ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതവിശ്വാസത്തിനും പരസ്പരം ഊര്‍ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്‍ണ്ണമാണ്. ശാസ്ത്രവളര്ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്.
ശാസ്ത്രവും ക്രൈസ്തവതയും
—————————————-
മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന ഗ്രീക്കുകാര്‍ക്കിടയില്‍ ഒരു ഐതിഹ്യമുണ്ടായിരുന്നു. മനുഷ്യപൂര്വ്വികരിലൊരാളായ പ്രോമിത്യൂസ് ദൈവത്തെയും മാലാഖമാരെയും മറികടന്ന് സ്വര്‍ഗ്ഗലോകത്തു നിന്ന് ആവാഹിച്ചെടുത്ത പ്രകാശമാണ് മനുഷ്യ ഹൃദയങ്ങളില്‍ വെളിച്ചവും ജ്ഞാന പ്രചോദകവുമായി വര്‍ത്തിച്ചത് എന്ന് അവരിലൊരു വിഭാഗം വിശ്വസിച്ചുവരുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന മതവും ഭൗതിക വിജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രവും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴമ്പില്ലാത്ത ഈ കെട്ടുകഥക്ക് വളരെ വലിയ സ്വാധീനമുണ്ടെന്നു പറയപ്പെടുന്നു.
സമാനമായ അന്ധവിശ്വാസ ധാരണകള്‍ മതത്തിന്റെ പേരില്‍ പ്രവത്തിക്കുന്ന പല സമൂഹങ്ങള്‍ക്കും ഉണ്ടെന്നതും അവിതര്‍ക്കിതമാണ്.
അത്തരം വിശ്വാസ സമൂഹങ്ങളുടെ നിലാപാട് നുസരിച്ച് മനുഷ്യന്റെ ശാസ്ത്രപുരോഗതിയെ ദൈവം നീരസത്തോടെയാണ് നോക്കിക്കാണുന്നത് എന്നാണ് . കാരണം അവര്‍ കരുതിയത് ദൈവകരങ്ങളില്‍ നിന്ന് മനുഷ്യന് മോചനം നേടാനുള്ള മാര്‍ഗമാണ് ശാസ്ത്രം. ശാസ്ത്ര രംഗത്ത്, മനുഷ്യന് ഓരോ അടി മുമ്പോട്ട് വെക്കുമ്പോഴും ദൈവം ഒരിഞ്ച് പിന് വലിയാന്‍ നിര്ബന്ധിതനാവുന്നുവെന്നര്ത്ഥം. ‘പ്രപഞ്ചത്തെ കീഴടക്കുക’ ‘ചന്ദ്രനില്‍ ആധിപത്യമുറപ്പിക്കുക’ തുടങ്ങിയ, നാം സാധാരണ ഉപയോഗിക്കാറുള്ള ഭാഷാ ശൈലികള്‍ പോലും ഇത്തരമൊരു വീക്ഷണത്തിന്റെ ശേഷിപ്പുകളാണ്.
ശാസ്ത്ര വിരോധത്തിന്റെ ചരിത്രകാരണം
———————————————————-
രണ്ാം നൂറ്റാണ്ില് ഗ്രീസിലും റോമിലും ലക്ഷക്കണക്കിനാളുകള്‍ക്ക് കൂട്ടത്തോടെ ക്രൈസ്തവതയിലേക്ക് ചേക്കേറേണ്ിവന്നു. തങ്ങളുടെ പരമ്പരാഗത വിശ്വാസൈതിഹ്യങ്ങളൊന്നും അവര്‍ കൈവെടിഞ്ഞിരുന്നില്ല. ക്രിസ്തുമതത്തിനങ്ങനെ ഒരു നിര്‍ബന്ധ ബുദ്ധിയുമുണ്ായിരുന്നില്ല. തദ്ഫലമായി പ്രപഞ്ചം, സൂര്യന്, ഭൂമി എന്നിവയെക്കുറിച്ച് അരിസ്റ്റോട്ടിലും സോക്രട്ടീസും പറഞ്ഞുവെച്ച കാഴ്ചപ്പാടുകളത്രയും ചര്‍ച്ച് അംഗീകരിക്കുകയും ബൈബിളില്‍ പോലും അവക്കിടം നല്‍കുകയും ചെയ്തു. അതിന്റെ ഭാഗമെന്നോണം പ്രോമിത്യൂസിനെക്കുറിച്ചുള്ള ഐതിഹ്യം ആദമിന്റെ സ്വര്‍ഗാരോഹണക്കഥയുമായി കൂടിക്കലര്‍ന്നു. പ്രോമിത്യൂസ് ആദമും, അകത്താക്കിയ ഫലം അറിവിന്റേതുമായി ചിത്രീകരിക്കപ്പെട്ടു. അറിവും ശാസ്ത്രബോധവുമൊക്കെ ദൈവ വിശ്വാസത്തില്‍ നിന്ന് മനുഷ്യനെ പിന്തരിപ്പിക്കുന്ന ഘടകങ്ങളാണെന്ന ധാരണ വളര്‍ന്നുവന്നു.
