അനുഗ്രഹങ്ങളുടെയും കാരുണ്യത്തിൻെറയും മാസമായ മുഹറം പടിയിറ ങ്ങുന്നു.മുഹറത്തിൻെറ നേട്ടങ്ങളിലും,പുണ്യങ്ങളിലും നാം സായൂജ്യമടയുമ്പോൾ ഇവിടെ വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരിക്കുന്ന കണ്ണീരിൽ കുതിർന്ന ഒരു ചരിത്രമുണ്ട്.മുസ്ലീം ഉമ്മത്തിൻെറ എന്നത്തെയും നോവായി മാറിയ കർബല യുദ്ധവും,മഹത്തായ ഖിലാഫത്ത് ഭരണ ത്തിൻെറ ശിഥിലീകരണവും.ഇവിടെ ശഹീദായത് മറ്റാരുമല്ല മുത്തു നബി(സ)യുടെ പൊന്നോമന പൗത്രനും,ഇസ്ലാമിൻെറ ധീരനായ അലി(റ)വിൻെയും,ഫാത്തിമ ബീവീ(റ.അ)വിൻെയും പുത്രൻ. …ഹസ്രത്ത് ഹുസെെൻ(റ.അ)
നബി(സ.അ.വ)വഫാത്തിനു ശേഷം ഇസ്ലാമിക ഭരണകൂടം ബഹുമാനപ്പെട്ട ഖുലഫാഉ റാഷിദീങ്ങളുടെ നേതൃത്ത്വത്തിൽ അഭിവൃദ്ധി പ്രാപിച്ചു.അതിനു ശേഷം ഭരണം ഏറ്റെടുത്തത് മുആവിയ(റ.അ) ആയിരുന്നു.അദ്ദേഹത്തിൻെറ ഭരണം രണ്ടുദശാബ്ദ കാലം നീണ്ടുനിൽക്കുകയും,കുറ്റമറ്റതുമായിരുന്നു.ജീവിച്ചിരിക്കുമ്പോൾ തന്നെ തൻെറ പിൻഗാമിയെ നിശ്ചയിക്കുന്ന പതിവുണ്ടായിരുന്ന അന്ന്,തനിക്ക് ശേഷം ഹസൻ(റ.അ) ഖലീഫയായിരിക്ക ണമെന്ന് ഇരുവരും(ഹസൻ റ.അ,മുആവിയ റ.അ) ചേർന്ന് തീരുമാനിച്ചു.നിർഭാഗ്യ കരമെന്നു പറയട്ടെ,,ഹിജ്റ 49ൽ മദീനയിൽ വെച്ച് ഹസൻ(റ.അ)ശഹീദായതോടുകൂടി ആ തീരുമാനം നടക്കാതെ പോയിപിന്നീട്,ഖലീഫാപദവി അലങ്കരിക്കാൻ ഏറ്റവും യോഗ്യനും,അർഹനുമായ ഹുസെെൻ(റ.അ) ജീവിച്ചിരിക്കെ മുആവിയ(റ.അ)തൻെറ പുത്രനായ യസീദിനെ പിൻ ഗാമിയാക്കൻ നിശ്ചയിച്ചു.എന്നാൽ സത്യ മതത്തിൻെയും,സുന്നത്തിൻെറയും പാതയിൽ നിന്ന് വ്യതിചലിച്ചു ജീവിക്കുന്ന യസീദിനെ ബെെആത്ത് ചെയ്യാൻ മദീനക്കാർ മാത്രമല്ല,സ്വന്തം രാജ്യക്കാർ(കൂഫക്കാർ) തന്നെ വിസമ്മതിച്ചു.ബെെആത്ത് ചെയ്യാൻ വിസ്സമതിച്ചവരുടെ കൂട്ടത്തിൽ മഹാനായ ഹുസെെൻ(റ.അ),അബ്ദുള്ളാഹിബ്നു സുബെെർ(റ.അ) എന്നിവരുണ്ടായിരുന്നു. അവർ രഹസ്യമായി മക്കയിലേക്ക് പാലായനം ചെയ്തു.യസീദിനെ പരസ്യമായി പിൻതുണക്കിലെന്ന് അവർ തീരുമാനിച്ചു.എന്നാൽ ഉമവിയ്യ ഭരണകൂടം പക്ഷപാതത്തിലും വംശീയ ചിന്തയിലും ഏറെ മുന്നിലായിരുന്നു.എന്തിനും തയ്യാറായിരുന്നു അവർ..
