ബീഫ് ചോപ്സ് & ഗാർലിക് ബ്രെഡ്

ബീഫ്‌  ചോപ്സ് 

image

ആവശ്യമുള്ള സാധനങ്ങൾ  

1.ബീഫ്–1 kg
2.സവാള –4 [സ്‌ലൈസ് ചെയ്തത് ]  
3.ഇഞ്ചി —2 ഇഞ്ച് പീസ് [സ്‌ലൈസ് ചെയ്തത് ]
4.വെള്ളുള്ളി —1 കൂട്[ സ്‌ലൈസ് ചെയ്തത് ]
5.മല്ലിപ്പൊടി —5 റ്റീസ്പൂൺ 
6.മഞ്ഞൾപൊടി –1\2 റ്റീസ്പൂൺ 
7.കുരുമുളകുപൊടി —3 റ്റീസ്പൂൺ 
8.കറിമസാലപ്പൊടി —1 1\2 റ്റീസ്പൂൺ 
9.തേങ്ങാപാൽ –1 മുറിതേങ്ങ [ഒന്നാംപാൽ ഒരു ഗ്ലാസ് വെള്ളത്തിലും രണ്ടാംപാൽ രണ്ട് ഗ്ലാസ് വെള്ളത്തിലും എടുക്കുക ]
10.എണ്ണ –4  റ്റീസ്പൂൺ 
11.ചുവന്നുള്ളി —5 എണ്ണം ചെറുതായി അരിഞ്ഞത് 
12.വേപ്പില –3 തണ്ട് 
13.ഉപ്പ് –ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം 
ബീഫ് ,സവാള ,ഇഞ്ചി ,കുരുമുളക് ,മല്ലിപ്പൊടി ,മഞ്ഞൾപൊടി ,ഉപ്പ് ,രണ്ടാംപാൽ എല്ലാം  ഒരുമിച്ചാക്കി തിരുമ്മി വെച്ച് കുക്കറിൽ വേവിക്കുക .ചാർ കുറുകിയ പാകത്തിലാക്കി വറ്റിക്കണം.ഇതിലേക്ക് ഒന്നാംപാലൊഴിച്ചു തിളപ്പിക്കുക.ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു സ്‌ലൈസ് ചെയ്ത വെള്ളുള്ളി ചൊന്നുള്ളി ,വേപ്പില ഇട്ട് താളിച്ചു കറിയിലേക്ക് ഒഴിക്കുക.ചൂടോടെ ബ്രെഡിന്റെയോ നാനിന്റെയോ കൂടെ കഴിക്കുന്നതാണ് നല്ലത്.
ഗാർലിക് ബ്രെഡ് 
image-1 
 
ആവശ്യമുള്ള സാധനങ്ങൾ 
 
1.ബ്രെഡ് –6 പീസ്
2.ബട്ടർ –6 റ്റീസ്പൂൺ
3.ഗാർലിക്–5 പീസ് [പേസ്റ്റാക്കിയത് ]
4.മല്ലിയില്ല –3 റ്റീസ്പൂൺ [ചെറുതായി അരിഞ്ഞത് ]
5.ഉപ്പ് –ഒരു നുള്ള്
തയ്യാറാക്കുന്ന വിധം 
 
ചേരുവകൾ എല്ലാം ഒരുമിച്ചാക്കുക.ഇത് ബ്രെഡിൻറെ രണ്ട് സൈഡിലും പുരട്ടി പാനിൽ വെച്ച് മൊരിയിച്ചെടുക്കുക.ചൂടോടെ കഴിക്കാം.
                                                                                                                                                      -ഷൈസ അസീസ്

About Shaiza Azeez

Check Also

ഇൻസ്റ്റന്റ് ഉണ്ണിയപ്പം

                              …

Leave a Reply

Your email address will not be published. Required fields are marked *