ashnasulfi

സ്വന്തം വീട്ടിലെ വിരുന്നു കാരി

ബന്ധൂജനങ്ങളും എത്തി തുടങ്ങുന്നു തൻ പുതു നാരിക്ക് മംഗളമോതുവാൻ…….. ഉദയ സൂര്യനെ വെല്ലുന്നൊരാ മുഖം ഇന്നെന്തെ കാളിമ ഏറ്റ പോലെ? യാത്ര ചോദിച്ചവൾ നീങ്ങുന്നു മെല്ലനെ ഞെട്ടറ്റു വീണൊരാ പൂവുപോലെ…….. ഉള്ള് നോവുമ്പോളും ഉള്ള് വേവുമ്പോളും പുഞ്ചിരി തൂകുംതൻ ഉമ്മയോടും….. കണ്ണീർ മറക്കുവാൻ പാടുപ്പെടുന്നോരാ ജീവൻെറ പാതിയാം ഏട്ടനോടും………. ഒാർക്കുന്നു ഇന്നവൾ ഗദ്ഗദത്തോടെയാ…. മൃത്യുവെ പുൽകിയ താതനേയും…….. കൊച്ചു കുറുമ്പുകൾ കാട്ടി നടക്കുന്ന കുട്ടികുറുമ്പിയാം കുഞ്ഞനുജത്തിയും…… വാക്കുകൾ മുറിയുന്നു നോട്ടങ്ങൾ …

Read More »

വിജയത്തിലേക്കുള്ള വിളി

വിജയത്തിലേക്കുള്ള വിളി……നിസ്ക്കാരത്തിലേക്കുള്ള വിളി….ബാങ്കിൻെറ  ലളിതമായ നിർവചനം.ഇസ്ലാമിൽ ബാങ്കിനുള്ള പങ്ക് അനിർവ്വചനീയമാണ്. അഞ്ചു നേരവും മുടങ്ങാതെ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുമാറ് ലോകത്ത് ഏതൊരുകോണിലും ബാങ്ക് മുഴങ്ങികേൾക്കുന്നു.ബാങ്ക് മുഴങ്ങിയാൽ അംഗശുദ്ധി വരുത്തി നിസ്ക്കാര പട ങ്ങളിലേക്ക് നീങ്ങുന്ന വിശ്വാസികൾ …..ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ഇവിടെ ശക്തിയുക്തം പ്രഖ്യാപിക്കുകയാണ് അല്ലാഹുവിൻെറ ഏകത്വവും,മഹത്വവും നബി(സ) യുടെ പ്രവാചകത്വവും. ബാങ്കിൻെറ ചരിത്രം അറിയിപ്പ് എന്നാണ് അദാൻ എന്ന വാക്കിൻെറ ഭാഷാർത്ഥം.നിസ്ക്കാരത്തിന് ജനങ്ങളെ …

Read More »

സ്ത്രീ തന്നെ ധനം

അറിയുന്നില്ലയോ മർത്യാ നീ…… നാഥൻ നിനക്കേകിയ……. ഈ കോമളാംഗിയേ….സ്നേഹഭാജനത്തെ…. അറിയാതെ പോവുന്നു….. നമ്മൾ ഒാരോർത്തരും…… നിനക്കായ് പൊഴിക്കുന്ന….. അവളുടെ ജീവനെ……. വെടിയുന്നൂ അവൾ തൻ കുടുംബത്തെ സന്തോഷത്തെ,സ്വന്തത്തെതന്നെയും, ത്യജിക്കുന്നു തനിക്ക് ജീവൻ പകുത്തുനൽകിയവരെ പോലും. നൽകുന്നു തനിക്ക്… വിലപ്പെട്ടതെല്ലാമെ… തൻ പ്രിയ ദേഹത്തെ, ദേഹിയെ,മടിയേതുമില്ലാതെ… മാറ്റുന്നൂ സ്വന്തത്തെ…. നിൻ പ്രിയ ദാസിയായ്…. ഒഴുക്കുന്നു സ്നേഹവും…. പ്രണയവും ധാരയായ്…. വിടർത്തുന്നു നിൻ ജീവനിൽ…. പൂക്കളും കായ്ക്കളും….. ഏകുന്നു സ്പന്ദനം….. ജീവൻെ തുടിപ്പിന്……. …