ഹുസെെൻ(റ.അ) തങ്ങളുടെ നേതാവായി വാഴിക്കാൻ കൂഫക്കാർ ആഗ്രഹിച്ചു.കൂഫയിലെ പ്രമുഖ നേതാക്കളെല്ലാം സുലെെമാന്ബുനു സ്വർദ്ദ്(റ.അ) വീട്ടിൽ യോഗം ചേർന്നു മഹാനവർകളെ ക്ഷണിക്കാൻ കത്തെഴുതാൻ തീരുമാനിച്ചു.എല്ലാ കത്തിലും തങ്ങൾക്കൊരു മതനേതൃത്വം ഇലെന്നും അങ്ങു സ്ഥാനം ഏറ്റെടുക്കണമെന്നും അവർ ഊന്നി പറഞ്ഞു.മതപരമായി നയിക്കാൻ ആളില്ലാതെ ആ നാട് നശിക്കുന്നതു ഹുസെെൻ(റ.അ) ഗൗരവമായി കണ്ടു.ക്ഷണം സ്വീകരിച്ചുകൊണ്ടു അദ്ദേഹം മറുപടി സന്ദേശമയച്ചു.ഹുസെെൻ(റ.അ) എഴുതി….”ഹാനിഉം സഈദും നിങ്ങളുടെ സന്ദേശമായി ഇവിടെ വന്നു……ഇതിനു മുമ്പ് ധാരാളം പേർ ഇതേ ആവശ്യവുമായി വന്നിട്ടുണ്ട്…..ഒരു അമീറിൻെറ അഭാവം പരിഹരിക്കാൻ ഞാൻ അങ്ങോട്ടു വരണമെന്നാണലോ നിങ്ങളുടെ ആവശ്യം…. .അതിനാൽ സ്ഥിതി ഗതികൾ നേരിട്ടറിയാൻ എൻെറ പിതൃവ്യ പുത്രനെ അങ്ങോട്ടയക്കുന്നുണ്ടു…. .ശരിയായ നിലപാട് അദ്ദേഹത്തെ അറിയിക്കുക….പ്രതികരണം അനുകൂലമാണെൻകിൽ ഞാൻ വരാം”….(അത്ത്വിബ്രി).
കത്തിൽ വ്യക്തമാക്കിയതുപോലെ മുസ്ലീമിബ്നു അഖീൽ(റ.അ) കൂഫയിലേക്ക് അയച്ചു.അവിടുത്തെ ജനങ്ങൾ അദ്ദേഹത്തെ ഉചിതമായ രീതിയിൽ സ്വീകരിച്ചു.ഹുസെെൻ(റ.അ)ബെെആത്തുചെയ്യാനുള്ള സന്നദ്ധത അവർ അറിയിച്ചു.തഥവസരത്തിൽ,കൂഫയിലെ സ്ഥിതി അനുകൂലമാണെന്നറിയിച്ചു കൊണ്ട് ഹുസെെൻ(റ.അ)വിന് അദ്ദേഹം സന്ദേശമയച്ചു.മുസീം(റ.അ)വിൻെറ സാമീപ്യവും കൂഫക്കാരുടെ അദ്ദേഹത്തോടുള്ള പ്രതികരണവും അവിടുത്തെ ഗവർണ്ണറെ മന:പ്രയാസത്തിലാക്കി.നുഅ്മാന്ബ്നു ബശീർ(റ.അ) ആയിരുന്നു ഗവർണ്ണർ. പെതുവെ ശാന്തനും,ശുദ്ധനുമായ ഗവർണ്ണർക്കു പകരം കരുത്താനായ ഒരാളെ അവിടുത്തെ ഗവർണ്ണറാക്കണമെന്നു ബനൂ ഉമ്മയ്യ പക്ഷപാതികളിൽ ചിലർ യസീദിനെഴുതി.പരുക്കൻ സ്വാഭാവക്കാരനായ ബസ്റയിലെ ഗവർണ്ണർ ഉബെെദുള്ളാഹിബ്നു സിയാദിനെ പുതിയ ഗവർണ്ണറായി അവരോധിച്ചു.ഗവർണ്ണറുടെ സ്ഥാനമാററ വിവരങ്ങളൊന്നു മറിയാതെ ഹുസെെൻ(റ.അ)നെ പ്രതീക്ഷീച്ചിരുന്ന കൂഫയിലെ ജനങ്ങൾ,തങ്ങളുടെ മുന്നിൽ വന്ന സിയാദിനെ ഹുസെെൻ (റ.അ)ആണെന്നു തെറ്റിദ്ധരിച്ചു ഹർഷാരവങ്ങളോടെ സ്വീകരിക്കുകയും,മർഹബയോതുകയും ചെയ്തു.ഇതുമൂലം കൂഫക്കാരുടെ മനോഗതം മനസ്സിലാക്കാൻ സിയാദിനു സാധിച്ചു.വമ്പിച്ച ഇനാമുകൾ പ്രഖ്യാപിച്ചു മുസ്ലീം(റ) നെതിരെ സിയാദ് വലവീശി.വീടുകൾ മാറി മാറി താമസിച്ച മുസ്ലീം(റ.അ)നെ അവർ ചതിപ്രയോഗത്തിലൂടെ കീഴടക്കി സിയാദിൻെറ മുമ്പിൽ ഹാജറാക്കി.ബെെആത്തുചെയ്യാമെന്നേറ്റിരുന്നവർ പോലും അദ്ദേഹത്തെ അറിയുന്നതായി പോലും ഭാവിച്ചില്ല.വധഭീഷണി മുഴക്കിയപ്പോൾ തനിക്ക് വസിയത്ത് ചെയ്യാൻ അവസരം തരണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
