⭕ സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ ..
ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു.
നബി ﷺ പറഞ്ഞു;
നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക.
കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം ലഭിക്കും. യാത്രക്കാരന്‍ ഓതിയാല്‍ യാത്രയില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാനാണെങ്കില്‍ അത് തിരിച്ചുകിട്ടും. മരണാസന്നനായവന്റെ സമീപത്ത് വെച്ചോതിയാല്‍ മയ്യിത്തിന് മരണവേദന കുറയും. രോഗി ഓതിയാല്‍ രോഗം സുഖപ്പെടും എന്നല്ല യാസീന്‍ ഏതൊരാവശ്യത്തിന് വേണ്ടിയാണോ ഓതിയത് ആ ആവശ്യം നിറവേറുക തന്നെ ചെയ്യും
(റൂഹുല്‍ ബയാന്‍)
ദുആ :