത അത്യന്തം ദയനീയമായ അവസ്ഥയിൽ നബി തിരുമേനി (സ ) യുടെ ശുപാർശ ലഭിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും …

Leave a Reply

Your email address will not be published. Required fields are marked *