‘കൂഫയിലേക്ക് വരരുതെന്നും മക്കയിലേക്ക് തന്നെ തിരിച്ചു പോകണമെന്നുംഹുസെെൻ(റ.അ) അറിയിക്കാൻ,അവിടെയുണ്ടായിരുന്ന സഅ്ദ്ബ്നു അബീ വഖാസിനോട് വസിയത്ത് ചെയ്തു’ ശേഷം അദ്ദേഹം വധിക്കപ്പെട്ടു.മുസ്ലീം(റ.അ) അഭയം നൽകിയ ഹാനിഉം വധിക്കപ്പെട്ടു.കൂഫയിലെ ചിത്രം മാറിയതറിയാതെ,ദുൽഹിജ്ജ 8ന് ഹുസെെൻ(റ.അ) മക്കയിൽ നിന്ന് പുറപ്പെട്ടു.തന്നെ ബെെആത്തു ചെയ്യാൻ തയ്യാറായി നിൽക്കുന്ന കൂഫയിലേക്ക് ആൾബലമോ, ആയുധബലമോ ഇല്ലാതെ നബി കുടുംബത്തിൽ പെട്ട സ്ത്രീകളും, കുട്ടികളടക്കം കേവലം 72 പേരുമായി ബഹുമാനപ്പെട്ടവർ യാത്ര തിരിച്ചു.വഴിയിൽ വെച്ചു പല പ്രമുഖ സ്വഹാബികളും അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ ശ്രമിചെൻങ്കിലും അദ്ദേഹം സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നു.വഴിയിൽ വെച്ച് സുപ്രസിദ്ധ കവിയായ ഫറസ്ദഖിനെ കണ്ടപ്പോൾ കൂഫയിലെ സ്ഥിതി അന്വേഷിച്ചു. അദ്ദേഹം പറ ഞ്ഞു ……” അവർ താൻകളെ തിരസ്ക്കരിക്കും….അങ്ങു ചെല്ലുന്ന ജനങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണെൻകിലും അവരുടെ കെെകൾ അങ്ങേക്കെതിരായിരിക്കും”…..എങ്കിലുംമുന്നോട്ടുപോകാൻ അദ്ദേഹത്തിനു ന്യായങ്ങളുണ്ടായിരുന്നു. ഒരു വിഘടിത വിഭാഗത്തിൻെറ ആക്രമണ ത്താൽ താൻ വധിക്കുമെന്നു നേർത്തെ അറിവു ലഭിച്ചിട്ടുള്ള അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഭൂമിക്ക് അകത്ത് അക്രമം അരങ്ങേറുന്നതു അഹിതമായിരുന്നു.മക്കയുടെ പവിത്രത കളങ്കപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.അവിടുന്നു യാത്രതുടർന്നു
ഹുസെെൻ(റ.അ)വിൻെറ യാത്രയറിഞ്ഞപ്പോൾ ഇബ്നു സിയാദ് കൂഫയിൽ വൻ സെെനിക ക്രമീകരണങ്ങൾ നടത്തി കൂഫയോടടുത്ത ഹിജാസ് എന്ന സ്ഥലത്തെത്തിയപ്പോൾ തൻെറ വരവറിയിക്കാൻ മുല കുടി ബന്ധത്തിലുള്ള അബ്ദുള്ള എന്ന സഹോദരനെ പറഞ്ഞയച്ചു.പക്ഷെ അദ്ദേഹം സിയാദിൻെറ സെെനികരുടെ കെെയിൽ അകപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.സ്ഥിതി അനുകൂലമല്ല എന്നു മനസ്സിലാക്കിയ ഹുസെെൻ (റ)വും സംഘവും തിരിച്ചുപോകാനൊരുങ്ങിയെൻകിലും പിതാവിൻെറ രക്തത്തിനു പകരം ചോദിക്കണമെന്നു മുസ്ലീം(റ.അ)മക്കൾ വാദിച്ചു.
