തസ്ബീഹ് നിസ്ക്കാരം

 സുന്നത്തു നിസ്ക്കാരങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് തസ്ബീഹ് നിസ്ക്കാരം.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ(തസ്ബീഹു) ഉരുവിട്ടുകൊണ്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടതു.ഈ നമസ്ക്കാരത്തിനു പ്രത്യേക സമയത്തിനോടും കാരണ ത്തോടും ബന്ധമില്ല.തസ്ബീഹു നിസ്ക്കാരം നാലു റകഅത്താണു.രണ്ടാം റകഅത്തിൽ സലാം വീട്ടി രണ്ട് റകഅത്തായും നാലു റകഅത്തും ഒരുമിച്ചും നിസ്ക്കരിക്കാം(ഫത്ഹുൽ മുഈൻ).ഇമാം നവവി(റ) പറയുന്നു…ഇബ്നുൽ മുബാറക്ക്(റ) പറഞ്ഞു….തസ്ബീഹു നിസ്ക്കാരം രാത്രിയിൽ നിർവഹിക്കുന്ന പക്ഷം ഈരണ്ട് റകആത്തുകളിൽ സലാം വീട്ടുന്നതാണ് ഞാൻ ഇഷ്ട പ്പെടുന്നതു.പകലിൽ നിസ്ക്കരിക്കുന്നപക്ഷം രണ്ടാം റകഅത്തിൽ സലാം വീട്ടുകയോ വീട്ടാതിരിക്കുകയോ ചെയ്യാം(അദ്കാർ)
തസ്ബീഹ് നിസ്ക്കാരത്തിൻെറ രൂപം—–
നിയ്യത്തു…. തസ്ബീഹു എന്ന സുന്നത്തു നിസ്ക്കാരം ഞാൻ നിർവ്വഹിക്കുന്നു എന്ന് കരുതുക
വജ്ജ്ഹത്തു,ഫാത്തിഹ,സൂറത്ത് എന്നിവക്കു ശേഷം പതിനജു പ്രാവശ്യം
سبحان الله .والحمد لله ولااله الا الله والله اكْبَرْلاَ حَوْلَ وَلاَقُووَتَ اِلَابِلاَهِ لْعَلِيِِ لْعَظِيمْ
‘സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലള്ളാഹു വല്ലാഹു അക്ബർ വലാഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യില്‍ അളീം’ എന്ന് ചെല്ലണം.ഇതാണ് തസ്ബീഹിൻെറ പൂർണ്ണ രൂപം.എന്നാൽ സമയദെെെർഘ്യം കണക്കിലെടുത്തു’ അല്ലാഹു അക്ബർ ‘വരെ ചെല്ലുന്ന രീതിയാണ് 
ഇന്നു കണ്ടുവരുന്നതു. പിന്നെ റുകൂഅ് ചെയ്തു,റുകൂഇലെ ദിക്റുകൾക്ക് ശേഷം പത്ത് തവണയും,ഇഅ്ത്തിദാലിൽ പത്തു തവണയും രണ്ട് സുജൂദിൽ പത്തു തവണ വീതവും സൂജൂദിനു ഇടയിലെ ഇരുത്തത്തിൽ പത്തുംചെല്ലണം  .ഇസ്തിറാഹത്തിൻെറ ഇരുത്തിൽ പത്തും തസ്ബീഹു ചെല്ലണം.ഇപ്പോൾ ഒരു റഅകത്ത് പൂർത്തിയായി.ഇങ്ങനെ ഒാരോ റകഅത്തിലും എഴുപത്തജു വീതം നാലുറകഅത്തിൽ മൂന്നൂറു തസ്ബീഹു പൂർത്തിയാക്കി സലാം വീട്ടണം.
  
