പ്രവാചകരിലെ ഭരണാധികാരി

 സമൂഹത്തില്‍സമത്വവും, സ്വാതന്ത്യവും ഐക്യവുംവരുത്തുകയെന്നതാണ് തൌഹീദി (ഏക ദൈവത്വം) ന്റെ പ്രായോഗികവശം. ഈതത്വങ്ങളെ കാലസമയഗണനാക്രമത്തിലാക്കി വ്യക്തമായ ഒരു മാനവസ്ഥാപനമാക്കിതീര്‍ക്കുന്നതിനാണ്പ്രവാചകന്‍ ഒരു രാഷ്ട്രീയ വ്യവസ്ഥരൂപപ്പെടുത്തുന്നത്. മദീനയില്‍ പ്രവാചകന്‍ പടുത്തുയര്‍ത്തിയനഗരരാഷ്ട്രത്തിന്റെലക്ഷ്യവും അതായിരുന്നു.ഭരണാധിപനുംഭരണീയനുമെന്ന വ്യത്യാസം അവഗണിച്ച്, അവഗണനകള്‍ക്കതീതമായി, സമൂഹത്തിനനുഗുണമായ ഭരണഘടനയാണ്റസൂല്‍പ്രധാനം ചെയ്തത്. ഇതിനെ കേവലം ജനാധിപത്യമെന്നോ, സോഷ്യലിസമെന്നോ മതേതരമെന്നോവ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇവിടെ നിയമം ദൈവത്തിന്റേതാണ്.വ്യക്തി പരിശുദ്ധിയിലൂടെസമൂഹത്തെ സംസ്ക്കരിക്കുകയാണ്മാര്‍ഗ്ഗം. സമ്പത്തിന്റെ തുല്യമായ വിതരണത്തിലല്ല, സംതൃപ്തിയാണ്റസൂലിന്റെ ഭരണവ്യവസ്ഥയുടെ ലക്ഷ്യം.

ഇനിറസൂലിന്റെ രാഷ്ട്രീയത്തെ ഏകാധിപത്യമായോ, തിയോക്രസിയായോഗണിക്കാനും പററില്ല. റസൂല്‍നിയമത്തിനതീതനല്ല. നിയമംനടപ്പാക്കുന്നത് കൌണ്‍സിലിന്റെ അംഗീകാരത്തോടെയാണ്. ജനങ്ങളുടെഇഷ്ടം റസൂല്‍ പരിഗണിക്കുന്നു. പക്ഷേ ഇഷ്ടം സമൂഹത്തിന്റെ വിശാലതാല്പര്യത്തിനെതിരാവരുത്.റസൂല്‍ ദൈവത്തിന്റെ പ്രതിപുരുഷനല്ല.പ്രവാചകന്‍ മാത്രമാണ്. റസൂലിന് ഒരു പുരോഹിതവൃന്ദവുമില്ല.

യുറോപ്യരുടെ ബുദ്ധിമണ്ഡലത്തിലുടലെടുത്ത രാഷ്ട്രീയ സിദ്ധാന്തങ്ങളെ ഇസ്ലാംപ്രത്യക്ഷമായും പരോക്ഷമായുംസ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, സാമ്രാജ്യത്വപരമോ, ദേശീയമോ ആയ സ്വാര്‍ഥതക്കനുസരിച്ച് അവരുടെരാഷ്ട്രീയ വ്യവസ്ഥകളെ അവര്‍ രൂപപ്പെടുത്തി. അവയിലെ മാനുഷിക വശങ്ങളെഅംഗീകരിക്കാം. പക്ഷെ, വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്കുളളമനുഷ്യന്റെ മാനസികമായ പരിവര്‍ത്തനത്തിന്റെ പാത ഇവര്‍സ്വീകരിക്കുന്നില്ല. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുളളില്‍തളച്ചിടപ്പെടുന്ന ലിഖിതമോഅലിഖിതമോ ആയ മാമൂലുകളുടേയുംനിയമങ്ങളുടേയും അപ്പാരററസാണ് പടിഞ്ഞാറന്‍ രാഷ്ട്രീയവ്യവസ്ഥകള്‍. മുതലാളിയുടെയോ തൊഴിലാളിയുടെയോ രാജ്യത്തിന്റെയോതാല്പര്യങ്ങള്‍ക്കാണവിടെമുന്‍തൂക്കം. സമൂഹത്തെ സാര്‍വലൌകികമായികാണാനോ, ശാസ്ത്രീയമായി സംസ്ക്കരണം വരുത്താനോഅവര്‍ തയ്യാറല്ല.എങ്കിലും ബുദ്ധിശക്തിയും കൂടിയാലോചനയും വഴി ഏകാധിപത്യ സേച്ഛാധിപത്യപ്രവണതകളെക്കാള്‍കൂടുതല്‍ സമൂഹത്തിനു ഗുണകരമായ വ്യവസ്ഥിതികളായിയുറോപ്യന്‍ രാഷ്ട്രീയ വ്യവസ്ഥകളെകുറച്ചൊക്കെഅംഗീകരിക്കാമെന്ന് മാത്രം.

