തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ജയിച്ചു കഴിഞ്ഞ എല്ലാ സ്ഥാനാര്‍ത്ഥികളും ആ നേതാവിന്റെയും അനുയായികളുടെയും പിന്തുണ കൊന്ടാണ് ജയിച്ചത് എന്ന് ഉള്ളിന്റെ ഉള്ളില്‍ ഒരാത്മഗതം നടത്തുന്നു. പൊതു സമൂഹത്തെ എല്ല്ലാവരും കഴുതകള്‍ എന്നല്ലേ വിളിക്കുന്നത്.
ആര്‍ക്കു വേണം അവരുടെ ഒത്താശ? അവരുടെ നൈമിഷികമായ കളിയാക്കലും കൊച്ചാക്കാലും ആ സമ്മര്‍ദ്ദ ഗ്രൂപ്പിനെ ഒരിക്കലും ബാധിക്കുന്നില്ല. അവര്‍ അവജ്ഞയോടെ കണ്ടാലും കണ്ടില്ലെങ്കിലും,ജയിച്ചു വരുന്നവരുടെ സഹകരണം ആണ് വേണ്ടത്. അത് വേണ്ടു വോളം കിട്ടുന്നുണ്ട്. വോട്ടു ചെയ്തത് കൊണ്ടല്ല,ഈ നിലപാട് കൊണ്ട്! സമദൂരത്തിന്റെ ഈ നിലപാട് കൊണ്ട് മാത്രം. അത്തരംവിജയികളായ രാഷ്ട്രീയ നേതാക്കള്‍ ഇടതെന്നോ വലതെന്നോ നോക്കാതെ , ഇലക്ഷന്മുന്പും പിന്‍പും അവിടെ – സമ ദൂരത്തിന്റെ നിലപാടുള്ള സംഘ ശക്തിയുടെ നേതാവിന് മുന്പില് എത്തുന്നുണ്ട് . അവരുടെ സഹായ സഹകരണങ്ങള്ഈ നേതാക്കളും അനുയായികളും നന്നായി അനുഭവിക്കുന്നുമുണ്ട്. ഈ അവസ്ഥയ്ക്ക്മുട്ട് വരുമ്പോള്‍ മാത്രമാണ് സമദൂരത്തിന്റെ ഇലക്ഷന് നിലപാടിലും മാറ്റംവരുത്തേണ്ടതൊള്ളൂ.
സമദൂര സിദ്ധാന്തം രാഷ്ട്രീയ ശന്ധീകരണത്തിന്റെതാണ് എന്ന് ആരും തെറ്റുദ്ധരിക്കണ്ട. അതില്‍ അതി ശക്തമായ വില പേശലിന്റെ , സമ്മര്‍ദ്ധത്തിന്റെ രാഷ്ട്രീയമുണ്ട്. സംഘ ശക്തിയുണ്ടോ എങ്കില്‍ ഇത്തരം നിലാപാട്കാരെ ആര്‍ക്കും നിരാകരിക്കാന്‍ കഴിയില്ല. ഒരുസംഘടനയെ എങ്ങിനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയ വല്ക്കരിക്കാംഎന്ന തന്ത്രം സമദൂരത്തിന്റെ വാക്താക്കള്‍ കഴിഞ്ഞേ മറ്റാര്‍ക്കും നടപ്പിലാക്കാന്‍ കഴിയൂ കഴിയൂഎന്നാണ് മനസ്സിലാകുന്നത്.
ചുരുക്കത്തില്കൊടിയുടെ നിറം നോക്കി മാത്ത്രമല്ല , സ്ഥാനാര്‍ഥിയുടെ അല്ലെങ്കില്‍ അവന്റെ പാര്‍ട്ടിയുടെ കാര്യ പ്രാപ്തി കൂടികണക്കിലാക്കിയാണ് ഈ സിദ്ധാന്തത്തിന്റെ അനുയായികള്‍ വോട്ട് ചെയ്യുന്നത്.
ഇത് തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത ഒരു രാഷ്ട്രീയ പ്രതിഭാസമായി സമദൂര വാക്താക്കള്‍ മാറാനും കാരണം. ജയിച്ച സ്ഥാനാര്‍ഥിയുടെ ഉള്ളില്‍ എന്നും ഒരു പേടി വേണം . എന്തിനു ?
എനിക്ക്ആ സംഘശക്തിയുടെ ആളുകള്‍ വോട്ടൊന്നും ചെയ്തിട്ടില്ല എന്ന്പറയാതിരിക്കാന്‍. (അങ്ങിനെ ഒക്കെ പറഞ്ഞ ആളുകള്‍ മുന്നേ ഉണ്ടായിരുന്നു.അവര്‍ അതില്‍ നിന്നും തൌബ ചെയ്തു ഖേദിച്ചു മടങ്ങി എന്നാണു കേള്‍ക്കുന്നത്.)