    ഇസ്തിറാഹത്തിൻെറ ഇരുത്തം-ഒന്ന്, മൂന്ന് റകഅത്തിൽ സുജൂദിൽ നിന്നുയർന്നു എഴുന്നേൽക്കും മുമ്പ് അല്പം ഇരിക്കൽ എല്ലാ നിസ്ക്കാരത്തിലും സുന്നത്താണ് .ഈ ഇരുത്തമാണ് ഇവിടെ ഇസ്തിറാഹത്തിൻെറ ഇരുത്തമെന്നു പറയുന്നതു.ഇൗ ഇരുത്ത ത്തിൽ പത്ത് തസ്ബീഹു ചെല്ലണം.എന്നാൽ രണ്ടു,നാല് റകഅത്തിൽ ഇസ്തിറാഹത്തിൻെറ ഇരുത്തം ഇല്ലാത്തതിനാൽ അത്തഹിയാത്തിനു മുമ്പായാണ് തസ്ബീഹ് ചെല്ലേണ്ടതു.തസ്ബീഹ് നിസ്ക്കാരത്തിൻെറ  ആദ്യ റകഅത്തിൽ ഫാത്തിഹക്കു ശേഷം’ അൽ ഹാക്കുമുത്തകാസുർ’ രണ്ടിൽ’ വൽ അസ്റും‘മൂന്നിൽ ‘കാഫിറൂനയും നാലിൽ ‘ഇഖ്ലാസും‘ സൂറത്തുകളാണ് ഒാതേണ്ടതു.
തസ്ബീഹു ചെല്ലാൻ മറന്നു പോയാൽ—-
റുകൂഇൽ ചെല്ലേണ്ട തസ്ബീഹു മറന്നു പോയാൽ ഇഅ്ത്തിദാലിൽ അധികം ചെല്ലരുത്. കാരണം ഇഅ്തിദാൽ ലഘു ഫർളാണു. മറന്നവ സുജൂദിൽ അധികരിപ്പിക്കാം. ഇഅ്തിദാലിലേയും,ഇടയിലെ ഇരുത്തതിലേയും മറന്നാലും സുജൂദിൽ അധികരിപ്പിക്കാം. ഇസ്തിറാഹത്തിലെ ഇരുത്തതിലെ മറന്നാൽ ഫാത്തിഹക്കുശേഷം ചെല്ലാം.
തസ്ബീഹു നിസ്ക്കാരത്തിൻെറ ശ്രേഷ്ടത–-നബി(സ) തങ്ങൾ ഈ നിസ്ക്കാരത്തെകുറിച്ച് പറയുന്നതു നോക്കൂ…..ഓ അബ്ബാസേ,….ഞാൻ താൻകൾക്ക് ഖെെറായ ഒരു കാര്യം നൽകട്ടെയോ?…എന്നു പറഞ്ഞു തസ്ബീഹ് നിസ്ക്കാരത്തിൻെറ വിവരണം പറഞ്ഞു കൊടുത്തു. തുടർന്ന് പറഞ്ഞു….നീ ഇതു ചെയ്താൽ അല്ലാഹു നിൻെറ മുൻകഴിഞ്ഞതും,വരാനിരിക്കുന്നതുമായ ദോഷങ്ങളും. പഴയതും പുതിയതും മന: പൂർവ്വം ചെയ്തതും മന: പൂർവമല്ലാതെ ചെയ്തു പോയതും,ചെറുതും വലുതും,രഹസ്യമായും പരസ്യമായി ചെയ്തതുമായ എല്ലാ ദോഷങ്ങളും പൊറുത്തുതരുന്നതാണ്.
                               നബി(സ) തുടരുന്നു…..നിനക്കിതു ഒരു ദിവസം ഒരു തവണ നിർവഹിക്കാൻ കഴിയുമെൻകിൽ നീ അങ്ങനെ ചെയ്യുക.അങ്ങിനെ സാധിക്കില്ലെൻകിൽ എല്ലാ വെള്ളിയാഴ്ചയും നിർവഹിക്കാൻ കഴിയുമെൻകിൽ അങ്ങനെ നിർവഹിക്കുക.അതിനും സാധിച്ചില്ലെൻകിൽ ഒരു മാസത്തിൽ ഒരു തവണ ചെയ്യുക.അതിനും കഴിയാത്ത പക്ഷം വർഷത്തിൽ ഒരു തവണ ചെയ്യുക.അതിനും കഴിയാത്ത പക്ഷം നിൻെറ ജീവിതത്തിൽ ഒരിക്കല്ലെൻകിലും നിർവഹിക്കണം.
 img-20161120-wa0107
തസ്ബീഹു നിസ്ക്കാരത്തിൻെറ ദുആ—