ഇരുപ്പത്തിമൂന്നുവര്‍ഷം ദൈവീക വെളിപാടുകളിലൂടെ ലഭിച്ചആശയങ്ങള്‍ക്കനുസരിച്ച് ഒരു സമൂഹത്തെ സൃഷ്ടിച്ച റസൂല്‍മദീനയില്‍വെച്ചാണ് ഒരു ഭരണകൂടത്തിന് ബീജാവാപം നല്‍കുന്നത്. പ്രവാചകന്റേത് ഒരുനഗരരാഷ്ട്രമായിരുന്നെങ്കിലുംഅത് ഭാവി മതത്തിനുളള ഒരുമാതൃകാസ്റ്റേററ് കൂടിയായിരുന്നു. ഉടമ്പടികളിലൂടെയുംകൂടിയാലോചനകളിലൂടെയുമാണ് അത് സാധിച്ചെടുത്തത്.

റസൂല്‍മദീനയില്‍ വരുമ്പോള്‍ അതൊരു അരാജകത്വനഗരമായിരുന്നു.പ്രബല അറബി ഗോത്രങ്ങളായ ഔസ്, ഖസ്റജ് എന്നിവയിലെ മുസ്ലിംകളാണ്റസൂലിനെ മദീനയിലേക്ക് ക്ഷണിക്കുന്നത്. അവരുമായിമക്കയില്‍വെച്ചുണ്ടാക്കിയ അഖബാ ഉടമ്പടികള്‍ മേല്‍പറഞ്ഞ രണ്ടു ഗോത്രങ്ങള്‍ക്കുംബാധകമായിരുന്നുവെന്ന്മാത്രമല്ല, അവരൊന്നടങ്കം റസൂലിന്റെമാര്‍ഗം സ്വീകരിക്കുകയും ചെയ്തു. ഈ ഉടമ്പടിയാണ് യഥാര്‍ത്ഥത്തില്‍മദീന സ്റ്റേററിനടിസ്ഥാനം. ഈ രണ്ടു വര്‍ഗ്ഗങ്ങളും അവരുടെരക്തച്ചൊരിച്ചിലുകള്‍ മാററി വെച്ച്ഇസ്ലാമിന്റെ കീഴില്‍ഒന്നിക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ മദീനിയന്‍ സമൂഹത്തില്‍ സമാധാനംകൈവരികയായി. പ്രവാചകരോടൊപ്പം വന്ന അതിഥികള്‍ (മുഹാജിര്‍) മദീനിയന്‍ആതിഥേയരോടൊപ്പം (അന്‍സ്വാരി) ചേര്‍ന്ന് ഇസ്ലാമിക ഉമ്മത്തിന് രൂപംനല്‍കി.

