വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ?

ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ കാഫിറായവന്‍ ഇങ്ങനെയല്ല. എങ്കിലും ആദ്യമേ കാഫിറായവന്‍ (കാഫിറായി തന്നെ മരിച്ചാല്‍) നോമ്പ് ഉപേക്ഷിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെടും. നിസ്കാരത്തില്‍ പറഞ്ഞതുപോലെ തന്നെ. ഇപ്പറഞ്ഞതില്‍ നിന്ന് റമള്വാനിന്റെ പകലില്‍ അമുസ്ലിമിന് ഭക്ഷണം നല്‍കല്‍ ഹറാമാണെന്ന് ഗ്രഹിക്കാനാകും. കാരണം അത് പാപത്തിന്റെ മേല്‍ സഹായിക്കലാണ്.

ബാഹ്യമായും ശര്‍’ഇയ്യായും നോമ്പനുഷ്ഠിക്കാന്‍ കഴിവുള്ളവനാകലും നോമ്പ് നിര്‍ബന്ധമാകാനുള്ള നിബന്ധനയാണ്. അപ്പോള്‍ രോഗം, വാര്‍ധക്യം എന്നിവകൊണ്ട് അശക്തനായവന് നോമ്പ് നിര്‍ബന്ധമാകില്ല. ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇക്കാര്യം.

ആര്‍ത്തവ രക്തം, പ്രസവരക്തം എന്നിവകൊണ്ട് അശുദ്ധിയുള്ളവര്‍ക്കും നോമ്പ് നിര്‍ബന്ധമാകുന്നില്ല. ശര്‍’ഇന്റെ ദൃഷ്ടിയില്‍ അവര്‍ നോമ്പിന് സാധിക്കാത്തവരായതാണ് കാരണം. എന്നാ ല്‍ ഹൈളുകാരിയെ പോലെയുള്ളവര്‍ക്കും അബോധാവസ്ഥ, മസ്ത് എന്നിവയില്‍ അകപ്പെട്ടവര്‍ക്കും നോമ്പ് നിര്‍ബന്ധമാണെന്ന് ചിലര്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം നോമ്പ് നിര്‍ബന്ധമാകാനുള്ള കാരണം അവരോടും ബന്ധപ്പെട്ടുവെന്നതാണ്. ഇതുകൊണ്ടാണ് ഖ്വള്വാഅ് വീട്ടല്‍ അവര്‍ ക്ക് നിര്‍ബന്ധമായിത്തീര്‍ന്നത്. അല്ലാതെ അപ്പോള്‍ തന്നെ അവര്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് കുറിക്കുന്ന കല്‍പ്പനയല്ല ഉദ്ദേശ്യം. തല്‍സമയം അവരതിന് പറ്റാത്ത അവസ്ഥയിലായതാണ് കാരണം.

whats-the-point-of-fasting
എന്നാല്‍ മുര്‍ത്തദ്ദായവന്‍ ഇങ്ങനെയല്ല. അവന്‍ അപ്പോള്‍ തന്നെ ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടവനാണ്. കാരണം അവന്‍ നേരത്തെ മുസ്ലിമായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഇസ്ലാമിക കര്‍മ്മങ്ങളുടെ ശാസനക്ക് വിധേയനാകാന്‍  ബാധ്യതപ്പെട്ടവനാണവന്‍. എന്നാല്‍ ഇപ്പറഞ്ഞതിനര്‍ഥം മുര്‍ത്തദ്ദായിക്കൊണ്ടുതന്നെ നോമ്പനുഷ്ഠിക്കാമെന്നല്ല. വളരെ വേഗം ഇസ്ലാമിലേക്ക് വരികയും നോമ്പനുഷ്ഠിക്കുകയും വേണമെന്നാണ്. നേരത്തേ തന്നെ അമുസ്ലിമായവന്‍ ഇങ്ങനെയല്ല. അമുസ്ലിമായിരിക്കെ ഇസ്ലാമിക കര്‍മ്മങ്ങള്‍  അനുഷ്ഠിക്കാനവനോട് ആജ്ഞയില്ല. ചെയ്യാത്തതിന്റെ പേരില്‍ ശിക്ഷക്കര്‍ഹനാണെങ്കിലും. ഇപ്പറഞ്ഞതിനര്‍ഥം വിശ്വാസമുള്‍ക്കൊള്ളാത്തതിന് ശിക്ഷക്കര്‍ഹനായത് പോലെ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചതിനും ശിക്ഷക്കര്‍ഹന്‍ തന്നെയാണെന്നാണ്. എന്നാലും ഇസ്ലാമിലേക്ക് വരുന്നതോടെ കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നത് കൊണ്ട് ഒന്നും തന്നെ ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമില്ല. ഇസ്ലാമില്‍ നിന്ന് പോയ മുര്‍ത്തദ്ദ് ഈ ആനുകൂല്യത്തിനര്‍ഹനല്ല. മറിച്ച് അവന്‍ അല്ലാഹുവിന്റെ ക്രോധത്തിന് വിധേയനാണ്. അതു കൊണ്ട് തന്നെ മുര്‍ത്തദ്ദായ ശേഷം ഭ്രാന്ത് പിടിപെട്ടാല്‍ ഭ്രാന്ത് കാലത്തുള്ള നിസ്കാര നോമ്പുകള്‍ പോലും അവന്‍ ഖ്വള്വാഅ് വീട്ടാന്‍ കടമപ്പെട്ടവനാണ്.

കുട്ടിക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും ഏഴ് വയസ്സായാല്‍ നോമ്പനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ നോമ്പനുഷ്ഠിക്കാന്‍ അവനോട് ശാസിക്കപ്പെടേണ്ടതാണ്. പത്ത് വയസ്സായിട്ടും ചെയ്യുന്നില്ലെങ്കില്‍ അടിക്കണമെന്നാണ് നിയമം. നിസ്കാരത്തില്‍ പറഞ്ഞതുപോലെ തന്നെ. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവ ചെയ്യാന്‍ പ്രചോദനമാകും വിധം നേരത്തെ തന്നെ പരിശീലിപ്പിക്കലാണിതുകൊണ്ടുള്ള ഉദ്ദേശ്യം. മറിച്ച് ശിക്ഷാ നടപടിയല്ല. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഉപേക്ഷിച്ചതിന്റെ പേരില്‍ കുറ്റക്കാരനാകുന്നില്ല. ശാസിക്കാത്തതിന്റെ പേരില്‍ കാര്യകര്‍ത്താവാണ് ശിക്ഷക്ക് വിധേയനാകുന്നത്” (തുഹ്ഫ 3/427, 428, 429).

About Admin

Check Also

രണ്ട് പെരുന്നാൾ നിസ്കാരം اصلاة العيدين

ഈദുൽ ഫിത്വ് റിനും  ഈദുൽ അള്ഹാക്കും  നിസ്കാരങ്ങൾ  സുന്നത്തുണ്ട് . രണ്ടും രണ്ട് റകഅത്തുകൾ തന്നെ നിയ്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.  …

Leave a Reply

Your email address will not be published. Required fields are marked *