ലോകചരിത്രത്തിൽ ഒട്ടും തുല്യത കാണാത്ത ഒരു സംഭവമാണ് നബി(സ) ഒരു രാത്രിയുടെ ഏതാനും സമയത്തിനുള്ളിലായി അല്ലാഹുവിൻെറ പരിശുദ്ധ പള്ളി മസ്ജിദുൽ ഹറംമിൽ നിന്നും നിന്നു ബെെത്തുൽ മുഖദ്ദിസിലേക്കു പ്രയാണം ചെയ്തതും,അവിടെ നിന്നു അനന്തവിദൂരമായഉപരിലോകങ്ങളിലേക്കു ആരോഹണവും പര്യടനവും നടത്തി മക്കയിൽ തന്നെ തിരിച്ചെത്തിയതും.വിശുദ്ധ ഖുർആനിൽ ഒരു സൂറ ത്ത് തന്നെ ഈ പേരിലാണ് അറിയപ്പെടുന്നതു സൂറത്തുൽ ഇസ്റാഅ്.ചരിത്രപ്രസിദ്ധമായ ഹിജ്റയുടെ ഒരു കൊല്ലം മുമ്പ് നബി(സ)യുടെ 52-ാം വയസ്സിലാണ് ഈ സംഭവം നടക്കുന്നതു. അതു നടന്ന മാസത്തെ പറ്റിയും തീയ്യതിയെ പറ്റിയും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.റജബ് 27നെന്നാണ് പലരും ബലപ്പെടുത്തിയ അഭിപ്രായം .(സുർഖാനി)
ബെെത്തുൽമുഖദ്ദിസ്
ഖുർആനിൽ അഞ്ചിടങ്ങളിൽ നാം അനുഗ്രഹം ചൊരിഞ്ഞ പവിത്ര ഭൂമിയെന്ന് അല്ലാഹു വിശേഷിപ്പിച്ച ഇടം.അനുഗ്രഹീത ഭൂമി,സമ്പൽ സമൃദ്ധമായ താഴ്വരകൾ,അത്യാകർഷകമായ പ്രകൃതി വിഭവങ്ങൾ,പ്രവാചകരുടെ സാന്നിധ്യ സമ്പർക്കം കൊണ്ടും,അനുഗ്രഹീത മാലാഖമാരുടെ സ്പർശനങ്ങൾ കൊണ്ടും ആത്മീയ നേട്ടങ്ങളാലും ധന്യമായ പ്രദേശം. ഇസ്ലാമിലെ ആദ്യത്തെ ഖിബ് ലയായിരുന്നു ബെെത്തുൽ മുഖദ്ദിസ്.മലക്കുകളുടെ സഹായത്തോടെ ആദം നബി(അ) ആണ് ബെെത്തുൽ മുഖദ്ദിസ് പണികഴിച്ചതു.പിന്നീട് ദാവൂദ് നബി(അ)മും,സുലെെമാൻ നബി(അ) മും കൂടിയാണ് മുഖദ്ദിസ് പുതുക്കി പണിതത്.മസ്ജിദ് ഈലിയ,ജെറുസലേമിലെ പള്ളി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് മസ്ജിദുൽ അഖ്സ(അകലെയുള്ള പള്ളി) എന്ന് അറിയാൻ തുടങ്ങി.നബി(സ) പറഞ്ഞു….. ജനങ്ങളുടെ ഉയർത്തെഴുന്നേൽപ്പും മഹ്ശറും എല്ലാം അവിടെയാണ്(ഇബ്നു മാജ).ആ പള്ളിലെ നമസ്ക്കാരം മറ്റു പള്ളിയിലെ നമസ്ക്കാരത്തേക്കാൾ ആയിരം മടങ്ങു പ്രതിഫലം ഉള്ളതാണ്.