മദീനയിലെപ്രബല വിഭാഗമായിരുന്നു യഹൂദന്മാര്‍. ബനുഖുറൈള, ബനുഖൈനുഖാഅ്, ബനുനദീര്‍ എന്നീ മൂന്ന്ഗോത്രങ്ങളിലായി അവരുംവിഭജിച്ചു കിടന്നു. ഇവര്‍ക്ക് പുറമേ മദീനക്കാരായഅവിശ്വാസികളുമുണ്ടായിരുന്നു. കൂടാതെ ക്രിസ്ത്യാനികളും നായകനെന്ന നിലക്ക്റസൂലിന്റെ നേതൃത്വംസ്വീകരിക്കണമെന്ന വ്യവസ്ഥയില്‍അമുസ്ലിംങ്ങളെ മറെറാരു ഉമ്മത്തായി പരിഗണിച്ചു ഇങ്ങനെ രണ്ടുതരംഉമ്മത്തുകളുടെ കൂട്ടായ്മയായിരുന്നു പ്രവാചകന്റെ മദീനിയന്‍ സ്റ്റേററ്.പ്രവാചകന്റെ സ്റ്റേററില്‍മുസ്ലിം ഉമ്മത്തിനായിരുന്നുഉത്തരവാദിത്വം കൂടുതല്‍. രാജ്യത്തെയും, രാജ്യക്കാരെയും സംരക്ഷിക്കേണ്ടത്അവരാണ്. സൈനിക സേവനം അവര്‍ക്ക് നിര്‍ബന്ധമാണ്. രാജ്യത്തിന് വേണ്ടിസ്വത്തും ജീവനുംത്യജിക്കല്‍ അവര്‍ക്ക് നിര്‍ബന്ധം.അന്യമതസ്ഥരുടെ വിശ്വാസവും, സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്വവുംഅവര്‍ക്ക്. രണ്ടമത്തെ ഉമ്മത്ത് ഒരു സംരക്ഷിത വിഭാഗ (ദിമ്മി) മാണ്.രാജ്യത്തിന് സൈനിക നികുതി (ജിസ്യ) നല്‍കുകയും നേതൃത്വംഅംഗീകരിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ ഉത്തരവാദിത്വം.മറെറല്ലാ വിധേനയും അവര്‍ സ്വതന്ത്രരാണെന്നര്‍ത്ഥം.

റസൂല്‍രാഷ്ട്രവ്യവസ്ഥ ഉണ്ടാക്കുമ്പോള്‍ ജനങ്ങളുടെ ഹിതത്തിന്മുന്‍തൂക്കം നല്‍കിയത് കാണാം. തന്റെ നേതൃത്വംഅംഗീകരിക്കുന്നവരുടെ നേതാവ് മാത്രമാണ് റസൂല്‍. നേതൃത്വം ഒരിക്കലുംഅടിച്ചേല്‍പ്പിക്കുന്നില്ല.നേതൃത്വത്തെ അംഗീകരിച്ചു കഴിഞ്ഞാല്‍ഉടമ്പടി പ്രകാരമുളള എല്ലാ അവകാശങ്ങള്‍ക്കും അംഗീകരിച്ചവര്‍അര്‍ഹരായിത്തീരുന്നു. അവകാശം ലഭിക്കുന്നില്ലെങ്കില്‍ ഭരണഘടനാടിസ്ഥാനത്തില്‍അവര്‍ക്ക് നേതൃത്വത്തെസമീപിക്കാം. സമൂഹത്തിന്റെയുംരാഷ്ട്രത്തിന്റെയും നിലനില്‍പ്പാണ് മുഖ്യം. ഇതിന് വേണ്ടി പരമാവധിവിട്ടു വീഴ്ച വേണം. റസൂലിന്റെ ഹുദൈബിയഃ ഉടമ്പടി അതിന്റെ വ്യക്തമായതെളിവാണ്. മക്കയില്‍പതിമൂന്ന് വര്‍ഷം സഹിച്ചതും അതു കൊണ്ടാണ്.ശത്രുസമൂഹത്തെ തമസ്ക്കരിക്കാനൊരുങ്ങുമ്പോള്‍ആത്മാഹുതിയല്ല, ആയുധം തന്നെയാണ് അനിവാര്യം.

മാമൂലുകളല്ലമദീനിയന്‍ രാഷ്ട്രത്തിന്നടിസ്ഥാനം. ലിഖിതമായഭരണഘടനയാണ്. യുറോപ്യന്‍ പണ്ഢിതന്മാര്‍ മദീനിയന്‍മാഗ്നാകാര്‍ട്ടപ്രവാചകന്റെ മാഗ്നാകാര്‍ട്ട, എന്നൊക്കെയാണ് ഈ ഭരണഘടന വിശേഷിപ്പിച്ചത്.പൌരന്റെഅവകാശങ്ങള്‍ വ്യക്തമായും അതില്‍നിര്‍വ്വചിക്കപ്പെട്ടിരുന്നു. വ്യക്തമായ ആശയവും മാര്‍ഗ്ഗവും ലക്ഷ്യവുംറസൂല്‍ തന്റെ ഭരണഘടനയില്‍ വരച്ചു കാട്ടിയിരുന്നു.