വോട്ടുചെയ്താലും ചെയ്തില്ലന്കിലും , ചെയ്തിട്ടുണ്ടാവും എന്ന മികച്ച ഭാവനസ്ഥാനാര്ഥിയുടെ മനസ്സില്‍ , സ്ഥാനാര്‍ത്ഥിയുടെ അനുയായികളുടെ മനസ്സില്കുത്തി വെക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ സിദ്ധാന്തം. ഈ തന്ത്രം ഒരു വ്യക്തിക്ക് സ്വന്തമായി വിജയിപ്പിച്ചെടുക്കാന്‍ കഴിയില്ല എന്ന് സുവ്യക്തം. ഈ നിലപാട് കാരോട് നിങ്ങള്‍ക്ക് വിയോജിപ്പുണ്ടാവാം അമര്ഷമുണ്ടാകാം. ഈ അമര്‍ഷം ഈ തന്ത്രം വിജയ്ക്കുന്നത്ന്റെ ലക്ഷണമായി ആണ് ഇതിന്റെ വാക്താക്കള്‍ എണ്ണുന്നത്. ഇതൊരു സംഘശക്തിയുടെ നിലപ്പാട് ആവുമ്പോഴേ ഫലപ്പെടൂ. വൈക്തികമായ താങ്കളുടെ നിലപാടുകള്‍ക്ക് കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യ ഘടനയില്‍ വലിയ എഫ്ഫക്റ്റ് ഒന്നും ഉണ്ടാവില്ല. പക്ഷെ സംഘ ശക്തിക്കുണ്ട്; സമ്മര്‍ദ്ധ ഗ്രൂപ്പുകല്ക്കുണ്ട്. അവര്‍ സമദൂരത്തിന്റെ വാക്താക്കള്‍ അവുകില് അവരുടെ എഫ്ഫെക്റ്റ് പതിന്മടങ്ങ് വര്‍ദ്ധിക്കും.
അച്ചടക്കമുള്ള അനുയായികള്‍ ഉള്ളവര്‍ക്കും ,സ്വന്തം അനുയായികളില്‍ വിശ്വസമുള്ളവര്‍ക്കും , വ്യക്തി താല്പര്യം പ്രസ്ഥാന താല്പര്യങ്ങള്ക്ക് വഴിമാറുമ്പോഴും മാത്രമാണ് ഈ സിദ്ധാന്തം നടപ്പില്‍ വരുത്താന്‍ കഴിയുക. അത് ഫലപ്രദമായി നടപ്പിലാക്കിയാല്‍ അതിന്റെ ഗുണം ഉറപ്പാണ്;അത് അനുഭവ സാക്ഷ്യത്തിലൂടെ സുവിധവുമാണ്. ഇത് അവസര വാദമല്ല ; അവസരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിലപ്പാട് ഉറപ്പിക്കുന്നത് ആധുനിക സാഹചര്യത്തില്‍ പ്രസ്ഥാനത്തിന്റെ പക്ഷത്തു നിന്നും നോക്കി കാണുമ്പോള്‍ അത് വളരെ വലിയ വങ്കത്തമായി തോന്നും.
എവിടെയെങ്കിലും ഉറച്ചു നിന്നാല്‍ നൈമിഷികമായ ജന കീര്‍ത്തി മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നല്ല, സംഘടനയുടെപക്ഷത്തു നിന്ന് ഒരു utilitarian point of view യിലൂടെ നോക്കികണ്ടാല്അത്തരം ഒരു ഉറച്ച തീരുമാനത്തിന് തീരെ പ്രസക്തിയില്ല എന്ന് മാത്രമല്ല ഗുണത്തിലേറെ അത് ദോഷം ചെയ്യും. ഇത്തരം നിലപാടുകളെ അമാന്യമായും സംസ്കാര ശൂന്യമായും കാണുന്ന അല്പ ബുദ്ധികള്‍ ഉണ്ട്. സത്ത്യത്തില്‍ ഉറച്ച കക്ഷി രാഷ്ട്രീയത്തില്‍ സാംസ്കാരികംഎന്ന് പറയുന്ന ഒരു സംഗതിയെ ഇല്ല.കക്ഷിരാഷ്ട്രീയത്തില്‍ കറ പുരളാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ലഎന്നിരിക്കെ , ഏതെങ്കിലും ഒന്നിന്റെ വാലില്‍ തൂങ്ങി ആ ബാധ്യത്എത്റെടുക്കുന്നതാണ് ബുദ്ധി ശൂന്യതയും ഒരു പക്ഷെ -സംസ്കാര ശൂന്യവു ആണ്.
മുളച്ചുപൊന്തുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് സ്ഥായിആയ കൂറ് പുലര്‍ത്താതെ തന്നെരാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെടാം എന്ന വലിയ ഒരു സന്ദേശമാണ്.ഈ നിലപാടില്‍ ഉള്ളത്..കക്ഷി രാഷ്ട്രീയം കൊണ്ട് ജങ്ങളിളുടെ ഇടയില്‍ കിട്ടുന്ന പേരും പെരുമയുംഒക്കെ അസ്ഥിരതയാര്ന്നതും ഏതു നിമിഷവും തകര്‍ന്നു പോവുന്നതും ആണ് .എന്നാല്‍ ആ നിലപാടിലൂടെ കൂടുതല്‍ റിസ്ക് എടുക്കാതെ തന്നെ , രാഷ്ട്രീയത്തിന്റെ സാധ്യമായ ഗുണങ്ങളും അനുഭവിക്കുകയുംചെയ്യാം. അതെ അത് പോരെ അതല്ലേ രാഷ്ട്രീയം കൊണ്ടുള്ള നേട്ടം.