പേര് സൂചിപ്പിക്കുന്നത് പോലെ സ്വലാതുകളുടെ കിരീടമാണ് സ്വലാത് താജ്. അതിമഹത്തായതും പതിവാക്കേണ്ടതുമായ ഒരു സ്വലാത്താണിത്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചൊല്ലുന്നത് വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുന്നതിനും റസൂൽ (സ)മായി അടുപ്പം വർദ്ധിക്കുന്നതിനും സഹായിക്കുന്നു.
ആവശ്യങ്ങൾ നിറവേറുന്നതിനും നബി(സ) സ്വപ്നത്തിൽ ദർശിക്കുന്നതിനും ഈ സ്വലാത് ദിവസവും 7 തവണ പതിവാക്കുന്നത് നന്നായിരിക്കും. പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും ഇടയിൽ വലിയ സ്ഥാനമുള്ള സ്വലാത്താണിത്.
യെമെനിലെ തരീമിൽ ജനിച്ച ഷെയ്ഖ് അബൂബക്കർ ബിൻ സാലിം അൽ അലാവി (റ)[ഹിജ്റ 919; AD 1513]ആണ് വിശ്വവിഖ്യാദമായ താജ് സ്വലാത്തിന്റെ കർത്താവ്. Fakhr al-Wujood (Honour of creation ) എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പദവികൊണ്ട് തന്നെ ഈ സ്വലാത് ലോകത്ത് എത്ര മാത്രം സ്വീകാര്യമാണെന്ന് മനസിലാക്കാം. നബി (സ) യെ സ്നേഹിക്കുന്നവർ ഏറ്റവും ഇഷ്ടപ്പെടുന്നതും ഔലിയാക്കളും സ്വാലിഹീങ്ങളും ദിനേനയുള്ള പ്രാർത്ഥനകളിൽ ധാരാളമായി ചൊല്ലിയിരുന്നതുമായ ഒരു സ്വലാത്താണിത്. ഉദാര മനസ്കനായിരുന്ന അദ്ദേഹം ആയിരക്കണക്കിന് ആളുകൾക്ക് സ്വന്തം കൈകൾകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തിരുന്നു. യാത്രയിലാണെങ്കിൽ കൂടിയും ളുഹാ 8 റക്അത്തും വിത്ർ 11 റക്അത്തും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബ പരമ്പര ഹുസൈൻ (റ) വിലൂടെ ഹസ്റത് അലി (റ)- ഫാത്തിമ (റ) യിലേക്ക് എത്തിച്ചേരുന്നു. ഹിജ്റ 992 ഇൽ [AD 1583] മരണപ്പെട്ട അദ്ദേഹം ഹളർ മൗത്തിനു സമീപം അയിനത്തിൽ കബറടക്കപ്പെട്ടിരിക്കുന്നു.
സ്വലാത് താജ് ചൊല്ലുന്നത് കൊണ്ടുള്ള ഗുണങ്ങൾ.
????പൈശാചിക ഉപദ്രവങ്ങളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും രക്ഷയാണ്.
????മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇശാ നമസ്കരിച്ചതിനു ശേഷം വുളുവോടെ 70 തവണ ഈ സ്വലാത് ചൊല്ലുക. തുടർച്ചയായി 11 ദിവസം ചെയ്താൽ ഇൻ ഷാ അല്ലാഹ് നബി (സ) യെ സ്വപ്നത്തിൽ കാണാവുന്നതാണ്.
????മനഃശാന്തി ലഭിക്കാൻ സുബ്ഹിക്ക് ശേഷം 7 തവണയും, അസറിനും ഇഷാക്കും ശേഷം 3 തവണ വീതവും ചൊല്ലുക.
????ശത്രുക്കളിൽ നിന്നും അസൂയാലുക്കലിൽ നിന്നും, മർദ്ദക ഭരണാധികാരികളിൽ നിന്നും, വിഷമങ്ങളിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടുന്നതിന് 40 രാത്രികളിൽ ഇശാ നിസ്കാരത്തിനു ശേഷം 41 തവണ ചൊല്ലണം.
????സാമ്പത്തിക അഭിവൃത്തി നേടണമെന്ന് ആഗ്രഹമുള്ളയാൾ സുബ്ഹിക്ക് ശേഷം അല്ലെങ്കിൽ തഹജ്ജുദിനും സുബ്ഹിക്കുമിടയിൽ 7 പ്രാവശ്യം സ്ഥിരമായി ഈ സ്വലാത് ഓതി വന്നാൽ ഇൻ ഷാ അല്ലാഹ് അയ്യാൾ സമ്പന്നനായി മാറുന്നതാണ്.
