ബീവി ഖദീജ (റ) തവസ്സുൽ ബൈത്ത്
Admin
February 7, 2019
മാല
3,509 Views
ഖദീജ ഉമ്മ(റ) തവസ്സുൽ
رَضِيَ الله عنكِ يا امَّنا….
زوجَ النبيِّ شَفِيعِنا
خديجةَ الكبرى فَخْرَنا….
أَصْلِحِي دينًا دنيا لنا
ആലം അടങ്കൽ സബബതാ…
അൽഅമീനായോരെ ജീവതാ
ബീവി ഖദീജയിലായ് സദാ….
രിള് വാനു റബ്ബിയ സർമദാ
കനലെരിയുന്നൊരു ഖൽബുമായ്…
കരം നീട്ടി കേഴുന്നു പാവമായ്
ഖൽബിൻ കറനീങ്ങാൻ മോഹമായ് …
കരയുന്നീ സവിധത്തിൽ മൂകമായ്
ഉമ്മാ ഈ പാപിയെ കാണണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
അറ്റമില്ലാ കുറ്റം ചെയ്തു ഞാൻ…
അറിവും അമലില്ലാ പാപി ഞാൻ
അകമിൽ ഇരുളാലെ നീറി ഞാൻ…
അഹ് വാഇൻ ചിറകേറി പാറി ഞാൻ
ഉമ്മാ ഈ പാപിയെ കാണണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
കണ്ണീരിലാഴ്തുന്ന ദാഉകൾ…
കധനങ്ങളേറ്റുന്ന മാരികൾ
കടമാൽ തകർന്ന ഹൃദയങ്ങൾ…
കരകാണാതലയുന്ന യാനങ്ങൾ
ഉമ്മാ തുണ ഞങ്ങളിലേകണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
ഇടമൊന്നുറങ്ങാനില്ലാത്തവർ…
ഇണ തുണ സ്വപ്നം കാണുന്നവർ
ഇർസിന്നിബ്നൊന്നില്ലാത്തവർ…
ഇടനെഞ്ചിൽ എരിതീ നിറഞ്ഞവർ
ഉമ്മാ ഈ രോദനം കേൾക്കണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
സദദം ഹജ്ജുംറകളേറ്റുവാൻ…
സ്വർഗം മദീനയിലെത്തുവാൻ
സയ്യിദിൽ സങ്കടമോതുവാൻ…
സ്വഹബിന്റെ ചാരത്തണയുവാൻ
ഉമ്മാ കരുണ കനിയണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
മാതാപിതാ ഗുരുവര്യരിൽ…
മഹിതമാം സ്വന്ത ബന്ധങ്ങളിൽ
മധുര മഹബ്ബതിൻ പാതയിൽ…
മഹിമയിൽ വാഴുവാൻ പാരിതിൽ
ഉമ്മാ മദദാൽ കനിയണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
മുത്തിലും മുത്തായ മുത്തൊളി…
മുത്തിൻ മഹബ്ബത്തിൻ പാലൊളി
മുന്തും പ്രണയത്താൽ നിലവിളി…
മുത്തിൻ മുഖം കാണാനീ വിളി
ഉമ്മാ ആ പൂമുത്തെ കാട്ടണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
സകറാതുൽ മൗതിന്റെ ഹാലിലേ…
സത്യ ശഹാദത്തിൻ തേരിലേ
സയ്യിദർ ത്വാഹാ ഹുളൂറിലേ…
സാമോദം പിരിയേണം ജോറിലേ
ഉമ്മയും വന്നന്ന് കനിയണേ…
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രിള് വാനിൽ ചേർക്കണേ…
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
മഹിത സുവനത്തിൽ കൂടണം…
മഅനാ അഹ് ലസ്ഹാബുണ്ടാവണം
മതി മധുവുമ്മമാരെ കാണണം…
അഹ് ലും സ്വഹബത്ബാഇൽ ചേരണം
ഉമ്മാ ഈ ശീലുകൾ കേൾക്കൂലേ…?
ഉള്ളിലെ നോവുകൾ തീർക്കൂലേ…?
ഉടയോന്റെ രിള് വാനിൽ ചേർക്കൂലേ…?
ഉത്തമരോടൊന്നായ് കൂട്ടൂലേ…?
( رضي الله عنك)