اَلْعِلْمُ حَياَةُ لإِسْلاَم അറിവ്ഇസ്ലാമിൻെറ ജീവനാണ്.വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം കൽപ്പിച്ച മതമാണ് ഇസ്ലാം.”സൃഷ്ടിച്ചവനായ നിൻെറ രക്ഷിതാവിൻെറ നാമത്തിൽ വായിക്കുക”(96:1-5).എന്ന ഖുർആൻ വാക്യം ഇതിലേക്ക് വെളിച്ചം വീശുന്നു.അതുകൊണ്ട് ഇൽമ് കരസ്ഥമാക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.പരിഷ്ക്കാരത്തിൻെറയും ഉത്ബുദ്ധതയുടെയും കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ന് മതവിദ്യാഭ്യാസത്തിൻെറ പ്രാധാന്യത്തെ പറ്റി നാം എത്ര മാത്രം ബോധവാൻമാരാണ്?.ഇതിൽ തന്നെ സ്ത്രീകളുടെ മത വിദ്യാഭ്യാസം ഇന്ന് എങ്ങുമെത്താതെ നിൽക്കുന്നു. മദ്രസാതലം മുതൽ തുടങ്ങുന്ന നമ്മുടെ മതപഠനം പെൺകുട്ടികൾ പ്രായപൂർത്തി ആവുന്നതോടെ …
Read More »ദൈവം പദാർത്ഥ മല്ല അത് കൊണ്ട് ശാസ്ത്രീയവുമല്ല.
ദൈവം ശാസ്ത്രീയമല്ലാത്ത ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് ദൈവത്തിനു ശാസ്ത്രീയമായ തെളിവ് തേടി ആരും വിഷമിക്കണ്ട. ഒരു ശാസ്ത്രീയമായ അന്വേഷണത്തിനും പഴുത്തില്ലാത്ത വിധം പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥയിൽ നിന്നും സുവിധമാണ് ദൈവത്തിന്റെ അസ്തിത്വം. ദൈവത്തിനു ബാധകമാവുന്നത് (വിശേഷണങ്ങൾ ) ദൈവത്തിനു മാത്രം. പദാർത്ഥ ഗുണങ്ങളുള്ള സൃഷ്ടികളുടെ ഒരു ഗുണവും ദൈവത്തിനില്ല. ദൈവത്തിന്റെ കാര്യത്തിൽ ഏതു ദൈവം എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ദൈവം ഒന്നേ ഉള്ളൂ . ദൈവത്തിനു ഒരേ …
Read More »പർദ്ദ സ്ത്രീക്ക് പൊന്നാട
മൂടുപടം അണിയണമെന്ന് സ്ത്രീയോട് ഇസ്ലാം കൽപ്പിച്ചതും വീട്ടിലിരിക്കണമെന്ന് ഉത്തരവിട്ടതും സ്ത്രീകളെ തരംതാഴ്ത്തലാണെന്ന് ചില കുബുദ്ധികൾ പറയാറുണ്ട്.നേർബുദ്ധികൾക്ക് ഈ രണ്ട് കൽപ്പനയിലും സ്ത്രീത്വത്തോടുള്ള ആദരപ്രകടനം കാണാതിരിക്കാൻ കഴിയില്ല.സ്ത്രീയെ വീട്ടിലിരുത്തിയത് അവൾക്ക് കൂടുതൽ പദവി നല്കുന്നതുകൊണ്ടാണ്.ഉദാഹരണം നോക്കൂ! ജ്വല്ലറിയിൽ ഉടമയുടെ പ്രത്യേക ലോക്കറുകളിൽ കിടക്കുന്ന സ്വർണമാലയോട് തർക്കിക്കുന്നു ജനറൽമർച്ചൻറുകാരന്ടെ കടക്ക് മുമ്പിൽ റോഡുവക്കിൽ കിടക്കുന്ന അമ്മികൾ.എന്താണ് വാദം?അമ്മികൾ പറയുന്നു:ഞങ്ങൾക്കാണ് സ്വാതന്ത്ര്യം,അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സ്ഥാനം കൂടുതലുണ്ട്.സ്വർണമാലയ്ക്ക് …
Read More »സ്ത്രീകളുടെ സിയാറത്ത്
സാധാരണക്കാരുടെയും കുടുംബങ്ങളുടെയും ഖബർ സിയാറത്ത് സ്ത്രീകൾക്ക് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം.നബി(സ്വ)യെ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്ക് സുന്നത്താണ്.അതിൽ ആർക്കും തർക്കമില്ല.അതുപോലെതന്നെ മറ്റു അമ്പിയാക്കൾ,ഔലിയാക്കൾ,സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ സിയാറത്ത് ചെയ്യലും അവർക്ക് സുന്നത്താണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.പക്ഷെ,സ്ത്രീകളുടെ സിയാറത്ത് സോപാധികം മാത്രമാണ്.വീടുവിട്ടു പുറത്തുപോകുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ അവൾ പോകാൻ പാടുള്ളൂ.യുവതിയാണെങ്കിൽ ശരീരം മുഴുവൻ മറയുന്ന മൂടുപടം അണിയുകയും യാത്ര,ശരീരം അന്യരിൽനിന്നു മറയ്ക്കുന്ന വാഹനങ്ങളിൽ മാത്രമായിരിക്കുകയും വേണം.വാഹനങ്ങളിൽ മറഞ്ഞുകൊണ്ടാല്ലാതെ സാധാരണ പർദ്ദ അണിഞ്ഞുകൊണ്ട് …
