സങ്കൽപങ്ങൾ യാഥാർത്ഥ്യങ്ങൾ

യൗവന തീക്ഷണ
സീമയിലിന്നു ഞാൻ
സങ്കൽപ മഞ്ചലിൻ
തോളിലേറി………..

എന്നിലെ സങ്കൽപ്പ
സ്വപ്നങ്ങൾക്കിന്നിതാ
പക്ഷികൾ മധുരമാം
ഈണം മൂളി………

പാടുന്നൂ ദലങ്ങളും
ആടുന്നൂ ലതകളും
പൂത്തൂതളിർത്തോ
പ്രകൃതി പോലും

ഉദിക്കുന്ന പുലരിയും
മയങ്ങുന്ന രജനിയും
ശോണിതമാംമീ
സന്ധ്യയെലാം…….

വർണ്ണം പകർന്നെൻെറ
ജീവനിൽ ഇന്നിതാ….
ഞാനിന്നുമെന്നെ
മറന്നു പാടി…..

യാഥാർത്ഥ്യ ഊഷര
ജീവൻെറ ചൂളയിൽ
മെഴുകുതിരിയായ്
ഉരുകിയീ ഞാൻ……..

വസന്തവും വന്നീല
കിളികളും പാടീല
ദലങ്ങൾ താളവും
കൊട്ടിയില്ല……..

ഏകയായ് മൂകമായ്
കേഴുന്നു ഞാനിന്ന്
പുച്ചിച്ചുവോ
എൻ നിഴലുപോലും……

എങ്കിലും പൊരുതി
ജയിച്ചൊരീ ജീവന്
സങ്കൽപ ജീവനേക്കാളെ
ന്തു ഭംഗി…………..

ആഷ്ന സുൽഫിക്കർ

About ashnasulfi

Check Also

ഓർമ്മയിലെ നബിദിനം

You need to add a widget, row, or prebuilt layout before you’ll see anything here. …

Leave a Reply

Your email address will not be published. Required fields are marked *