മനുഷ്യന്റെമൌലികമായ അവകാശങ്ങള്‍ സംരക്ഷിക്കാനും അവന്റെചുമതലകള്‍ യഥാവിധിനിര്‍വ്വഹിക്കാനുംസൌകര്യമൊരുക്കുകയെന്നകാതലായ വശം പ്രവാചകന്റെ രാഷ്ട്രീയവ്യവസ്ഥയില്‍ കാണുന്നു. എ.കെ.ബ്രോഹി വിവരിക്കുന്നപോലെ അല്ലാഹുവിനോടുളള മനുഷ്യന്റെ ചുമതല എന്നുപറഞ്ഞാല്‍സഹജീവികളോടും സമൂഹത്തോടുമുളള ഉത്തരവാദിത്വമാണ്.ഇക്കാര്യങ്ങള്‍ദൈവീക നിയമങ്ങളില്‍അന്തര്‍ലീനമാണ്. (അല്‍താഫ്ജൌഹര്‍, ദ ചലഞ്ച് ഓഫ് ഇസ്ലാം, പേ 176)കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍നിര്‍വ്വഹിച്ചത് ഇതേ നിയമങ്ങളെ ജനങ്ങള്‍ക്കെത്തിക്കുകയായിരുന്നു.അതിന്റെ പൂര്‍ത്തീകരണം റസൂല്‍ (സ്വ) നിര്‍വ്വഹിച്ചുവെന്നുമാത്രം.

മനുഷ്യന്റെകര്‍ത്തവ്യങ്ങളെ രണ്ടായി തിരിക്കാം. ദൈവത്തോടുളളചുമതല (ഹുഖൂഖുല്ലാഹി), അടിമകളോടുളളചുമതല (ഹുഖൂഖുല്‍ ഇബാദ്)എന്നിങ്ങനെ. ഇത് രണ്ടും മനുഷ്യരുടെ ഗുണത്തിനു തന്നെയാണ്.ഉദാഹരണത്തിന് ദൈവനാമം സദാ ഉരുവിടാന്‍ അല്ലാഹു മനുഷ്യനോട് കല്‍പ്പിക്കുന്നു.അത്കൊണ്ട്അല്ലാഹുവിനൊരു നേട്ടവുമില്ല. മറിച്ച് അടിമ നാഥനെപലവട്ടം പ്രകീര്‍ത്തിക്കുമ്പോള്‍ അവന്‍ ഇച്ഛകളില്‍നിന്നകലുകയുംഗുണകാംക്ഷ (ഇഹ്സാന്‍) യുടെ വക്താവായി തീരുകയും ചെയ്യുന്നു.

അന്ത്യദിനത്തില്‍അല്ലാഹു മനുഷ്യരോട് ചോദിക്കുമത്രേ:മനുഷ്യമക്കളേ, ഞാന്‍ നിങ്ങളോട് അന്നം ചോദിച്ചു. നിങ്ങളെനിക്ക്അന്നം തന്നില്ല. നീയെന്താണ് പറഞ്ഞത്, നിനക്ക് എന്തിനാണ് അന്നം. നീതന്നെയല്ലേ അന്നദാതാവ്. എന്റെഅടിമകള്‍ അന്നം ചോദിച്ചപ്പോള്‍നിങ്ങള്‍ കൊടുത്തില്ലല്ലോ. ഞാന്‍ വെളളം ചോദിച്ചപ്പോഴും നിങ്ങള്‍ തന്നില്ല.അഥവാ നിങ്ങള്‍ എന്റെ ദാഹിക്കുന്ന അടിമക്ക് ദാഹജലം കൊടുത്തില്ല. (മിശ്കാത്)

ദൈവീക നിയമങ്ങളുടെആകത്തുക മനുഷ്യന്റെ ഉല്‍കൃഷ്ഠത  തന്നെയാണ്. അത് മനുഷ്യന്‍ നിര്‍മിക്കുന്ന നിയമത്തെക്കാള്‍ പരമോന്നതവുമാണ്.അതാണ് നിയമങ്ങള്‍ ദൈവീകം തന്നെയാവണമെന്ന് പറഞ്ഞത്.ദൈവത്തിനുളളത് ദൈവത്തിനുംസീസര്‍ക്കുളളത് സീസര്‍ക്കുമെന്നവേര്‍തിരിവ് പ്രസക്തമല്ലാതാവുന്നത് അങ്ങനെയാണ്. റസൂലിന്റെരാഷ്ട്രീയ നയത്തില്‍ എല്ലാം അല്ലാഹുവിന് തന്നെയാണ്. അതിനര്‍ത്ഥം എല്ലാംസമൂഹത്തിന് തന്നെയാണ്.സീസര്‍ക്ക് വേറെ നല്‍കുമ്പോള്‍ അവിടെഏകാധിപത്യവും ഉടലെടുക്കുന്നു. സമൂഹം വഴിയാധാരമായിതീരുന്നു.

