സ്ത്രീ ഒറ്റയ്ക്കുള്ള യാത്ര

532c1070d05c0

‘മഹ്റമി’ (വിവാഹബന്ധം അനുവദനീയമല്ലത്തവർ) നോടൊപ്പം മാത്രമേ സ്ത്രീക്ക് ഇസ്‌ലാം യാത്ര അനുവദിക്കുന്നുള്ളൂ.ഇവ്വിഷയുവുമായി ബന്ധപ്പെട്ട് ഇബ്നു അബ്ബാസ്‌(റ)ൽ നിന്ന് നിവേദനമായി ഇമാം ബുഖാരിയുടെയും മുസ്‌ലിമിൻെറയും ചില ഹദീസുകൾ കാണുക.

عن ابن عباس رضي الله عنهلا تسافر المرأة إلا مع ذي محرم

“മഹ്റമിനോടൊപ്പമല്ലാതെ സ്ത്രീ യാത്ര പോകരുത്”

لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الآخِرِ أَنْ تُسَافِرَ مَسِيرَةَ يَوْمٍ وَلَيْلَةٍ إلاَّ وَمَعَهَا حُرْمَـةٌ

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ ‘മഹ്റമി’നോടൊപ്പമല്ലാതെ രാവും പകലും യാത്ര ചെയ്യതിരിക്കട്ടെ.വിശുദ്ധ ഹജ്ജ് കർമത്തിനുള്ള യാത്രയാണെങ്കിൽ പോലും ഈ നിയമം ബാധകമാണെന്നാണ് ഇസലാമികാധ്യാപനം”

കുമാരി-കുമാരന്മാരുൾപ്പെടുന്ന പഠനയാത്രകൾ,എസ്കർഷനുകൾ തുടങ്ങി ഈ വിധത്തിൽ ചിന്തിക്കുമ്പോൾ മതദൃഷ്ട്യാ അനുവദിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല,അത്തരം യാത്രകൾ നിമിത്തം വന്നുഭവിച്ചിട്ടുള്ള അരുതായ്മകൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന ആനുകാലികരിൽ അത് സാംസ്കാരികമായിത്തന്നെ വേറുക്കപ്പെട്ടതാണ്.അന്യനായ ഡ്രൈവർക്കൊപ്പം സ്വന്തം വാഹനത്തിൽ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീക്കും ഇത് ബാധകം തന്നെയാണ്.ഭർത്താവിൻെറ സഹോദരനോടൊത്തുള്ള യാത്രകൾ വ്യാപകമായ ഈ സമൂഹം എത്രത്തോളമാണ് മതനിയമങ്ങളെ അവഗണിക്കുന്നത്?

About Aneesa Irshad

Check Also

ഇസ്തിഖാറത്ത് നിസ്കാരം صلاةالاستخاره (നന്മയെ തേടുന്ന നിസ്കാരം) ⚪⚪⚪⚪⚪⚪⚪⚪⚪

                         പവിത്രതയുള്ള ഒരു സുന്നത്ത്  …

Leave a Reply

Your email address will not be published. Required fields are marked *