മുത്ത് നബി (സ) തവസ്സുൽ ബൈത്ത് ????????????????????????????????????
shameema Umer
December 3, 2016
കവിത , മുഹമ്മദ് റസൂലുല്ല
1,803 Views

لااله إلا الله لا إله إلا الله
لااله الاالله محمد رسول لله
പുണ്യങ്ങളേറെ ചെയ്യുവാൻ
പരിശുദ്ധിയോടെ നീങ്ങുവാൻ
നേരായപാതയിൽ കൂടുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
കഥനത്തിൻ ഭാരംഒഴിയുവാൻ
കടം വീടി റാഹത്തകുവാൻ
ഖൽബുള്ളിലീമാനേറുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
സിഹ്ർബാധ ബാത്വിലാക്കു വാൻ
ശൈത്വാൻറെ ഗദ്റ് തടുക്കുവാൻ
കണ്ണേറുകാരെ തുരത്തുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
ഉപകാര ഇൽമ് ലഭിക്കുവാൻ
ഗുരുവര്യരിൽ ഗുണമേകുവാൻ
അറിവനുസരിച്ചമൽ ചെയ്യുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
പലപനി അലർജിയും ശുഗർ
പ്രഷറും പ്രമേഹം ക്യാൻസർ
ശിഫയായി ഏറാനായ് സുറൂർ
നബിമുസ്ഥ്വഫ തുണ റബ്ബനാ
ഖൈറായ വീട് ലഭിക്കുവാൻ
കഅ’ബാലയം കൺകാണുവാൻ
തിരുത്വൈബ മണ്ണിൽ ചേരുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
ബിസിനസുകളിൽ ബർക്കത്തിനായ്
ബേജാറ് മാറി ഫറഹിനായ്
ബന്ധങ്ങളിൽ ഇൽഫത്തിനായ്
നബിമുസ്ഥ്വഫ തുണ റബ്ബനാ
സുകൃതം തരും ഇണകൂട്ടിനായ്
സന്താന സൗഭാഗ്യത്തിനായ്
സൽരീതി സമ്പാദ്യത്തിനായ്
നബിമുസ്ഥ്വഫ തുണ റബ്ബനാ
കൃതജ്ഞത:ഇതെഴുതിയ ആളിന് (ഈ വരികൾ എഴുതിയത് ആരാണെന്ന് അറിയില്ല അവർക്കും നമുക്കും അല്ലാഹു (സു) അർഹമായ പ്രതിഫലംനല്കട്ടെ ആമീൻ .)
ഷമീമ ഉമർ