സമൂഹത്തിന്റെഗുണകാംക്ഷ ആഗ്രഹിക്കുന്ന നേതാവിന്സല്‍ഗുണങ്ങള്‍ വേണം. കാരുണ്യമാണ് അതിനടിസ്ഥാനം, അല്ലാഹുവിന്റെകാരുണ്യം നിമിത്തമാണ് താങ്കള്‍ക്ക് അവരോട് അലിവുണ്ടായത്. താങ്കള്‍ പരുഷവുംകഠിനവുമായിരുന്നെങ്കിലോ അവര്‍ താങ്കളെ വിട്ടു പോകുമായിരുന്നു.അത് കൊണ്ട് വിട്ടുവീഴ്ചകാണിക്കുക. അവരോട് കൂടിയാലോചനകള്‍നടത്തുക. തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കുക, (3:109)

ഇവിടെ കാര്യനിര്‍വ്വഹണത്തില്‍ജനങ്ങളുടെ അഭിപ്രായത്തിന്മുന്‍തൂക്കം നല്‍കുന്ന ജനാഭിലാഷകാര്യങ്ങള്‍ നടപ്പിലാക്കാനുളള ഇടയനുളളസ്ഥാനമേ രാഷ്ട്രീയ നേതാവ് എന്ന സ്ഥാനത്തിനുളളൂ,. വര്‍ഗ്ഗ-വര്‍ണ്ണ-മതചിന്തകള്‍ക്കതീതമായി നീതിനടപ്പാക്കാന്‍ നേതാവ്ബാധ്യസ്ഥനായിത്തീരുന്നു. നിശ്ചയം നീതിയും നന്മയും നടപ്പാക്കാനുംബന്ധപ്പെട്ടവര്‍ക്ക്സഹായം നല്‍കുവാനും അല്ലാഹുകല്‍പ്പിക്കുന്നു. ചീത്തവൃത്തികളും നീചകാര്യങ്ങളും അക്രമവും അവന്‍നിരോധിക്കുകയുംചെയ്യുന്നു. (വി. ഖുര്‍ആന്‍). ഒരു ഭരണാധിപന്റെചുമതല ഈ വിശുദ്ധ വചനത്തിലുള്‍ക്കൊണ്ടല്ലോ.

സംരക്ഷിക്കപ്പെടുന്നസമുദായങ്ങളോട് (ദിമ്മി)ഭരണാധികാരിക്കുളള പ്രത്യേക ബാധ്യത പ്രവാചകന്‍ ഊന്നിപ്പറഞ്ഞത്കാണാം. ‘കരാറില്‍ കഴിയുന്ന അമുസ്ലിമിനെ ആരെങ്കിലും ആക്രമിക്കുകയോ, അവന്റെഅവകാശം ധ്വംസിക്കുകയോ, കഴിവിനതീതമായത് നിര്‍ബന്ധിക്കുകയോ, അവന്റെ സമ്മതമില്ലാതെ അവനില്‍ നിന്ന് വല്ലതും അധീനപ്പെടുത്തുകയോചെയ്യുന്ന പക്ഷം അന്ത്യനാളില്‍ ഞാനവന്റെ ശത്രുവായിരിക്കും’. (ഹദീസ്)

റസൂല്‍ തന്നെ പറഞ്ഞല്ലോ,’ദരിദ്രര്‍മോഷ്ടിച്ചാല്‍ കൈവെട്ടും.കുലീനന്‍ മോഷ്ടിച്ചാലോ വെറുതെ വിടും. പൂര്‍വ്വ സമുദായങ്ങള്‍ നശിച്ചത്അത് കൊണ്ടാണ്. എന്റെ ദേഹി ആരുടെ കൈയ്യിലാണോ അവനാണ് സത്യം. ഈമുഹമ്മദിന്റെ പുത്രിഫാത്തിമ തന്നെ മോഷ്ടിച്ചാലും ഞാനവളുടെകൈവെട്ടും.’

റസൂലിന്റെരാഷ്ട്രീയ വ്യവസ്ഥയില്‍ മനുഷ്യാവകാശങ്ങളെ എങ്ങനെസംരക്ഷിക്കപ്പെടുന്നു എന്നു നോക്കാം. മനുഷ്യാവകാശങ്ങളെരണ്ടായിതിരിക്കാം. 1.  മനുഷ്യജീവിയെന്ന നിലക്ക് ഉളള അടിസ്ഥാന അവകാശം.  2.  വിവിധവര്‍ഗ്ഗങ്ങള്‍ക്കുംവിഭാഗങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച്നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍.

