കടംകൊണ്ടു വലയുകയും അതു സംബദ്ധമായ പ്രശ്നങ്ങളിൽ മനോവേദനയും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർക്കു അതിൽനിന്നും മോചനം നേടാൻ ഏറ്റവും പ്രയോജനപ്രദമായ പ്രാർത്ഥനകളിൽ ഒന്നാണിത്
അല്ലാഹുവെ മനോവേദനയിൽനിന്നും ദുഃഖത്തിൽനിന്നും നിശ്ചയമായും ഞാൻ നിന്നോടു രക്ഷതേടുന്നു ദൗർബല്യത്തിൽ ഉദാസീനയിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു ഭീരുത്വത്തിൽനിന്നും ലുബ്ധതയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു കടബാദ്ധ്യതയിൽനിന്നും മനുഷ്യരുടെ ബലപ്രയോഗത്തിൽനിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു .
ഒരു സ്വഹാബിയായിരുന്ന അബുഉമാമത്ത് ( റ ) താങ്ങനാവാത്ത കടബാദ്ധ്യതയിൽ മുഴുകിയിരുന്നതുമൂലം നിരാശനും ദുഃഖിതനുമായി ഒരു ദിവസം പള്ളിയിരിക്കുന്നതു തിരുമേനി ( സ ) യുടെ ശ്രദ്ധയിൽപ്പെട്ടു . അവിടുന്ന് കാര്യം തിരക്കിയപ്പോൾ അദ്ദേഹം എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു അപ്പോൾ തിരുമേനി ( സ ) അദ്ദേഹത്തിന് മേൽപറഞ്ഞ പ്രാർത്ഥന പഠിപ്പിച്ചുകൊടുക്കുകയും അത് രാവിലെയും വെകുന്നേരവും ചൊല്ലാൻ നിർദ്ദേശിക്കുകയും ചെയ്തു . അങ്ങനെ ചെയ്താൽ എല്ലാ പ്രശ്നങ്ങളും അള്ളാഹു അവസാനിപ്പിച്ചു തരുമെന്നും അവിടന്നറിയിച്ചു
അബുഉമാമത്ത് ( റ ) ഈ പ്രാർത്ഥന ചൊല്ലൽ പതിവാക്കി അധികം വെക്കാതെ തന്നെ അതിന്റെ പ്രതിഫലം അനുഭവപ്പെടുകയും ചെയ്തു അദ്ദേഹം പറയുന്നു ഞാൻ പ്രസ്ഥുത പ്രാർത്ഥന ചൊല്ലി . അതിനാൽ എന്റെ ദുഃഖവും നിരാശയും നീങ്ങിക്കിട്ടി എന്റെ കടങ്ങളും (അല്ലാഹുവിന്റെ അനുഗ്രഹത്താൽ ) പൂർണ്ണമായും കൊടുത്തു തീർക്കാൻ സാധിക്കുകയും ചെയ്തു ( അബൂദാവൂദ് )
(മസ്ലമ മുഹമ്മദ്)