????അസുഖങ്ങളിൽ നിന്നും ഷിഫാ കിട്ടാൻ 11 തവണ വെള്ളത്തിൽ മന്ത്രിച്ചു ഊതി കുടിക്കുക, ഇൻ ഷാ അല്ലാഹ്, അല്ലാഹു ഷിഫാ നൽകുന്നതാണ്.
ഇതൊന്നും കൂടാതെ തന്നെ ഈ സ്വലാത് പതിവാക്കുന്നവർക് ഈ ലോകത്തു സമാധാനപരവും ഐശ്വര്യപൂര്ണമായ ജീവിതവും പരലോകത്തു വൻവിജയവും ലഭിക്കുന്നതാണ്. ഹ്രസ്വമായ ഒരു സ്വലാത്താണെങ്കിലും ഇത് കൊണ്ടുള്ള നേട്ടം വളരെ വലുതാണ്. ഏതാനും ചിലത് ഇവിടെ പറഞ്ഞെന്ന് മാത്രം.
ഷെയ്ഖ് അബൂബക്കർ ബിൻ സാലിം അൽ അലാവി (റ ) എഴുതിയ താജ് സ്വലാത്തിന്റെ യഥാർത്ഥ രൂപം.
ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള താജ് സ്വലാത്താണ് താഴെ കൊടുത്തിരിക്കുന്നത് .
اللَّهُمَّ صَلِّ عَلىَ سَيِّدِنَا مُحَمّدٍ صَاحِبِ التَّاجِ وَالْمِعْرَاجِ وَالْبُرَاقِ وَالْعَلَمِ دَافِعِ الْبَلَاءِ وَالْوَبَاءِ وَالْقَحْطِ وَالْمَرَضِ وَالْأَلَمِ اِسْمُهُ مَكْتُوبٌ مَرْفُوعٌ مَشْفُوعٌ مَنْقُوشٌ فِي اللَّوْحِ وَالْقَلَمِ سَيِّدِ الْعَرَبِ وَالْعَجَمِ جِسْمُهُ مُقَدَّسٌ مُعَطَّرٌ مُطَهَّرٌ مُنَوَّرٌ فِي الْبَيْتِ وَالْحَرَمِ شَمْسِ الضُّحَىٰ بَدْرِ الدُّجَىٰ صَدْرِ الْعُلَى نُورِ الْهُدَى كَهْفِ الْوَرَىٰ مِصْبَاحِ الْظُّلَمِ جَمِيلِ الْشِّيَمِ شَفِيعِ الْأُمَمِ صَاحِبِ الْجُودِ وَالْكَرَمِ وَاللَّهُ عَاصِمُهُ وَجِبْرِيلُ خَادِمُهُ وَالْبُرَاقُ مَرْكَبُهُ وَالْمِعْرَاجُ سَفَرُهُ وَسِدْرَةُ مُنْتَهَىٰ مَقَامُهُ وَقَابَ قَوْسَيْنِ مَطْلُوبُهُ وَالْمَطْلُوبُ مَقْصُودُهُ وَالْمَقْصُودُ مَوْجُودُهُ سَيِّدِ الْمُرسَلِينَ خَاتِمِ النَّبِيِّينَ شَفِيعِ الْمُذْنِبِينَ اَنِيسِ الْغَرِيبِينَ رَحْمَةٍ لِلْعَالَمِينَ رَاحَةِ الْعَاشِقِينَ مُرَادِ الْمُشْتَاقِينَ شَمْسِ الْعَارِفِينَ سِرَاجِ السَّالِكِينَ مِصْبَاحِ الْمُقَرَّبِينَ مُحِبِّ الْفُقَرَاءِ وَالْغُرَبَاءِ وَالْمَسَاكِينِ سَيِّدِ الثَّقَلَيْنِ نَبِيِّ الْحَرَمَيْنِ اِمَامِ الْقِبْلَتَيْنِ وَسِيلَتِنَا فِي الدَّارَيْنِ صَاحِبِ قَابِ قَوْسَيْنِ مَحْبُوبِ رَبِّ الْمَشْرِقَيْنِ وَالْمَغْرِبَيْنِ جَدِّ الْحَسَنِ وَالْحُسَيْنِ مَوْلَانَا وَمَوْلَى الثَّقَلَيْنِ اَبِي الْقَاسِمِ سَيِّدِنَا مُحَمَّدِ بْنُ عَبْدِ اللهِ نُورٍمِنْ نُورِ اللهِ يَا اَيُّهَا الْمُشْتَاقُونَ بِنُورِ جَمَالِهِ صَلُّوا عَلَيْهِ وَعَلَى اٰلِهِ وَ اَصْحَابِهِ وَسَلِّمُو تَسْلِيمً