ജീവിക്കാനുളള അവകാശം

‘ഒരുനിരപരാധിയെ വധിക്കുന്നത് മുഴുവന്‍ മനുഷ്യകുലത്തേയുംവധിക്കുന്നതിന് തുല്യമാണ്’. (ഖുര്‍ 5:32) ‘നീതിപീഠത്തിന്റെതീരുമാനമില്ലാതെ അല്ലാഹു പുണ്യമാക്കിയ ജീവിതത്തെ തമസ്ക്കരിക്കരുത്’ (6:151) ഇസ്ലാം അനുവദിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ വധം പാടുളളൂ.ഒരാളെ വധിക്കുന്നത്സമൂഹത്തിന് ആവശ്യമാണെന്ന് നിയമംതീരുമാനിക്കണം. ഗര്‍ഭപാത്രത്തിലുളള കുഞ്ഞിനു പോലുംജീവിതംനിഷേധിക്കരുത്. ഗര്‍ഭിണിയായ സ്ത്രീക്കുളള വധശിക്ഷ പ്രസവം വരെ നിറുത്തിവെക്കാന്‍ആവശ്യപ്പെടുകയുണ്ടായി.

സമ്പത്തിനുളള അവകാശം

സമ്പാദിക്കാനുംചെലവഴിക്കാനുമുളള അവകാശം മനുഷ്യന് ഇസ്ലാംനല്‍കുന്നു. ജീവനും സമ്പത്തും അന്ത്യനാള്‍ വരെ പരസ്പരംനിഷിദ്ധമാണെന്ന് റസൂല്‍ വിടവാങ്ങള്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ആരുടെധനവും അന്യായമായിഅപഹരിക്കാനോ ചൂഷണം ചെയ്യാനോഅനുവദിക്കുന്നില്ല. ഹസ്രത്ത് ഉമര്‍ (റ) വിന്റെ കാലത്ത് ഒരു പളളിഉണ്ടാക്കാന്‍ തൊട്ടടുത്ത് ജീര്‍ണ്ണിച്ച കിടന്നിരുന്ന കോട്ടയുടെഅവശിഷ്ടങ്ങള്‍ ഉപയോഗിക്കാമെന്നു കണ്ടു.ആസ്ഥലം അമുസ്ലിമിന്റെകൈയ്യിലായിരുന്നു. വസ്തുക്കള്‍ക്ക് വിലകണക്കാക്കിയാണ് അവ ഉമര്‍ (റ) പളളിനിര്‍മ്മാണത്തിനുപയോഗിച്ചത്.

അഭിമാന സംരക്ഷണം

‘വിശ്വാസികളേ, പരസ്പരം പരിഹസിക്കരുതേ, ആരേയുംഅപകീര്‍ത്തിപ്പെടുത്തരുതേ, അപഹാസ്യപേരുകള്‍ വിളിക്കല്ലേ.മററുള്ളവരെ പിന്നില്‍ നിന്ന് കുത്തുകയും ചെയ്യല്ലേ’ എന്ന് വിശുദ്ധഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ഒരുവ്യക്തിയുടെ മാനംസംരക്ഷിക്കേണ്ട ചുമതല ഇസ്ലാമിക നീതിപീഠത്തിനുണ്ട്. ഇക്കാര്യം വിടവാങ്ങല്‍പ്രസംഗത്തില്‍പ്രവാചകന്‍ അടിവരയിട്ടു.

സ്വകാര്യ ജീവിതത്തിന് സംരക്ഷണം

ഒരാളുടെവീട്ടില്‍ വീട്ടുകാരന്റെ സമ്മതമില്ലാതെപ്രവേശിക്കരുതെന്ന് വിശുദ്ധ ഗ്രന്ഥം നിഷ്കര്‍ശിക്കുന്നതിന്റെ (24:27) പൊരുള്‍ ഒരാളുടെ ജീവിതത്തിന്റെ സ്വകാര്യതയെ അംഗീകരിക്കലാണ്.ചാരപ്പണി നടത്തരുതെന്നുംഖുര്‍ആന്‍ പറയുന്നുണ്ട്. സ്വന്തംവീട്ടില്‍ പോലും പെട്ടെന്ന് കടന്ന് ചെല്ലരുതെന്നാണ് റസൂല്‍ പറയുന്നത്.മറെറാരാളുടെ കത്ത് വായിക്കുന്ന സ്വഭാവത്തെ പോലും റസൂല്‍നിരോധിച്ചിട്ടുണ്ട്.