Read More »

വിവാഹം ആർഭാടമാവുമ്പോൾ

അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, നിയമങ്ങളും അവൻ നൽകി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം.വിവാഹം പ്രവാചകൻമാരുടെ ചര്യാണ്.വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്നത് സന്താന ലബ്ദിയും,സദാചാര നിഷ്ടയുമാണ്.ദീനിൻെറ മൂന്നിൽ രണ്ട് ഭാഗം എന്ന് വിശേഷിപ്പിക്കുന്ന വിവാഹം ഇന്ന് ആർഭാടത്തിൻെറയും,ധൂർത്തിൻെറയും ആകെത്തുകയാണ്.മതം അനുശാസിക്കുന്ന വിവാഹം വളരെ ലളിതമായ ചടങ്ങാണ്.നിക്കാഹ്,സദ്യ എന്നീ നിർബന്ധ കർമ്മങ്ങൾ ഉൾപ്പെടുന്ന വിവാഹത്തിൽ ഇന്ന് …

Read More »

റവാത്തിബ് സുന്നത്തുകൾ

 ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ.നബി(സ) പറയുന്നു……”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം സുന്നത്തായി നിസ്ക്കരിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിൽ അല്ലാഹു ഒരു ഭവനം നൽകാതിരിക്കില്ല”(മുസ്ലിം).ശക്തിയായ സുന്നത്തുള്ള(റവാത്തിബുകൾ)പത്ത് റകഅത്താണ്. സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ടമാണിത്.നബി(സ) ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നു.ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്ത് നിസ്കാരമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(മുസ്ലിം).ആഇശ(റ) പറയുന്നു” നബി(സ) …

Read More »

ലോകമഹാഗുരുവിൻെറ വിവാഹങ്ങൾ

പ്രവാചകപുംഗവരുടെ ജൻമം കൊണ്ടനുഗ്രഹീതമായ റബീഇൻെറ പുണ്യം നിറഞ്ഞ രാപ്പകലിലൂടെയാണ് നാം കടന്നുപോവുന്നത്.മണ്ണും, വിണ്ണും ഹബീബിൻെറ അപദാനങ്ങൾ പാടുമ്പോൾ മാനവരാശി മാതൃകയാക്കേണ്ട ഒരു പാട് ഗുണങ്ങൾ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചുതന്ന റസൂലിൻെറ വെെവാഹിക ജീവിതത്തിലൂടെ ഒന്നു കണ്ണോടിക്കാം.ചിലപ്പോളെൻകിലും, റസൂലിൻെറ വെെവാഹിക ജീവിതവും,ബഹുഭാര്യത്വവും ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഇവിടെ കേവലം വികാരപൂർത്തീകരണത്തിനല്ല മറിച്ച് പ്രബോധനത്തിൻെറ സൗകര്യം,വിധവകളുടെ പുനരധിവാസം,അടിമകളുടെ മോചനം,ചില പ്രത്യേക ഗോത്രക്കാരുമായി ബന്ധം സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങിൽ ഉൗന്നിയായിരുന്നു അവ. ഖദീജ ബീവി(റ …

Read More »

