Recent Posts

ഇസ്രാഉം മിഅറാജും

ഭൌമാത്മകത ഒരു വിതാനമാണ്. ആദമി(അ)ന്റെ സൃഷ്ടിയുടെ നിദാനം മണ്ണും. ആദമി(അ)ന്റെ സത്ത മണ്ണെങ്കിലും ജന്മം സ്വര്‍ഗത്തിലാണ്. ഇവിടെ നമുക്ക് വായിക്കാനാവുക ഒരു ആരോഹണത്തിന്റെ തത്വമാണ്. മനുഷ്യന്‍ എന്ന ജീവിക്ക് പക്ഷങ്ങള്‍ ലഭിക്കുക എന്ന ആശയം. അവന്‍ ഒരു വിശുദ്ധ വിഹംഗമം എന്ന പോലെയാവുക എന്നത്. എന്നാല്‍ പക്ഷിക്ക് പക്ഷങ്ങള്‍ എന്നപോലെ പാദങ്ങളുമുണ്ടല്ലോ. പക്ഷങ്ങള്‍ ഉഡ്ഡയനത്തിനെങ്കില്‍ പാദങ്ങള്‍ ഭൌമമായ വിതാനത്തില്‍ ചലിക്കാനുള്ളതാണ്. അതിനാല്‍ ആദമി(അ)ന്  ഇറങ്ങിവരേണ്ടതുണ്ടായിരുന്നു. തന്റെ അസ്തിത്വത്തിന്റെ നിദാനമായ ഭൂമിയിലേക്ക്. …

Read More »

ദാവൂദ് ദാഹരിയും ഇബിനു ഹസ്മും

madhab

അബൂസുലൈമാന്‍ ദാവുദുബ്നു അലിയ്യുബ്നുല്‍ ഇസ്ഫഹാനി എന്ന ദാവൂദുള്ളാഹിരി എന്ന പണ്ഡിതന്‍ ആണ് ഈ മദ്ഹബിന്നു ശില പാകിയത്‌. ഹി: 202-ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യകാലങ്ങളില്‍ ശാഫീ മദ്ഹബുകാരനായിരുന്നുവെങ്കിലും പില്‍കാലത്ത് സ്വന്തം ആശയങ്ങള്‍ അടിസ്ഥാനപരമായി രൂപ പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശാഫി ശിഷ്യന്‍മാരില്‍ നിന്ന് ദാവൂദ് വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. നിവേദനങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വലിയ സ്ഥാനം കല്‍പിച്ച ഇദ്ദേഹം വിശ്വസ്തരായ നിവേദകന്‍മാരില്‍നിന്ന് സുന്നത്ത് പഠിച്ചു. പിന്നീട് ശാഫി മദ്ഹബുപേക്ഷിച്ച് പുതിയ മദ്ഹബ് സ്ഥാപിച്ചു. …

Read More »

പ്രവാചകരിലെ ഭരണാധികാരി

 സമൂഹത്തില്‍സമത്വവും, സ്വാതന്ത്യവും ഐക്യവുംവരുത്തുകയെന്നതാണ് തൌഹീദി (ഏക ദൈവത്വം) ന്റെ പ്രായോഗികവശം. ഈതത്വങ്ങളെ കാലസമയഗണനാക്രമത്തിലാക്കി വ്യക്തമായ ഒരു മാനവസ്ഥാപനമാക്കിതീര്‍ക്കുന്നതിനാണ്പ്രവാചകന്‍ ഒരു രാഷ്ട്രീയ വ്യവസ്ഥരൂപപ്പെടുത്തുന്നത്. മദീനയില്‍ പ്രവാചകന്‍ പടുത്തുയര്‍ത്തിയനഗരരാഷ്ട്രത്തിന്റെലക്ഷ്യവും അതായിരുന്നു.ഭരണാധിപനുംഭരണീയനുമെന്ന വ്യത്യാസം അവഗണിച്ച്, അവഗണനകള്‍ക്കതീതമായി, സമൂഹത്തിനനുഗുണമായ ഭരണഘടനയാണ്റസൂല്‍പ്രധാനം ചെയ്തത്. ഇതിനെ കേവലം ജനാധിപത്യമെന്നോ, സോഷ്യലിസമെന്നോ മതേതരമെന്നോവ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇവിടെ നിയമം ദൈവത്തിന്റേതാണ്.വ്യക്തി പരിശുദ്ധിയിലൂടെസമൂഹത്തെ സംസ്ക്കരിക്കുകയാണ്മാര്‍ഗ്ഗം. സമ്പത്തിന്റെ തുല്യമായ വിതരണത്തിലല്ല, സംതൃപ്തിയാണ്റസൂലിന്റെ ഭരണവ്യവസ്ഥയുടെ ലക്ഷ്യം. ഇനിറസൂലിന്റെ രാഷ്ട്രീയത്തെ ഏകാധിപത്യമായോ, തിയോക്രസിയായോഗണിക്കാനും പററില്ല. റസൂല്‍നിയമത്തിനതീതനല്ല. നിയമംനടപ്പാക്കുന്നത് …

Read More »