വ്യക്തി സ്വാതന്ത്യത്തിന് സംരക്ഷണം

റസൂലിന്റെ നീതിപീഠത്തില്‍ഒരു വ്യക്തിക്ക് തന്റെ ആവലാതികള്‍ബോധിപ്പിക്കാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ട്.കോടതിവിചാരണകളൊക്കെ പരസ്യമായിരിക്കണം.

വ്യക്തിസ്വാതന്ത്യത്തിന്റെ ഭാഗമായാണ് റസൂല്‍ (സ്വ)അടിമകള്‍ക്ക് അവകാശങ്ങള്‍ നല്‍കിയതും അവരെസ്വാതന്ത്രരാക്കാന്‍പടിപടിയായി പരിപാടികള്‍ ആവിഷ്ക്കരിച്ചതും. സകാത്തിന്റെ പണമുപയോഗിച്ച്നൂറുകണക്കിന്അടിമകളെ പ്രവാചകന്‍ സ്വതന്ത്രരാക്കി. അടിമകളെപരാമര്‍ശിച്ച് അനുയായികളെ റസൂല്‍ ഇപ്രകാരംഉപദേശിച്ചു. ‘ഇവര്‍നിങ്ങളുടെ സഹോദരന്മാരാണ്. ഇവരുടെ ഉത്തരവാദിത്വം അല്ലാഹു നിങ്ങളില്‍ഭരമേല്‍പ്പിച്ചിരിക്കുന്നു.നിങ്ങള്‍ തിന്നുന്നത് അവര്‍ക്കുംനല്‍കുവിന്‍. നിങ്ങള്‍ ധരിക്കുന്നത് അവരേയും ധരിപ്പിക്കുവിന്‍. അവന്കഴിയാത്ത കാര്യം അവനെ കൊണ്ട് ചെയ്യിക്കരുതേ. ഭാരമുളള കാര്യങ്ങള്‍ചെയ്യുമ്പോള്‍ നിങ്ങളും അവനെസഹായിക്കൂവിന്‍.’

പ്രതികരിക്കാനുളള അവകാശം

നന്മയെപ്രോത്സാഹിപ്പിക്കുകയും തിന്മയെ നിരോധിക്കുകയുംചെയ്യുന്ന പ്രതികരണ ശേഷിയുളള ഒരു ഉമ്മത്താണ്റസൂലിന്റേത്.ഭരണാധികാരികളുടെ നീതി നിഷേധത്തിനും ഏകാധിപത്യത്തിനുമെതിരെപ്രതികരിക്കാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്്. കൈകൊണ്ട്, അല്ലെങ്കില്‍ വാക്കുകൊണ്ട്, അതിനുമാവില്ലെങ്കില്‍വിദ്വേഷംകൊണ്ടെങ്കിലും തിന്മയെ പ്രതിരോധിക്കണമെന്നാണ് റസൂല്‍ പറഞ്ഞത്.ഭരണാധികാരികളെതിരുത്താനുളള അവകാശം ജനങ്ങള്‍ക്കുണ്ട്. ഹസ്രത്ത്ഉമര്‍ (റ) ഒരിക്കല്‍ ജനങ്ങളോട് ചോദിച്ചു, ഞാന്‍മതത്തില്‍നിന്നകന്നാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന്. ഉടനെ വാളൂരിപ്പിടിച്ച്കൊണ്ടൊരാള്‍ പറഞ്ഞു.തലവെട്ടുമെന്ന്. ‘അത്തരം വാക്കുകള്‍എന്നോട് പ്രയോഗിക്കുകയോ, ഹസ്റത് ചോദിച്ചു. ‘തീര്‍ച്ചയായും’ അയാള്‍ മറുപടി പറഞ്ഞു. ‘ദൈവത്തിന് സ്തുതി! ഞാന്‍ തെററിലേക്ക് വഴുതുമ്പോള്‍എന്നെതിരുത്താന്‍ തക്ക ധൈര്യമുണ്ടല്ലോ ഈ രാജ്യത്ത്’ ഉമറിന്സന്തോഷം.