للهم إنى أسئلك توفيق أهل الهدى , وأعمال أهل اليقين , ومناصحة أهل التوبة, وعزم أهل الصبر , وجد أهل الخشية, وطلب أهل الرغبة, وتعبد أهل الورع , وعرفان أهل العلم حتى أخافك . أللهم إنى أسئلك مخافــــــة تجزي عن معاصيك حتى أعمل بطاعتك . عملا أستحق به رضاك وحتى أناصحك في التوبة خوفا منك . وحتى  لك النصيحة حيالك  . وحتى أتوكل عليك فى الأمور كلها حسن الظن بك , سبحان خالق النو. ربنا اتمم لنا نورنا و اغفرلنا انك على كل شيئي قدير . برحمتك يا ارحم الراحمين .(അല്ലാഹുവേ….നിന്നെ ഭയപ്പെട്ട് ജീവിക്കുന്നതിനു വേണ്ടി സൻമാർഗ്ഗം സിദ്ധിച്ചവരുടെ തൗഫീഖിനേയും അചജല വിശ്വാസക്കാരുടെ അമലുകളെയും പശ്ചാത്തപിക്കുന്നവരുടെ തൗബയേയും ക്ഷമാ ശീലരുടെ ധൃഡതയേയും ഭയപ്പെടുന്നവരുടെ പരിശ്രമത്തെയും,ആഗ്രഹിക്കുന്നവർ തേടുന്ന കാര്യത്തേയും ,സൂക്ഷ്മ ശാലികളുടെ ഇബാദത്തിനെയും,വിജ്ഞാനികളുടെ അറിവിനെയും നിന്നോടു ഞാൻ ചോദിക്കുന്നു.അല്ലാഹുവേ…നിനക്കു ദോഷം ചെയ്യുന്നതിനെ തൊട്ട് എന്നെ തടയുന്ന നിലയിലുള്ള ഭയവും നിൻെറ പൊരുത്തവും നേടിയെടുക്കാനുതകുന്ന അമലും നിന്നെ ഭയപ്പെട്ടതിനാലുള്ള യഥാർത്ഥ തൗബയും നിൻെറ സ്നേഹിച്ചതിൻെറ പേരിലുള്ള ആത്മാർത്ഥ ഇഖ്ലാസും എല്ലാ കാര്യങ്ങളിലും നിൻെറ മേലിൽ തവക്കുൽ ചെയ്യലും ഞാൻ നിന്നോടു ചോദിക്കുന്നു,നിന്നെ കുറിച്ചുള്ള നല്ല ധാരണയും ഞാൻ ചോദിക്കുന്നു.പ്രകാശത്തെ പടച്ച നാഥാ….നിൻെറ പരിശുദ്ധതയെ ഞാൻ വാഴ്ത്തുന്നു.ഞങ്ങളുടെ നാഥാ….ഞങ്ങൾക്ക് നീഞങ്ങളുടെ പ്രകാശം പൂർത്തയാക്കി തരികയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യേണമേ. നിശ്ചയം നീ എല്ലാകാര്യത്തിനും കഴിവുള്ളവനാണ്. നിൻെറ കാരുണ്യം കൊണ്ട് ഇതു നീ സ്വീകരിക്കേണമേ, കരുണ ചെയ്യുന്നവനിൽ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനേ) പ്രസ്തുത ദുആ നാലാം റകഅത്തിൽ സലാം വിട്ടുന്നതിനു മുമ്പായി,അത്തഹിയാത്തിനുശേഷം ചെല്ലേണ്ടതാണ്,എന്നാ ൽ മന:പാഠം അറിയാത്തവർ നിസ്ക്കാരത്തിനു ശേഷം ഓതുന്നതാണ് ഉത്തമം.
                                                                                         തസ്ബീഹു നിസ്ക്കാരം ഏറെ പ്രോത്സാഹിപ്പിക്കപെടേണ്ടതും നിർണ്ണയാതീതമായ പ്രതിഫലം നേടാവുന്നതുമായ  ഒരു അമലാണ്.ഇതിൻെറ മഹത്വം മനസ്സിലാക്കിയിട്ടും ഇത് ഉപേക്ഷിക്കുന്നവർ മതത്തെ നിസ്സാരമാക്കിയവരാണ്.ഇത് കൃിത്രിമ നിസ്ക്കാരമാണെന്ന് പ്രഖ്യാപിച്ചവർ അബദ്ധത്തിലാണ്.(തുഹ്ഫ)
                                                                                            ആഷ്ന സുൽഫിക്കർimg-20161120-wa0110

About ashnasulfi

Check Also

അയാൾ

കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ …

Leave a Reply

Your email address will not be published. Required fields are marked *