വേണ്ട സാധനങ്ങൾ
——————-
പൊരി- 3 കപ്പ്
ശർക്കര- 1 കപ്പ്
ഏലക്കാപ്പൊടി- ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം..
—————— വളരെ എള്ളുപ്പത്തിൽ തയ്യാറാക്കാവുന്നതും,കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭവമാണിത്.ആദ്യം ശർക്കര പാനിയാക്കുക.ഇത് ചീനച്ചട്ടിയിലേക്ക് അരിചൊഴിച്ച് കുറുകാൻ വെക്കുക.കുറുകി വരുമ്പോൾ ഏലക്കാപൊടി ചേർക്കുക.നന്നായി കുറുകി വരുമ്പോൾ പൊരി ഇതിൽ ഇട്ട് ഇളക്കി ഉരുളകളാക്കുക.