അറിയുന്നില്ലയോ മർത്യാ നീ……
നാഥൻ നിനക്കേകിയ…….
ഈ കോമളാംഗിയേ….സ്നേഹഭാജനത്തെ….
അറിയാതെ പോവുന്നു…..
നമ്മൾ ഒാരോർത്തരും……
നിനക്കായ് പൊഴിക്കുന്ന…..
അവളുടെ ജീവനെ…….
വെടിയുന്നൂ അവൾ തൻ കുടുംബത്തെ
സന്തോഷത്തെ,സ്വന്തത്തെതന്നെയും,
ത്യജിക്കുന്നു തനിക്ക്
ജീവൻ പകുത്തുനൽകിയവരെ പോലും.
നൽകുന്നു തനിക്ക്…
വിലപ്പെട്ടതെല്ലാമെ…
തൻ പ്രിയ ദേഹത്തെ,
ദേഹിയെ,മടിയേതുമില്ലാതെ…
മാറ്റുന്നൂ സ്വന്തത്തെ….
നിൻ പ്രിയ ദാസിയായ്….
ഒഴുക്കുന്നു സ്നേഹവും….
പ്രണയവും ധാരയായ്….
വിടർത്തുന്നു നിൻ ജീവനിൽ….
പൂക്കളും കായ്ക്കളും…..
ഏകുന്നു സ്പന്ദനം…..
ജീവൻെ തുടിപ്പിന്…….
കണ്ണിമ വെട്ടാതെ…
നോക്കുന്നു…പോറ്റുന്നൂ..
ജീവൻെറ ജീവനാം….
പൊന്നു കിടാങ്ങളെ…..
തെളിയുന്നു ദീപമായ്….
അണയാത്ത നാളമായ്….
പടരുന്നു താങ്ങായ് …..
തണലായ് നിൻ ജീവനിൽ.
പൊഴിക്കുന്നു ദിനരാത്രങ്ങൾ…..
ഉണ്ണാതെ ഉറങ്ങാതെ……
ഒടുങ്ങുന്നൂ ആയുസ്സു…..
മിങ്ങനെ ഇങ്ങനെ…..
നാഥൻ തൻ സൃഷ്ടിയിൽ….
പൂർണ്ണത ഏകിയ…..
ഈ മൃതു സ്നേഹത്തിനിന്നു…
വില പേശുന്നുവോ?
സ്ത്രീധനമെന്ന് ക്രന്ദനം….
കൊള്ളുന്നോർ….
വിസ്മരിച്ചീടുന്നൂ….
ഈ സ്നേഹ സൗഭഗം…
സ്ത്രീധനത്തിനു പിന്നാലെ….
പായുന്ന സോദരാ…
നിനക്കുന്നില്ലയോ….നീ
സ്ത്രീ തന്നെ ധനമെന്നു.
ആഷ്ന സുൽഫിക്കർ