Read More »സ്ത്രീ ഒറ്റയ്ക്കുള്ള യാത്ര
‘മഹ്റമി’ (വിവാഹബന്ധം അനുവദനീയമല്ലത്തവർ) നോടൊപ്പം മാത്രമേ സ്ത്രീക്ക് ഇസ്ലാം യാത്ര അനുവദിക്കുന്നുള്ളൂ.ഇവ്വിഷയുവുമായി ബന്ധപ്പെട്ട് ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനമായി ഇമാം ബുഖാരിയുടെയും മുസ്ലിമിൻെറയും ചില ഹദീസുകൾ കാണുക. عن ابن عباس رضي الله عنهلا تسافر المرأة إلا مع ذي محرم “മഹ്റമിനോടൊപ്പമല്ലാതെ സ്ത്രീ യാത്ര പോകരുത്” لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الآخِرِ أَنْ تُسَافِرَ مَسِيرَةَ يَوْمٍ وَلَيْلَةٍ إلاَّ وَمَعَهَا …
Read More »പെണ്‍കുഞ്ഞ് സമ്മാനമാണു
ഒന്നര വയസ്സുള്ള കൈകുഞ്ഞുമായാണു റുബീന ഡോക്ടറുടെ മുറിയിലെത്തിയത്. ഇരുപത്തഞ്ജ് വയസ്സ് മാത്രമുള്ള യുവതി. ഭര്‍ത്താവ് അവധി കഴിഞ്ഞ് രണ്ട് ദിവസം മുംബ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. പരിശോധനാറിപ്പോര്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞു. “പോസിറ്റീവാണു റിസല്‍ട്ടെന്ന് കഴിഞ്ഞാഴ്ച പറഞ്ഞതാണല്ലോ, സംശയിക്കാനൊന്നുമില്ല, വീണ്ടുമൊരമ്മയാകാന്‍ പോകുന്നു”. റുബീന ഒരല്പം പരിഭ്രമത്തിലാണ്, അവള്‍ക്ക് സ്വകാര്യമായി എന്തോ പറയാനുള്ളതുപോലെ. സിസ്റ്റര്‍ കേള്‍ക്കരുതെന്ന താല്പര്യത്തോടെ ശബ്ധം താഴ്ത്തി അവള് പറഞ്ഞു – “ഡോക്ടര്‍, ഞങ്ങള്‍ മറ്റൊരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നു.” റുബീനയുടെ മനസ്സ് …
Read More »‘സ്വാലിഹാത്‘ ഇതള്‍ വിരിഞ്ഞു
“ഐഹിക ലോകം കേവലം ഉപഭോഗ വസ്തുവാണു, അവയില്‍ ഏറ്റവും ഉല്‍ക്ര്ഷ്ടമായത് സത്-വ്ര്ത്തയായ സ്ത്രീയാകുന്നു” ഈ പ്രവാചക വചനം ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം നിറയെ അഭിമാനം നല്‍കുന്നതാണു. ഭര്ത്ത്ര് വീട് ഭരിച്ചും സന്താനങ്ങളെ പരിചരിച്ചും ഉള്ളിലൊതൊങ്ങുന്ന സ്തീ അടുക്കളയിലെ പണിക്കാരി മാത്രമാണെന്ന് ദുര് വ്യാഖ്യാനിക്കപ്പെടുന്നിടത്തു നിന്ന് ലിംഗ സമത്വവും ലിംഗ നീതിയും വിവിധ കോണുകളിലൂടെ നിര്‍വചിക്കപ്പെടുന്നിടത്ത് വരെ സമൂഹം എത്തി നില്‍ക്കുംബോഴാണു മേല്‍ ഹദീസ് കൂടുതല്‍ പ്രസക്തമാവുന്നത്. സ്തീക്ക് വിശുദ്ധ ഇസ്ലാം നല്കുന്ന പരിഗണയുടെ …
Read More »ഇസ്ലാമിലെ സ്ത്രീ
“ആളുകള്‍ നെട്ടോട്ടമോടുന്നു; കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരില്‍ ചിലരുമുണ്ട്. ‘എന്താണു വിശേഷം?’ ഞാന്‍ തിരക്കി. “ഹിന്ദു സമുദായത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു; അയാളെ ദഹിപ്പിക്കാന്‍ അഗ്നികുണ്ഡം തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയില്‍ ഭര്‍ത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്”. അവര്‍ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ സ്നേഹിതന്മാര് പറഞ്ഞു: അഗ്നിയില്‍ അവള് സ്വഭര്‍ത്താവിനെ കെട്ടിപ്പുണരുകയായിരുന്നു. ഞാന്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍, ഹൈന്ദവ സ്ത്രീയെ അണിയിച്ചൊരുക്കി വാഹനപ്പുറത്ത് ആളുകള്‍ വാദ്യമേളങ്ങളോടെ …
Read More »