8
ചിക്കന്‍ മജ്ബൂസ്
******************.
ചിക്കന്‍ …1 കിലൊ
ബസുമതി അരി …3 കപ്പ്
സവാള …3
ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് …2 സ്പൂണ്‍
പച്ചമുളക് ..6
കാപ്സികം …1
ചിക്കന്‍ സ്റ്റോക്ക് ..1 ക്യൂബ്
മജ്ബൂസ് മസാല ..3 സ്പൂണ്‍
മഞ്ഞൾ പൊടി .1 സ്പൂണ്‍
നാരങ്ങ നീര് ..2 സ്പൂണ്‍
ഉണങ്ങിയ നാരങ്ങ …3
പട്ട..1
ഗ്രാമ്പൂ..4
ഏലക്കാ ..5
പെരിഞ്ജീരകം …1 സ്പൂണ്‍
ബെലീവ്സ് …1
ബട്ടര്‍ ..2 സ്പൂണ്‍
ഓയിൽ ..ആവശ്യത്തിനു
തക്കാളി …3
മല്ലിയില
അരി കഴുകി അര മണിക്കൂര്‍ കുതിർത്തു വക്കുക
ചിക്കന്‍ നന്നായി കഴുകി തൊലിയോടു കൂടി 4 കഷ്ണമാക്കി വക്കുക
ഒയിൽ ഒഴിച്ചു അതിലേക്കു പട്ട ,ഗ്രാംപൂ,ഉലക്ക,ബെലീവ്സ് ,പെരിഞ്ജീരകം എന്നിവ ഇട്ടു വഴറ്റി സവാളയും ഇഞ്ചി ,വെളുതുള്ളി പേസ്റ്റും ചേര്‍ത്തു കാപ്സിക്കും ചേർത് നന്നായി വഴറ്റുക …മഞൾ പോഡി്യും മജ്ബൂസ് മസാലയും ചെറുക്കുക .
അതിലേക്കു തക്കാളിയും ചിക്കന്‍ ക്യൂബും ചേർത് വഴറ്റി വെള്ളം ചേര്‍ത്തു കൊടുക്കിക .അതിലേക്കു ചിക്കന്‍ ഇട്ട് നന്നായി വേവിച്ചെടുക്കുക.
ചിക്കന്‍ വെന്ത ശെഷം ,വെള്ളത്തിൽ നിന്നും ചിക്കന്‍ മാറ്റി വക്കുക.
6 കപ് വെളളം ആണ് വേണ്ടത് …
സംശയമുണ്ടെങ്കിൽ ചിക്കന്‍ വേവിച്ച വെള്ളം അളന്ന് നോക്കാം ..
ചിക്കന്‍ മാറ്റി വെച്ച വെള്ളത്തിലേക്ക് അരി ഇട്ട് ,നാരങ്ങ നീരും ബട്ടറും മല്ലിയിലയും ഉണക്കിയ നാരങ്ങയും ചേർത് കുറഞ്ഞ തീയിൽ വേവിചെടുക്കുക …
ചിക്കന്‍ ഓവനിലോ പാനിലോ വെച് ചെറുതായി ഒന്ന് മൊരിചെടുക്കാം ..
റസിയ അൽത്താഫ്