ഇസ്റാഅ്
അൽ ഇസ്റാഅ് എന്നാൽ നിശാപ്രയാണം എന്നാണ് അർത്ഥമാക്കുന്നതു.അസ്രാ എന്നാൽ നിശാപ്രയാണം ചെയ്യിച്ചു എന്നാണ് അർതഥം.ഖുർആനിൽ ഇങ്ങനെ പരാമർശിക്കുന്നു. “ചുറ്റുഭാഗവും നാം അനുഗ്രഹം ചെയ്ത അൽ മസ്ജിദുൽ അഖ്സ്വയിലേക്ക് പരിശുദ്ധ പള്ളിയിൽ നിന്നും തൻെറ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലതു കാണിച്ചുകൊടുക്കുവാനായി രാത്രിയുടെ ചുരുക്കംസമയത്ത് സഞ്ചരിപ്പിച്ചവൻ എത്ര പരിശുദ്ധൻ(ഇസ്റാഅ്-1)”മക്കയിലെ പള്ളിയിൽ നിന്ന് ബെെത്തുൽ മുഖദ്ദിസിലേക്ക് നബി(സ) പോയതു ബുറാഖ് എന്ന വാഹനപുറത്തായിരുന്നു.മക്കയിൽ നിന്ന് ഉദ്ദേശം ഒരു മാസത്തെവഴി അങ്ങോട്ടുണ്ട്(ഖുർഥുബി)ഇന്ന്റോഡ് മാർഗ്ഗം മക്കയിൽ നിന്ന് ഖുദ്സ് പട്ടണത്തിലേക്ക് ആയിരത്തി നാനൂറോളം കിലോ മീറ്റർ ഉണ്ട്.ഹാഫിള് ഇബ്നു ഹജറുൽ അസ്ക്കലാനി തൻെറ ഫത്ത്ഹുൽ ബാരിയിൽ ഇമാം തബ്റാനിയിൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ കാണാം ….ബെെത്തുൽ മുഖദ്ദിസിലേക്കുള്ള യാത്രാ മദ്ധ്യേ നാല് സ്ഥലങ്ങളിൽ ജി്ബ്രീൽ (അ) നിർദ്ദേശ പ്രകാരം ബുറാഖ് മുട്ടുകുത്തുകയും നബി(സ) ദുആ ചെയ്യുകയും ചെയ്തു.ആദ്യം അങ്ങ് ഇറങ്ങി നിസ്ക്കരിച്ചത് ജൻമ നാട്ടിൽ നിന്ന് ഖുറെെശികളുടെ പീഡനം സഹിക്കവയ്യാതെ പാലായനം ചെയ്തു അവുടുത്തെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ,മദീനയിലെ ഇന്ന് മസ്ജിദു നബവി നിൽക്കുന്ന സ്ഥലത്താണ്.പിന്നീട് അവിടുന്നു നിസ്ക്കരിച്ചത് മഹാനായ മൂസാ നബി(അ) അല്ലാഹുവുമായി സംസാരിക്കുകയും ,തൗറാത്ത് സ്വീകരിക്കുകയും ചെയ്ത തൂരിസിനാ പർവ്വതത്തിൽ വെച്ചാണ്.മൂന്നാമതായി ബുറാക്ക് നിന്നതു പലസ്ഥീനിലെ ഒരു ഗ്രാമത്തിലാണ് .ബെെത്തുലെഹം(ബെത്ലെഹേം) എന്നറിയപ്പെടുന്ന ആസ്ഥലം ഹസ്രത്ത് ഈസാ നബി( അ സ)മിൻെറ ജൻമ സ്ഥലമാണ്.നാലാമതായി നബി തങ്ങൾ ദുആ ചെയ്തത് ഖദ്ദീബുൽഅഹ്മർ എന്ന കുന്ന്. അത് മസ്ജിദുൽ അഖ്സയുടെ മഖ്ബറയാണ്.