ഹിജാമ


unnamedരീരത്തിൽ നിന്ന് ചർമത്തിലൂടെ രക്തം പുറ ത്തു കളയുന്ന പുരാതന ചികിത്സാരീതിയാണ്  ഹിജാമ.വലിച്ചെടുക്കുക എന്നർ ത്ഥം വരുന്ന ” ഹജ്മ” എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമ എന്ന പദം.ഹോർണിംഗ് ,സക്കിംഗ് മെത്തേഡ് ,ബ്ലഡ് സ്റ്റാറ്റീസ് ട്രീറ്റ്മെൻറ് ,സുസിറ്റൻ ട്യൂബ് ട്രീറ്റ്മെൻറ്  തുടങ്ങിയ പേരുകളിലാണ്  ഹിജാമ അറിയപ്പെടുന്നത് .

ഹിജാമ തെറാപ്പിയുടെ ഗുണങ്ങൾ
*————*————***
ശരീരത്തിലെ വിഷാംശ ങ്ങളെ  പുറം തള്ളുക, രക്ത ചംക്രമണം വർദ്ധിപ്പി ക്കുക  ,കോശങ്ങളിലെ അസിഡിറ്റി കുറയ്ക്കുക,  രോഗപ്രതിരോധ ശേഷി  വർദ്ധിപ്പിക്കുക, തലച്ചോറി ലേക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു.
  അറബികൾക്കിടയിൽ പൗരാണിക കാലം മുതൽ പ്രചുര പ്രചാരം നേടിയ ഒരു ചികിത്സാരീതിയാണ് ഹിജാമ. മുത്ത് നബി(സ) ഹിജാമ ചെയ്യാൻ അനുയാ യികളെ പ്രോത്സാഹ പ്പിച്ചി രുന്നു.

അബൂഹുറൈറ(റ) പറയുന്നു, നബി(സ)പറഞതായി. നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏതെങ്കിലും വല്ല ഗുണവുമുണ്ടെങ്കിൽ അത് ഹിജാമ ചെയ്യുന്നതിലാണ്
(അബൂദാവൂദ് 10/346)

          ഇബ്നു അബ്ബാസ് (റ) നിവേദനം നബി(സ)പറഞ തായി.  “ഹിജാമ ചെയ്യുന്നവൻ എത്ര നല്ല മനുഷ്യനാ ണ് അവൻ അശുദ്ധ രക്തം കളയുന്നു  നട്ടെല്ലിനു ആശ്വാസം നൽകുന്നു, കണ്ണിനു തെളിച്ച മുണ്ടാ കുന്നു .”(തിർമിദി7/376)
നബി(സ) മൂന്ന് തരത്തി ലുള്ള ചികിത്സയെ കുറിച്ച്  പറഞ്ഞു “ഹിജാമ, തേൻ കഴിക്കൽ, തീകൊണ്ട് ചാപ്പ കുത്തൽ എന്നിവയാണത് . എന്നാൽ തീകൊണ്ട് ചികിത്സിക്കുന്നത് ഞാൻ എൻറെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു..”

 ഹിജാമയുടെ ചികിത്സാരീതി
——x—x——xx—x—
             മുൻകാലങ്ങളിൽ ശരീര ത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുക ളുണ്ടാക്കി അവിടെ മ്യഗ ങ്ങളുടെ കൊമ്പ്  അമർത്തി വെച്ച് രക്തം വലിച്ചെടുത്തായിരുന്നു ചികിത്സ ചെയ്തത്. അങ്ങനെ

യാണ് ഇതിന് കൊമ്പ് ചികിത്സ എന്ന് പേര് വന്നത്. അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളിൽ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുർവേദത്തിൽ ഇപ്പോഴും പ്രചാരത്തി ലുണ്ട്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷീൻ ഉപയോഗിച്ച്  രക്തത്തെ ഒരു പോയിൻറിൽ കേന്ദ്രീകരിക്കുന്നു. ശേഷം ആ ഭാഗത്ത് ഒലിവെണ്ണ പുരട്ടി മസാജ് ചെയ്യുന്നു. ശേഷം ബ്ളേഡ് ഉപയോഗിച്ച്  നിശ്ചിത ഭാഗത്ത് ചെറിയ മുറിവുക ളുണ്ടാക്കി  വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളിൽ  വലിച്ചെടുക്കുകയാണ് ചെയ്യുന്നത് .അതുകൊണ്ടാ ണ്  ഇതിനെ കപ്പിംഗ്  ചികിത്സ എന്ന് പറയുന്നത്.  കൊൻപ് വെക്കുന്ന ഭാഗങ്ങൾ രോഗത്തിനനുസ രച്ച് വ്യത്യാസപ്പെട്ടിരക്കും. എന്നിരുന്നാലും  ശരീരത്തിന്റെ പുറം ഭാഗം , കഴുത്ത്  നട്ടെല്ലിൻറെ  താഴ്ഭാഗം എന്നീ പ്രധാന സ്ഥലങ്ങളി ലാണ് ഇത് സാധാരണ ചെയ്യുന്നത്. മുട്ട് വേദന,സന്ധിവേദന, കഴുത്ത് വേദന, വിഷാദം, മൈഗ്രെയ്ൻ (ചെന്നിക്കുത്ത്), വിവിധ തരം ചർമ രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളായ പ്രഷർ, കൊളസ്ട്രാൾ, യൂറിക് ആസിഡ് എന്നി വക്കും ബദൽ ചികിത്സാ രീതി എന്ന നിലയിൽ ഹിജാമ പരീക്ഷിക്കാം.

                കേരളത്തിൽ പഴയകാല പണ്ഡിതന്മാർ പലരും മ്യഗങ്ങളുടെ കൊമ്പ് കൊണ്ട് ഹിജാമ ചെയ്യിക്കുമായിരുന്നു. രോഗമില്ലെങ്കിലും വർഷത്തിൽ രണ്ട് തവണ ഹിജാമ ചെയ്യൽ സുന്ന ത്തായി പറയപ്പെടുന്നു. പ്രവാചക വൈദ്യം  (തിബ്ബുന്നബി)  ഇന്ന് നില നിൽക്കുന്നത് യൂനാനി വൈദ്യ ശാസ്ത്രത്തിലൂ ടെയാണ്.

        ഷമീമഉമർ

About shameema Umer

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *