ഇൻസ്റ്റന്റ് ഉണ്ണിയപ്പം
ആവശ്യമുള്ള സാധനങ്ങൾ
1.റവ -2 കപ്പ്
2.ശർക്കര -200 ഗ്രാം[2 കപ്പ് വെള്ളംചേർത്തു പാനിയാക്കുക]
3 തേങ്ങ ചിരകിയത് -1 കപ്പ് [നേരിയ ബ്രൗൺ കള റായി വറുത്ത് എടുക്കുക]
4.കറുത്ത എള്ള് -1 ടേബിൾസ്പൂൺ
5.നല്ല ജീരകം [ചെറിയജീരകം ]-1 ടീസ്പൂൺ
6.ഏലക്കായ -3 എണ്ണംപൊടിച്ചത്
7.ഉപ്പ് -1\4 ടീസ്പൂൺ
8.വെള്ളം -1 1\4 കപ്പ്
9.എണ്ണ -ആവശ്യത്തിന്
10.സോഡാപ്പൊടി -1\5 ടീസ്പൂൺ
തയ്യാറാക്കുന്നവിധം
തേങ്ങ വറുത്തതും, ശർക്കരപാനി യുംചൂടാറാൻ വെക്കുക.റവ വെള്ളം ചേർത്ത് 5 മിനിറ്റ് കുതിർക്കുക.ഇതിലേക്ക്സോഡാപ്പൊടി, എള്ള്, ജീരകം, ഏലക്കാപ്പൊടി, ഉപ്പ്, തേങ്ങ, ശർക്കരപ്പാനി ഇവ ചേർത്ത് മിക്സ് ചെയ്യുക.[ഇഡ്ഡലി മാവിനേക്കാൾ കുറച്ചുകൂടി കട്ടിയായിരിക്കണം].ഉണ്ണിയപ്പ ചട്ടിയിൽ കുഴികളിൽ എണ്ണ നികക്കെ ഒഴിച്ച് ചൂടായാൽ മീഡിയം ചൂടിൽ കോരിയൊഴിച്ചു അടിഭാഗം ബ്രൗൺ കളർ ആയാൽ മറിച്ചിട്ടു മൊരിഞ്ഞാൽ കോരിയെടുത്തു എണ്ണ വാലാൻവെയ്ക്കുക.