ചിന്താ സ്വാതന്ത്യം

പ്രവാചകന്‍തന്റെ ആശയത്തേയും ചിന്തയേയും ആരുടെ മേലുംഅടിച്ചേല്‍പ്പിച്ചില്ല. ഒരു മുന്നറിയിപ്പുകാരന്‍മാത്രമാണ്താനെന്നും ആരെയും തന്റെ മാര്‍ഗ്ഗത്തിലേക്ക് നിര്‍ബന്ധിക്കുകയില്ലെന്നുംഅവിടുന്ന്  വ്യക്തമാക്കിയിരുന്നല്ലോ. മദീന സ്റ്റേററില്‍ എല്ലാമതക്കാര്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്യം നല്‍കി. ഭരണകേന്ദ്രമായമസ്ജിദുന്നബവിയിലേക്കും എല്ലാവര്‍ക്കും ജാതി – മത ഭേദമന്യേ വരാനുംആശയവിനിമയംനടത്താനും സ്വാതന്ത്യമുണ്ടായിരുന്നു.കപടവിശ്വാസികള്‍ക്കെതിരെ പോലും തെളിവില്ലാതെനടപടിയെടുക്കാന്‍റസൂല്‍ തയ്യാറായില്ല.

സമത്വം

പ്രവാചകന്റെരാഷ്ട്രത്തില്‍ എല്ലാവരും നിയമത്തിന്റെമുമ്പില്‍ സമന്മാരാണ്. വര്‍ഗവര്‍ണ്ണ മേന്മകളൊന്നുമേ ഇല്ല.അറബികളും അനറബിയും കറുത്തവനും വെളുത്തവനും തുല്യം. നന്മയിലേക്ക്നയിക്കുന്നത് കറുത്ത നീഗ്രോതന്നെയാണെങ്കിലും അവനെഅംഗീകരിക്കണമെന്ന് റസൂല്‍ പറയുന്നു.

മനുഷ്യന്റെമാനവികമായ നിലനില്‍പ് സാധ്യമാക്കുന്ന ഒരുരാഷ്ട്രീയ വ്യവസ്ഥയാണ് റസൂല്‍ മുന്നില്‍ വെച്ചത്.ഒരുപരിപൂര്‍ണ്ണ വ്യവസ്ഥിതിയായ ഇസ്ലാമിന് രാഷ്ട്രീയം മാത്രം അന്യമാവുന്നില്ല.രാഷ്ട്രീയവും ഭരണവുമുണ്ടായാലേ ഒരു മുസ്ലിമിന്റെ ജീവിതംപൂര്‍ണ്ണമാവൂ എന്നും ഇതിനര്‍ഥമില്ല.ഇസ്ലാമല്ലാത്ത ഒരുഭരണത്തിന്റെ കീഴിലും മുസ്ലിമിന് പൂര്‍ണ്ണ മുസ്ലിമായി തന്നെ കഴിയാം.തന്റെ വിശ്വാസത്തിനും പ്രചാരണത്തിനും സ്വാതന്ത്യം ലഭിക്കുന്ന ഏത്ഭരണകൂടത്തേയും മുസ്ലിംങ്ങള്‍ക്ക്അംഗീകരിക്കാം. അത്തരംഭരണകൂടങ്ങളുടെ നിലനില്‍പ്പിനായി സഹകരിക്കുകയും ചെയ്യാം. റസൂല്‍ ഒരുരാഷ്ട്ര വ്യവസ്ഥിതി മുന്നോട്ട് വെച്ചത് അത് സ്വീകരിക്കാന്‍തയ്യാറുളളവര്‍ക്ക് വേണ്ടിയാണ്. ആരുടെമേലുംഅടിച്ചേല്‍പ്പിക്കുന്നില്ല. ഭരണമുണ്ടെങ്കിലേ ഇസ്ലാമുളളൂ എന്ന വാദങ്ങളോട്റസൂലിന്റെ നയംയോജിക്കുന്നില്ല. അബ്സീനിയയിലെ നേഹസിന്റെ കീഴിലുംകോഴിക്കോട്ടെ സാമൂതിരിയുടെകീഴിലും മുസ്ലിംകള്‍ ഭരണമില്ലാതെതന്നെ സ്വതന്ത്രരായിക്കഴിഞ്ഞത് അങ്ങനെയാണ്. കൊളോണിയല്‍കാലത്ത്കേരളത്തിലെ മുസ്ലിം നേതൃത്വം യുദ്ധരംഗത്തിറങ്ങിയത് സാമൂതിരിയെനിലനിറുത്താനാണ്.ഇസ്ലാമിക ഭരണം സ്ഥാപിക്കാനല്ലല്ലോ.

courtesy: Muslimpath

About Admin

Check Also

ഇൻശാ അള്ളാ…………

മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ …

Leave a Reply

Your email address will not be published. Required fields are marked *