Duha namaskaram ളുഹാ ​നമസ്കാരം صلاة الضحى

pray_duha-1

 

ഇസ്ലാമിൽ വളരെ അധികം പ്രാധാന്യമുള്ള സുന്നത്തു നമസ്കാരങ്ങളുടെ കൂട്ടത്തിൽ ഏറെ സ്രേഷ്ടമായ ഒരു നിസ്കാംരമാണ് ളുഹാ നിസ്കാരം. അബു ഹുറൈറ (റ) നിവേദനം ചെയ്ത റിപ്പോർട്ടിൽ കാണാം എല്ലാ ദിവസവും രണ്ട്‌ റകഹത്തെങ്കിലും ളുഹാ നമസ്കരിക്കണം എന്ന് മുത്തു നബി (സ) എന്നോട് കല്പിച്ചിട്ടുണ്ട്. മുസ്ലിം (റ) രേഖപ്പെടുത്തിയ ഹദീസിൽ പറയുന്നു നിങ്ങൾ ളുഹാ നമസ്കാരം രണ്ട്‌ റകഹത് നിസ്കരിക്കുകയാണെങ്കിൽ നിങ്ങള്ക്ക് വിവിധ രൂപത്തിലുള്ള സദഖ ചെയ്ത പ്രതിഫലം ഈ നിസ്കാരത്തിൽ കൂടി ലഭിക്കുന്നതാണ് ഏറ്റവും ശ്രേഷ്ട്ടമായത് 8 റകഹത് , ഏറ്റവും കുറഞ്ഞത് രണ്ടു റകഹത് കൂടിയാൽ 12 റകഹത് ആണ് وروى مسلم (336) عن أم هانئ رضي الله عنها قالت : ” قَامَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى غُسْلِهِ، فَسَتَرَتْ عَلَيْهِ فَاطِمَةُ ثُمَّ أَخَذَ ثَوْبَهُ فَالْتَحَفَ بِهِ، ثُمَّ صَلَّى ثَمَانَ رَكَعَاتٍ سُبْحَةَ الضُّحَى ” . സൂര്യൻ ഉദിച് 20 മിനുട്ട് കഴിഞ്ഞത് മുതൽ ളുഹ്ർ വരെ.. ളുഹാ നിസ്കരിക്കാം പള്ളിയിൽ വെച്ച് നിസ്കരിക്കലാണുത്തമം രണ്ടു റകഹത് നിസ്കരിച്ചാൽ ശരീരത്തിലെ സന്ധികളുടെ എണ്ണമായ 360 സദക്കക്ക് തുല്യമാകും. കടലിലെ നുരയോളമുണ്ടെങ്കിലും ദോഷങ്ങൾ പൊറുക്കപ്പെടും. ( وغفرت له ذنوبه و ان كانت مثل زبد البحر ) വുളു എടുത്ത് പള്ളിയിൽ പോയി നിസ്കരിക്കുക ആണെങ്കിൽ വളരെ അധികം ഗനീമത് ലഭിച്ച യുദ്ധത്തിന് തുല്യമാണ്. അവനെ അശ്രദ്ധയിൽ എഴുതപ്പെടുകയില്ല. പതിവാക്കിയാൽ ളുഹാന്റെ വാതിലിലൂടെ സ്വർഗത്തിൽ കടക്കും. സുബ്ഹിക്ക് പള്ളിയിലേക്ക് പോയി നിസ്കാരവും ദിക്റുകളും കഴിഞ്ഞു സൂര്യൻ ഉദിച്ചതിനു ശേഷം രണ്ടു റകഹത് നിസ്കരിച്ചു തിരിച്ചു വന്നാൽ മഖ്ബൂലായ പൂർണ ഉംറയും ഹജ്ജും ചെയ്തു ഉമ്മ പ്രവസവിച്ചതു പോലെ പാപ മോചിതനാവുന്നതാണ് ഏറ്റവും ശ്രേഷ്ട്ടമായത് 8 റകഹത് , ഏറ്റവും കുറഞ്ഞത് രണ്ടു റകഹത് കൂടിയാൽ 12 റകഹത് ആണ്

 

 

About Maslama Muhammed

Check Also

റവാത്തിബ് സുന്നത്തുകൾ

 ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ.നബി(സ) പറയുന്നു……”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം …

Leave a Reply

Your email address will not be published. Required fields are marked *