അവിടെ വെച്ചാണ് മഹാനായ മൂസ നബി(അ)മിനെ ഖബറിൽ നിസ്ക്കരിക്കുന്നതായി നബി തങ്ങൾകണ്ടതും സിയാറത്ത് ചെയ്തതും.തുടർന്ന് ബെെത്തുൽ മുഖദ്ദസിലേക്ക് ആനയിച്ച നബി (സ) ആദ്യ പിതാവായ ആദം നബി (അ.സ)മുതൽ ഈസാ നബി(അ.സ)വരെയുള്ള ലക്ഷക്കണക്കിന് അമ്പിയാക്കൾക്ക് ഇമാം ആയി നിസ്ക്കരിച്ചു.നിസ്ക്കാരത്തിനു ശേഷം നബി തങ്ങൾക്ക് കുടിക്കാൻ രണ്ട് പാനീയങ്ങൾ കൊണ്ടു വന്നു.സ്വർഗ്ഗത്തിലെ മദ്യവും ,പാലുമായിരുന്നു അത്.പാല് തിരഞ്ഞെടുത്ത നബി(സ)നെ ജിബ്രീൽ (അ) ആശീർവധിക്കുയും,അങ്ങ് അല്ലാഹുവിന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും ചെയ്തു എന്ന് അഭിനന്ദിക്കുകയും ചെയ്തു(ബുഖാരി,മുസ്ലിം).അവിടുന്നു പല കാര്യങ്ങൾക്കും സാക്ഷിയായ നബി(സ) അല്ലാഹുവിൻെറ തിരുസവിധത്തിലേക്ക് ആനയിക്കപ്പെടുകയാണ്
മിഹ്റാജ്
മിഅ്റാജ് എന്നാൽ മേലോട്ടുള്ള കയറ്റം എന്നാണ് അർത്ഥമാക്കുന്നത്.മസ്ജിദുൽ അഖ്സയിൽ നിന്ന് ജിബ്രീൽ (അ) നോടൊപ്പം ഉപരിലോകങ്ങളിലേക്ക് ആരോഹണംചെയ്തതാണ് മിഅ്റാജ്. മസ്ജിദുൽ അഖ്സയ്ക്കു സമീപമുള്ള ഖുബ്ബത്തു സഹറ എന്നറിയ പ്പെടുന്നപാറക്കൂട്ടത്തിൽ നിന്നാണ് ആകാശ ലോകത്തേക്കുള്ള യാത്ര തുട ങ്ങിയതു . മഹാനായ സ്വഹാബി മാലിക്ബ്നു സഅ്സഅത്തിൽ നിന്ന് സ്വഹീഹുൽ ബുഖാരി ഉദ്ധരിച്ച ഹദീസിൽ കാണാം മിഅ്റാജ് വേളയിൽനബി(സ) ഒന്നാം ആകാശത്തിലേക്ക് ആരോഹണം ചെയ്തപ്പോൾ ആദം നബി(അ.സ)മിനെ കാണുകയും തുടർന്ന് രണ്ടാനാകാശത്ത് യഹ്യയാ നബി(അ.സ),ഈസാ നബി(അ.സ) എന്നിവരെ ദർശിക്കുകയും ചെയ്തു.മൂന്നാം ആകാശത്ത് മഹാനായ ഇദ്രീസ് നബി(അ.സ),നാലാം ആകാശത്ത് ബഹുമാനപ്പെട്ട യൂസുഫ് നബി(അ.സ) അഞ്ചിൽ ഹാറൂന്ബ്നു ഇംറാൻ നബിഅ.സ).ആറാം ആകാശത്ത് മൂസാ നബി(അ.സ),ഏഴിൽ ഹലീലുള്ളാഹി ഇബ്റാഹീം നബി(അ.സ) എന്നിവരെയും ദർശിച്ചു.തുടർന്ന് സിതറത്തുൽ മുൻതഹ എന്ന അത്ഭുത വൃക്ഷത്തിലേക്ക് അങ്ങ് ആനയിക്കപ്പെടുന്നു.സിതറത്തുൽ മുൻതഹ ഏഴാകാശങ്ങളുടെ മുകളിലാണ് എന്ന് ബുഖാരി, മുസ്ലീം തുടങ്ങി നിരവധി മുഹദ്ദിസുകൾ ഉദ്ദരിച്ചിട്ടുണ്ട്.