Zahra Talk Test വിജയികളെ അനുമോദിച്ചു
കോഴിക്കോട് | വിദ്യാർത്ഥിനികളെ ലക്ഷ്യം വെച്ച് SSF സംസ്ഥാന ദഅവ സിൻഡിക്കേറ്റ് നടത്തിയ Zahra Talk Test വളരെ മനോഹരമായി അവസാനിച്ചു. സ്ത്രീകളെ ബോധവൽക്കരിക്കേണ്ട 3 വിഷയങ്ങളെ അധികരിച്ചു പ്രസിദ്ധരായ മൂന്ന് പണ്ഡിതന്മാരുടെ പ്രഭാഷണം Zahra Talk ലൂടെ നടത്തുകയും ആ പ്രഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യാവലി ഓൺലൈൻ വഴി വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുകയും ചെയ്തു.
വളരെ ആവേശത്തോടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥിനികൾ പങ്കെടുത്തു. മർകസ് വിമൻസ് അക്കാദമി കോതമംഗലം പഠിക്കുന്ന സുബ്ഹാന ഫാത്തിമ ഒന്നാം സ്ഥാനവും നിബ്റാസുൽ ഇസ്ലാം സുന്നി മദ്രസ പുള്ളാവൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമ സുഹൈല ടി കെ രണ്ടാം സ്ഥാനവും ഒറ്റപാലം മർകസ് ഓറിയന്റൽ കോളേജ് പഠിക്കുന്ന ഹഫ്സ സി എ ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പുറമെ ടോപ് 10 സ്ഥാനം കരസ്ഥമാക്കിയവരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. മർകസ് വിമൻസ് അക്കാദമി കോതമംഗലം പഠിക്കുന്ന മുഹ് ലിസ ഇ എ, മർകസ് ഓറിയന്റൽ കോളേജ് ഒറ്റപ്പാലം ആരിഫ, ബദിരിയ്യ വിമൻസ് കോളേജ്, പാറാൽ പഠിക്കുന്ന ത്വാഹിറ സി വി, മർകസ് വിമൻസ് അക്കാദമി കോതമംഗലം റുബീന ബഷീർ, മർകസ് വിമൻസ് അക്കാദമി കോതമംഗലം ആമിന എ, അൽ ഖമർ ഹാദിയ വിമൻസ് അക്കാദമി
പുള്ളാവൂരിലെ സൈഫുന്നിസ കെ പി,
മഹ്മൂദിയ വിമൻസ് കോളേജ്
തൃശ്ശൂരിലെ നാശിദ ഇ ഐ, മർകസ് വിമൻസ് അക്കാദമി കോതമംഗലം മുഹ്സിന ഇ എ, മർകസ് കോളേജ് ഓഫ് ആർട്സ് കാരന്തൂർ പഠിക്കുന്ന സുനൈന എ കെ, ഡി ക്വീൻസ് ഇന്റർനാഷണൽ ഗേൾസ് ക്യാമ്പസ് കോഴിക്കോട് പഠിക്കുന്ന മർവ.
മത്സരത്തിൽ പങ്കെടുത്ത ഓരോ വിദ്യാർത്ഥിനികളെയും ഉന്നത വിജയം നേടിയവരെയും SSF സംസ്ഥാന നേതൃത്വം അഭിനന്ദനങ്ങൾ അറിയിച്ചു.