*കഫൻ ഒരുക്കിവെച്ചവർ

സഹൽ(റ) വിൽ നിന്ന്‌ : നെയ്തെടുത്ത ഒരു “ബുർദ:” യുമായി ഒരു സ്ത്രീ നബിصلى الله عليه وسلم യുടെ അടുത്തുവന്നു. എന്താണ് ബുർദ: എന്നു നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു : ‘മൂടുന്ന വസ്‌ത്രം’. അദ്ദേഹം പറഞ്ഞു: ‘അതെ.’ ആ സ്‌ത്രീ നബിصلى الله عليه وسلم യോട് പറഞ്ഞു: “ഇതു ന്നാണെന്റെ കൈകൾകൊണ്ട് നെയ്‌തതാണ്‌. അങ്ങയെ ധരിപ്പിക്കാൻ വേണ്ടിയാണ് കൊണ്ട് വന്നത്‌”. താൽപര്യപൂർവം നബിصلى الله عليه وسلم അതു വാങ്ങി. പിന്നെ അത് ഉടുത്തു കൊണ്ട് നബിصلى الله عليه وسلم ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോൾ ഇന്ന വ്യക്തിയെ അതിന്റെ ഭംഗി ആകർഷിച്ചു . അദ്ദേഹം പറഞ്ഞു:” അങ്ങ് ഇതെന്നെ ധരിപ്പിച്ചാലും. ഇതിനെന്തോര് ഭംഗി!” ജനങ്ങൾ പറഞ്ഞു: ” താങ്കൾ ചെയ്‍തത് നന്നായില്ല. നബിصلى الله عليه وسلم താല്പര്യപൂർവം ധരിച്ചതാണത് . എന്നിട്ട്ത്‌ താങ്കളത് ചോദിച്ചു . ചോദിച്ചാൽ നബിصلى الله عليه وسلم നിരസിക്കില്ലെന്ന് താങ്കൾക്കറിയാമല്ലോ.” അദ്ദേ ഹം പറഞ്ഞു: ” അല്ലാഹു സത്യം! ഞ്നാനതു എനിക്കു ധരിക്കാൻ വേണ്ടി ചോദിച്ചതല്ല. തീർച്ചയായും ന്ഹാൻ അതു ആവശ്യപ്പെട്ടത് അതെന്റെ കഫൻ പുടവയാക്കാനാണ്.” സഹ്‌ ൽ പറയുന്നു : അതു അദ്ദേഹത്തിന്റെ കഫൻപുടവയാവുകയും ചെയ്തു.

ബുഖാരി

About Admin

Leave a Reply

Your email address will not be published. Required fields are marked *