ഖുബ്ബൂസ് അടുക്കു റൊട്ടി
ആവശ്യമുള്ള സാധനങ്ങൾ
1.ചെറിയ ഖുബ്ബൂസ് -4
2.സവാള -1
3.ഒലിവ്-1\4 കപ്പ്
4.ക്യാപ്സിക്കം-1\4 കപ്പ്
5.സ്വീറ്റ് കോൺ -1\4 കപ്പ്
6.ചിക്കൻ-[ ഇഞ്ചി വെളുത്തുള്ളി ഉപ്പ് കുരുമുളക് ചേർത്തു വേവിച്ചതോ കറിയിൽ നിന്ന് ബാക്കി ന്നതോ] -1\2 കപ്പ്
7.മൊസറെല്ല ചീസ്-1\2 കപ്പ്
8.ഗാർലിക് പെയ്‌സ്റ്റ് \മയോനൈസ് -2 ടേബിൾ സ്പൂൺ
10.റ്റൊമാറ്റോ സോസ് -2 ടേബിൾ സ്പൂൺ
11.ഒറിഗാനോ -1\2 ടീസ്പൂൺ
12.ഉപ്പ് -ആവശ്യത്തിന്
13.എണ്ണ-1 ടീസ്പൂൺ
14.കുരുമുളകുപൊടി -ഒരുനുള്ള്
തയ്യാറാക്കുന്നവിധം
ചിക്കനും പച്ചക്കറികളും ചെറുതായി നുറുക്കി എണ്ണയൊഴിച്ചു ചൂടായ ചട്ടിയിൽ 2 മിനിറ്റ് വാട്ടുക .ഇതിലേക്ക് ഒറിഗാനോ ഉപ്പ്കുരുമുളകുപൊടി ചീസ് ചേർക്കുക.ഖുബ്ബൂസ് ഓരോന്നിന്റെ പുറകുവശത്തായി മയോനൈസ് ടൊമാറ്റോസോസ്മിക്സ് ചെയ്തു പുരട്ടുക .ഇതിനുമേലെ മസാല വെക്കുക .4 ഖുബ്ബൂസും ഇങ്ങനെഓരോന്നിന്റെ മേലെ അടുക്കി വെച്ച് ടോസ്റ്ററിൽ [സാൻഡ്‌വിച്ച് മേക്കറിൽ]മൊരിയിച്ചെടുക്കുക.കോൺ ഷെയ്‌പിൽ മുറിച്ചു ഉപയോഗിക്കാം.
ഷൈസ അസീസ് .