മുന്നോട്ടു നീങ്ങുന്ന ഹുസെെൻ (റ.അ) ശർറാഫ് എന്ന സ്ഥലത്തു വെച്ചു ആയിരകണക്കിനു അംഗങ്ങളുള്ള ഇബ്നു സിയാദിൻെറ സെെനികർ വളഞ്ഞു.ഹുസെെൻ(റ.അ) തൻെറ വരവിൻെറ ഉദ്ദേശ്യം അറിയിച്ചു…”നിങ്ങളുടെ നാട്ടുകാർ ഇവിടെ വരണ മെന്നാവശ്യപ്പെട്ട് വന്നതാണ് ഞാൻ.അവർക്കിഷ്ടമല്ലെൻകിൽ ഞാൻ പിരിഞ്ഞു പൊയ്ക്കൊള്ളാം”…..എന്നാൽ യസീദിനെ ബെെആത്ത് ചെയ്യാൻ അവർ നിർബന്ധിച്ചുകൊണ്ടിരുന്നു.കുടിവെള്ളം നിഷേധിക്കുന്ന കടുത്ത നടപടികൾ വരെ അവർ കെെകൊണ്ടു എന്നാൽ അധികാര പ്രമത്തനായ യസീദിനെ ബെെആത്തുചെയ്യുക എന്ന നിലപാടിനോട് യോജിക്കാൻ ഹുസെെൻ(റ.അ) തയ്യാറായില്ല. ഇത് പോരാട്ടത്തിലേക്ക് നയിച്ചു. ഇബ്നു സിയാദ് യുദ്ധ പ്രഖ്യാപനം നടത്തി. ഒരു ദിവസത്തെ സാവകാശം മഹാനവർകൾ ആവശ്യ പ്പെട്ടു
മുഹറം പത്ത് ….പോരാളികൾ കുറച്ചേയുള്ളുവെങ്കിലും ഹുസെെൻ(റ)യുദ്ധത്തിനു സജ്ജമായി മറുപക്ഷത്ത് അയ്യായിരം പേരടങ്ങുന്ന ഇബ്നു സിയാദിൻെറ സംഘവും. അദ്ദേഹത്തിൻെറ പക്ഷത്തുള്ളവരെല്ലാം നിമിഷങ്ങൾക്കുള്ളിൽ മരിച്ചുവീണു. നബി(സ) പരിലാളനയേൽക്കാൻ ഭാഗ്യം ലഭിച്ച ഹുസെെൻ(റ.അ) നേരിടാൻ ആരും തയ്യാറായില്ല. ആർക്കും ആ പാപഭാരം ഏറ്റുകൂടെന്നായിഹുസെെൻ(റ.അ) പടക്കളത്തിലിറങ്ങി.ശമീറുബ്നു ദുൽ ജുഗീൻഎന്നയാൾ മഹാനവറുകൾക്കെതിരെ സെെന്യത്തെ തിരിച്ചു.സിനാനുബ്നു അനസ് എന്നയാൾ മഹാനവർകളെ വധിക്കുകയും ഗളച്ചേദം നടത്തുകയും ചെയ്തു.ചരിത്രം തേങ്ങിയ നിമിഷങ്ങൾ….അങ്ങനെ അലി(റ.അ)ബന്ധുക്കളെന്ന അവകാശ പ്പെടുന്നവരുടെ കെെകൾ കൊണ്ടു തന്നെ,തൻെറ പിതാവിൻെറ ഭരണ തലസ്ഥാനമായ കൂഫയിൽ വെച്ച് മഹാനവർകളുടെ മഹനീയ ജീവിതം അവസാനിച്ചു.
ഒാരോ അശൂറാഅ് ദിനവും ഒാരോ ഒാർമ്മപ്പെടുത്തലുകളാണ്…..ഖിലാഫത്ത് അതിൻെറ യഥാർത്ഥ സ്വഭാവത്തിൽ നിന്ന് വ്യതിചലിച്ച് രാജ്യാധിപത്യത്തിൻെറ ശെെലിയിലേക്ക് മാറുന്നതു തടയാൻ തൻെറ ജീവൻ വരെ ത്യജിച്ച ഹുസെെൻ(റ.അ) ശഹീദായ ദിവസം.കർബല ദിനാചരണത്തിൻെറ പേരിൽ ഇന്ന് നടക്കുന്ന അത്യാചാരങ്ങൾ അനുവദനീയമല്ലെങ്കിലും മഹാനവർകളുടെ ഹള്റത്തിലേക്ക് ഖുർആൻ പാരായണം ചെയ്തും.ദുആ വർദ്ധിപ്പിച്ചും നമ്മുടെ ഹുബ്ബ് നിലനിർത്താം,ഒപ്പം ബഹുമാനപ്പെട്ടവരെ ഏറ്റവുമധികം സ്നേഹിച്ചിരുന്ന ഹബീബിൻെറ(സ.അ.വ)യുടെ പൊരുത്തവും………..
ആഷ്ന സുൽഫിക്കർ