പ്രഭാതത്തിൽ കിടക്ക വിട്ടുണരുന്നതിനു മുമ്പു വാട്ട്സ് ആപ്പിൽ ഒരു പോസ്റ്റും,ഫേസ്ബുക്കിൽ ഒരു ലെെക്കും, ഷെയറും ചെയ്ത് തുടങ്ങുന്നു നവസമൂഹത്തിൻെറ ദിനചര്യ.
സോഷ്യൽ മീഡീയകൾ നമ്മുടെ ജീവിതവുമായി അത്രമേൽ ഇഴുകിചേർന്നിരിക്കുന്നു.ശാസ്ത്രവും സാൻകേതിക വിദ്യകളും അനുദിനം വളർന്നു കൊണ്ടിരിക്കുന്ന വർത്തമാന യുഗത്തിൽ വാട്ട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത വൻ കൺട്രിയായും,ഫേസ്ബുക്കിൽ എക്കൗണ്ടില്ലാത്തത് സ്റ്റാറ്റസിനു കുറച്ചില്ലായും ഗണിക്ക പ്പെടുന്നു.ഇന്ന്….കാലം മാറുമ്പോൾ കോലവും മാറാനുള്ള തിടുക്കത്തിൽ ജീവിത മൂല്യങ്ങൾ മറുകെപിടിക്കാൻ നമ്മുക്കാവുന്നുണ്ടോ?
ആധുനികലോകത്തെ പുരോഗതിയുടെ അത്യുന്നതികളിൽ എത്തിക്കാനും,തൊഴിൽ മേഖല,വ്യാപാര ഇടപാടുകൾ,വെെെജ്ഞാനിക മുന്നേറ്റം,സ്വയംതൊഴിൽ,മതപരമായ അറിവുകൾ എന്നി തലങ്ങളിലും സോഷ്യൽ മീഡിയകളുടെ സാന്നിദ്ധ്യം സ്വാഗതാർഹമാണ് .പക്ഷെ പുതു സമൂഹം എല്ലാ അതിരും, വരമ്പും മറികടന്നു ഇതിനു അടിമപ്പെട്ടിരിക്കുന്നു.
വാട്ട്സ് ആപ്പും, ഫേസ്ബുക്കും തുറന്നു വെച്ച അവാച്യമായ മാസ്മരികതയിൽ അവർ ഒരു പുത്തൻ ലോകം കെട്ടി പ്പടുക്കുന്നു.കുടുംബ ബന്ധങ്ങളും,ധാർമ്മികമൂല്യങ്ങളും,മതസിദ്ധാന്തങ്ങളും അവർക്കിന്നന്യമായിരിക്കുന്നു.കുടുംബത്തിനോടൊത്ത് ചിലവഴിക്കേണ്ട സമയങ്ങളിൽ നവമാധ്യമങ്ങൾ വില്ലനാവുമ്പോൾ ഇളകുന്നതു പല കുടുംബങ്ങളുടെയും അടിത്തറയാണ്.
പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ലെെക്ക് നേടാനുള്ള മത്സരത്തിൽ നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന് ,സഹായ ത്തിനായി കേഴുന്നകെെകൾ കാണാതെ പോവുന്നു.അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനു പകരം അവിടെ നിന്നു സെൽഫികൾ എടുത്തു നിർവൃതിയടയുന്നു.അങ്ങനെ സഹജീവികളോടുള്ള സഹവർത്തിത്ത്വവും കെെ മോശം വന്നിരിക്കുന്നു.
ജഗനിയന്താവായ അല്ലാഹു നമ്മെ പടച്ചയച്ചതിൻെറ പൊരുൾ ഉൾകൊള്ളാതെ കേവലം ഒരു സെൽ ഫിക്കു വേണ്ടി ഒടുക്കാനുള്ളതാണോ നമ്മുടെ ജീവൻ?.ലെെക്ക് യുഗം, എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ന് വികാര പ്രകടനങ്ങൾ കേവലം സ്മെെലികളിൽ ഒതുങ്ങുമ്പോൾ ബന്ധങ്ങൾക്കും അവർ പുതിയ മാനങ്ങൾ കണ്ടെത്തികഴിഞ്ഞു.ഷെയർ മാനിയ, പടർന്നുപിടിക്കുന്ന ഇന്ന് കിട്ടിയതെന്തും അതിൻെറ നിജ സ്ഥിതി പരിശോധിക്കാതെ ഷെയർ ചെയ്യുകയും ഇതുമൂലം ഒരുപാട് കുടുംബങ്ങൾ തകരുകയും,ആത്മഹത്യകൾ വർദ്ധിക്കുകയും ചെയ്യുന്നതു നമ്മുക്കറിവുള്ള താണ്.