ബൈബിള്‍ നേരത്തെ അംഗീകാരം നല്കിയ നിഗമനങ്ങള്‍ക്കെതിരെയുള്ള ആശയങ്ങള്‍, അവക്ക് എത്ര തന്നെ ബൗദ്ധിക പ്രമാണങ്ങളുടെ പിന്ബലമുണ്െങ്കിലും ദൈവനിരാസമായി മുദ്രകുത്തപ്പെട്ടു. അതിനോട് ഔദ്ധത്യം കാണിക്കുന്ന ശാസ്ത്രഗവേഷകരെ കൈകാര്യം ചെയ്യാന്‍ ഇന്‍ക്യൂസിഷന്‍ കോര്‍ട്ട് എന്ന കുറ്റാന്വേഷണ വിഭാഗം നിലവില്‍ വന്നു. തുടര്‍ന്ന്, ഗലീലിയോ, ബ്രൂണെ, കെപ്ലര്‍ തുടങ്ങി നിരവധി ശാസ്ത്രജ്ഞര്‍ ചര്‍ച്ചിന്റെ കൊലക്കോ ക്രൂര പീഡനങ്ങള്‍ക്കോ വിധേയരായി. നവോത്ഥാന യുഗം പുലര്‍ന്നതോടെ ശാസ്ത്രം ചര്‍ച്ചിന്റെ ഉരുക്കു മുഷ്ടികളില്‍ നിന്നു കുതറിമാറി അനതിവിദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. മുന്നിലെത്തിയ ശാസ്ത്രം പന്നിലുള്ള മതത്തെ നോക്കി പഴഞ്ചന്‍, പിന്തിരിപ്പന് എന്നൊക്കെ പരിഹസിച്ചു.
ശാസ്ത്രവും ഇസ്ലാമും
——————————
ഇസ്ലാമിന് ഒരുകാലത്തും ശാസ്ത്രവുമായി സംഘട്ടനത്തിലേര്പ്പെടേണ് ഗതികേടുണ്ായിട്ടില്ല. മുസ്ലിം ലോകത്ത് ഒരു കാലത്തും ഒരു ‘ഇന്ക്യുസിഷന് കോടതി്’ ഉണ്ായിട്ടുമില്ല. കാലോചിതമായ ശാസ്ത്ര നിഗമനങ്ങള്‍ക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരെത്തന്നെ പില്ക്കാലത്ത് തിരുത്തിയിട്ടുമുണ്്. മുസ്ലിംകളെ ശാസ്ത്രരംഗത്ത് മുന്നേറാന്‍ സഹായിച്ചത് പണ്ഡിതസഭയുടെ പ്രചോദനവും ഭരണകൂടത്തിന്റെ നിര്‍ലോഭ പിന്തുണയുമായിരുന്നു. ഒട്ടുമിക്ക മുസ്ലിം ശാസ്ത്രജ്ഞരും ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധജ്ഞാനം നേടിയവര്‍ കൂടിയായിരുന്നു. അതുകൊണ്ു തന്നെ പ്രാചീന ഗ്രീക്കിലും റോമിലും പേര്ഷ്യയിലുമുണ്ായിരുന്ന വിജ്ഞാനങ്ങള്‍ അവര്‍ അഭ്യസിച്ചിരുന്നെങ്കിലും ഇസ്ലാമേതര ഐതിഹ്യങ്ങളും വിശ്വാസ ദര്‍നങ്ങളും നുഴഞ്ഞുകയറി