പക്ക് വട (കൊക്ക് വട)
നാലു മണി ചായയുടെ ഒപ്പം കൊറിക്കാൻ പറ്റുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ്.
ആവശ്യമുള്ള സാധനങ്ങൾ
1. കടലപ്പൊടി -2കപ്പ്
2. വറുത്ത അരിപ്പൊടി -1/2 കപ്പ്
3. മുളകുപൊടി 1- റ്റീ സ്പൂൺ
4. മഞ്ഞൾ പൊടി -ഒരു നുള്ള്
5. കായപ്പൊടി -1/4 ടീസ്പൂൺ
6. ഉപ്പ് -ആവശ്യത്തിന്
7.കറി വേപ്പില -3തണ്ട്
8. പച്ചമുളക്- 3എണ്ണം വട്ടത്തിൽ അരിഞ്ഞത്
9. എണ്ണ – വറുക്കാൻ ആവശ്യത്തിന്
10. വെള്ളം -ഏകദേശം11/4 കപ്പ്
തയ്യാറാക്കുന്ന വിധം
കറിവേപ്പിലയും പച്ചമുളകും ഒഴികെ ബാക്കി ചേരുവകൾ എല്ലാംകുറേശ്ശെ വെള്ളം ഒഴിച്ച് യോചിപ്പിക്കുക. ഇടിയപ്പത്തേക്കാൾ കുറച്ചുകൂടി അയഞ്ഞിരിക്കണം. ഇത് ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിൽ പക്ക് വടയുടെ ചില്ലിട്ട് നിറച്ച് ചൂടായ എണ്ണയിൽ പാനിലേക്ക് നേരിട്ട് വട്ടത്തിൽ ചുറ്റി പൊരിച്ചെടുക്കുക. ഇടക്കൊന്നു മറിച്ചിട്ട് ബ്റൗൺ നിറമായാൽ കോരിയെടുത്ത് നുറുക്കി ചെറിയ കഷ്ണങ്ങളാക്കുക. പച്ചമുളകും കറിവേപ്പിലയും വറുത്ത്കോരി യോജിപ്പിക്കുക.
Masha allah.shaiza….koodutal recipegal pratheeshikkunnu