തസ്ബീഹ് നിസ്ക്കാരം

 സുന്നത്തു നിസ്ക്കാരങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് തസ്ബീഹ് നിസ്ക്കാരം.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ(തസ്ബീഹു) ഉരുവിട്ടുകൊണ്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടതു.ഈ നമസ്ക്കാരത്തിനു പ്രത്യേക സമയത്തിനോടും കാരണ ത്തോടും ബന്ധമില്ല.തസ്ബീഹു നിസ്ക്കാരം നാലു റകഅത്താണു.രണ്ടാം റകഅത്തിൽ സലാം വീട്ടി രണ്ട് റകഅത്തായും നാലു റകഅത്തും ഒരുമിച്ചും നിസ്ക്കരിക്കാം(ഫത്ഹുൽ മുഈൻ).ഇമാം നവവി(റ) പറയുന്നു…ഇബ്നുൽ മുബാറക്ക്(റ) പറഞ്ഞു….തസ്ബീഹു നിസ്ക്കാരം രാത്രിയിൽ നിർവഹിക്കുന്ന പക്ഷം ഈരണ്ട് റകആത്തുകളിൽ സലാം വീട്ടുന്നതാണ് ഞാൻ ഇഷ്ട …

Read More »

സ്ത്രീകൾക്കു മതവിദ്യാഭ്യാസത്തിൻെറ ആവശ്യകത..

اَلْعِلْمُ حَياَةُ لإِسْلاَم അറിവ്ഇസ്ലാമിൻെറ ജീവനാണ്.വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം കൽപ്പിച്ച മതമാണ് ഇസ്ലാം.”സൃഷ്ടിച്ചവനായ നിൻെറ രക്ഷിതാവിൻെറ നാമത്തിൽ വായിക്കുക”(96:1-5).എന്ന ഖുർആൻ വാക്യം ഇതിലേക്ക് വെളിച്ചം വീശുന്നു.അതുകൊണ്ട് ഇൽമ് കരസ്ഥമാക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.പരിഷ്ക്കാരത്തിൻെറയും ഉത്ബുദ്ധതയുടെയും കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ന് മതവിദ്യാഭ്യാസത്തിൻെറ പ്രാധാന്യത്തെ പറ്റി നാം എത്ര മാത്രം ബോധവാൻമാരാണ്?.ഇതിൽ തന്നെ സ്ത്രീകളുടെ മത വിദ്യാഭ്യാസം ഇന്ന് എങ്ങുമെത്താതെ നിൽക്കുന്നു. മദ്രസാതലം മുതൽ തുടങ്ങുന്ന നമ്മുടെ മതപഠനം പെൺകുട്ടികൾ പ്രായപൂർത്തി ആവുന്നതോടെ …

Read More »

തേങ്ങുന്ന കർബല……

അനുഗ്രഹങ്ങളുടെയും കാരുണ്യത്തിൻെറയും മാസമായ മുഹറം പടിയിറ ങ്ങുന്നു.മുഹറത്തിൻെറ നേട്ടങ്ങളിലും,പുണ്യങ്ങളിലും നാം സായൂജ്യമടയുമ്പോൾ ഇവിടെ വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരിക്കുന്ന കണ്ണീരിൽ കുതിർന്ന ഒരു ചരിത്രമുണ്ട്.മുസ്ലീം ഉമ്മത്തിൻെറ എന്നത്തെയും നോവായി മാറിയ കർബല യുദ്ധവും,മഹത്തായ ഖിലാഫത്ത് ഭരണ ത്തിൻെറ ശിഥിലീകരണവും.ഇവിടെ ശഹീദായത് മറ്റാരുമല്ല മുത്തു നബി(സ)യുടെ പൊന്നോമന പൗത്രനും,ഇസ്ലാമിൻെറ ധീരനായ അലി(റ)വിൻെയും,ഫാത്തിമ ബീവീ(റ.അ)വിൻെയും പുത്രൻ. …ഹസ്രത്ത് ഹുസെെൻ(റ.അ) നബി(സ.അ.വ)വഫാത്തിനു ശേഷം ഇസ്ലാമിക ഭരണകൂടം ബഹുമാനപ്പെട്ട ഖുലഫാഉ റാഷിദീങ്ങളുടെ നേതൃത്ത്വത്തിൽ അഭിവൃദ്ധി പ്രാപിച്ചു.അതിനു ശേഷം ഭരണം …

Read More »