സമുദായ മദ്ധ്യെ അശ്ളീലതകളും,ഗുരുതര ക്രമസമാധാനപ്രശ്നങ്ങളും സൃഷ്ടിക്കുന്നതിൽ സോഷ്യൽ മീഡിയകൾ ഒരു പരിധി വരെ കാരണ മാകുന്നുണ്ട് എന്നതു പരമാർത്ഥമാണ്.യുവജനതയെ ചിന്താശൂന്യരും,അലസരും ആക്കുന്നതു മാത്രമല്ല,ഇതു ഗൗരവപൂർവ്വമായ ശാരീരിക ,മാനസ്സിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ഇങ്ങനെ ഐഹിക സുഖ സൗകര്യങ്ങൾ മുന്നിൽ പാരത്രിക നൻമയെ തുച്ചമായി കാണുന്ന ഒരു സ്ഥിതി വിശേഷ മാണ് ഇന്നു സംജാതമായിരിക്കുന്നതു.”ഒരാൾ തൻെറ വിരൽ സമുദ്രത്തിൽ മുക്കി പുറ ത്തെടുക്കുമ്പോൾ ആ സമുദ്രജലത്തെ അപേക്ഷിച്ചു അവൻെറ വിരലിൽ എന്തു മാത്രം വെള്ളം ഉണ്ടായിരിക്കുമോ അതുപോലെ മാത്രമാണ് പരലോകത്തെ അപേക്ഷിച്ച ഇഹലോക വസ്തുക്കളുടെ നില” എന്ന് (നബി ) പറഞ്ഞിരിക്കുന്നു (മുസ്ലീം)
ഭവിഷത്തുകൾ ഗ്രഹിച്ചിട്ടും സത്യത്തിനുമുമ്പിൽ പുറം തിരിഞ്ഞു നിൽക്കുന്ന യുവത ഇത് മനസ്സിലാക്കണം . ഇബ്നു അബ്ബാസ്(റ)പറയുന്നു..നബ്ബി(സ) അരുളി “രണ്ടു മഹത്തായ അനുഗ്രഹങ്ങൾ,മിക്ക മനുഷ്യരും അതിൽ വൻജിതരാണ്.ആരോഗ്യവും,വിശ്രമവും”.(ബുഖാരി) നഷ്ടപ്പെടും ഒരിക്കൽ ഈ യുവത്വത്തിൻെറ ഉൻമേഷവും പ്രസരിപ്പും അന്ന്, വഴങ്ങാത്ത ശരീരത്തിനെയും,,തികയാത്ത സമയത്തിനെ കുറിച്ച് നാം പരിഭവിക്കുമ്പോൾ നാഥൻെറ മുന്നിൽ കുമ്പിടാതെ പാഴാക്കി കളഞ്ഞ സമയത്തെ ഒാർത്ത് കുറ്റബോധത്തോടെ കണ്ണീരൊഴുക്കാനെ നമ്മുക്കാവൂ. അതെ….. മാറ്റം നമ്മിലൂടെയാവണം എന്ന് നാം ഒാരോർത്തരും ചിന്തിക്കണം.രാത്രിയുടെ ഒരു ഭാഗം വിജ്ഞാന സമ്പാദനത്തിനും,ഒരു ഭാഗം ഇബാദത്തിനും ഒരു ഭാഗം ഉറക്കിനും മാറ്റി വെച്ച് സമയത്തെ ഫലപ്രദമമായിവിനിയോഗിച്ച ഇബ്നു സീരീൻ(റ),ഇമാം ശാഫീ(റ) എന്നീ മഹാൻ മാരേയും മഹതികളേയും നാം മാതൃക യാക്കണം.യുവത്വം ലക്ഷ്യബോധത്തോടെയും ഒൗചിത്വബോധത്തോടെയും പ്രയോജനപ്പെടുത്താൻ നമ്മുക്കാവണം.
സർവജ്ഞനായ അള്ളാഹുവിനെ സ്മരിക്കാനും,ഇബാദത്ത് ചെയ്യാനും നമ്മുടെ ആരോഗ്യവും,സമയവും ഉചിതമായ രീതിയിൽ വിനിയോഗിച്ച് നന്ദിയുള്ള അടിമകളാവാൻ നാഥൻ നമ്മെ തുണക്കട്ടെ………. ആമീൻ
ആഷ്ന സുൽഫിക്കർ