അതിനപ്പുറവും നബി(സ) യാത്ര ചെയ്തു.തുടർന്നു പ്രകാശത്തിൻെറകടൽ എന്ന് പറയപ്പെടുന്ന ബഹ്റു നൂർ എന്ന സ്ഥലത്ത് വെച്ച് ജിബ്രീൽ ( അ)യാത്ര ചോദിക്കുകയാണ്.ഇനി അവിടുന്നങ്ങോട്ടു വന്നാൽ അവിടുത്തെ പ്രകാശം കൊണ്ട് താൻ കരിഞ്ഞുപോകുമെന്നും ജിബ്രരീൽ (അ) ഉണർത്തുന്നു.തുടർന്ന് ലോകനേതാവ് മുഹമ്മദ് നബി(സ) അല്ലാഹു സുബ്ഹാനഹു വത്താആലയുമായി മുനാജാത്ത് നടത്തുന്നു.അള്ളാഹുവിനെ കണ്ടതു മുഖത്തെ കണ്ണുകൊണ്ടാണെന്ന് ഇബ്നു അബ്ബാസ്(റ)വും,ഖൽബിലെ കണ്ണുകൊണ്ടാണെന്ന് ആയിശ ബീവി(റ)വും പറയുകയുണ്ടായി.അവിടെ വെച്ചാണ് മുസ്ലീംഉമ്മത്തികൾക്ക്നിസ്കാകാരം സമ്മാനമായി നൽകുകയും അത് നിർബ്ബന്ധമാക്കുകയും ചെയ്തത്.
മിഅ്റാജ് നോമ്പ്
മുസ്ലീം ഉമ്മത്തികൾക്ക് സന്തോഷം പകരുന്നതും,അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നതുമായ സംഭവമാണ് ഇസ്റാഅ്,മിഹ്റാജ്.അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കണം എന്ന് പഠിച്ച നമ്മൾ ഈ രാവിനെയും പകലിനെയും ബഹുമാനിക്കൽ നിർബന്ധമാണ്.തിരുനബി(സ) പറയുന്നു…..റജബ് 27 ന് നോമ്പ് അനുഷ്ഠിക്കുന്നവന് 60 മാസംനോമ്പ് എടുത്ത പ്രതിഫലം കണക്കാകപ്പെടുന്നതാണ്.കാരണം രിസാലത്തുമായി ജിബ്രീൽ (അ. സ) ഇറങ്ങി വന്ന ദിവസമാണ്.പ്രസ്തുത ദിവസം നോമ്പെടുക്കൽ സുന്നത്താണെന്ന് കർമ്മ ശാസ്ത്ര പണ്ഡിതൻമാരും രേഖപ്പെടുത്തിയിട്ടുണ്ട് (ഇആനത്ത് 264-2) (ബാജൂരി 314-1)
നബി(സ)ഇസ്റാഉം മിഅ്റാജും ഖുർആൻ കെണ്ട് സ്ഥിരപ്പെട്ടതാണ് ചുരുക്കം ചിലരെങ്കിലും ഇതിൻെറ വിശ്വാസതയെ ചോദ്യം ചെയ്യുകയും,സ്വപ്നമാണെന്ന് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം മുസ്ലീങ്ങളും റജബ്മാസത്തെ ബഹുമാനിക്കുകയും,ഇസ്റാഅ്,മിഅ്റാജിനെ അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളുന്നവരാണ്..അല്ലാഹുവിൻെറ ലിഖാഇനെ കാണാൻ നമ്മളിൽ എല്ലാർക്കും ഭാഗ്യം ഉണ്ടാവട്ടെ ….ആമീൻ
ആഷ്ന സുൽഫിക്കർ